കൊമ്പൻ ശരപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊമ്പൻ ശരപ്പക്ഷി
Crestedtreeswift.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Apodiformes
കുടുംബം: Hemiprocnidae
ജനുസ്സ്: Hemiprocne
വർഗ്ഗം: H. coronata
ശാസ്ത്രീയ നാമം
Hemiprocne coronata
(Tickell, 1833)

കൊമ്പൻ ശരപ്പക്ഷി ക്ക് ഇംഗ്ലിഷിലെ പേര് Crested Treeswift എന്നാണ്. ശാത്രീയ നാമം Hemiprocne coronata എന്നാണ്. ഇവയെ തെക്കു കിഴക്കൻ ഏഷ്യ കഴിഞ്ഞാൽ ആസ്ത്രേലിയയിലാണ് കാണുക. ഇന്ത്യൻ ഉപഭൂഖണ്ഡം തൊട്ട് തായ്ലന്റ് വരെ കാണുന്നു.

ആർദ്ര നിറ്റ്യ ഹരിത വനങ്ങൾ ഒഴിവാക്കുന്ന ഈ പക്ഷികൾ, സാന്ദ്രത കുറഞ്ഞവനങ്ങളിലാണ് കൂറ്റുതൽ കാണുന്നത്.[2]

ശരപ്പക്ഷികൾ വിശ്രമിക്കാതെ മാസങ്ങളോളം പറന്നു കൊണ്ടിരിക്കുന്നവയാണ്. കൊമ്പൻ ശരപ്പക്ഷി ഇടയ്ക്കിടെ മരങ്ങളിൽ വിശ്രമിക്കുന്നു. ഭാരതത്തിൽ കാണുന്നവയിൽ ഇടയ്ക്കിടെ വിശ്രമിക്കുന്ന ഏക ശരപ്പക്ഷിയാണ്, കൊമ്പൻ ശരപ്പക്ഷി.[2]

പ്രജനനം[തിരുത്തുക]

പുറത്തേക്കു നിൽക്കുന്ന മരക്കമ്പുകളിൽ ഒട്ടിച്ചിവച്ച പോലെയുള്ള ചെറിയ കൂടാണ് ഉണ്ടാക്കുക. നീല കലർന്ന ചാര നിറത്തിലുള്ള ഒരു മുട്ടയാണ് ഇടുന്നത്. ആണും പെന്നും മാറി മാറി അടയിരിക്കും.

രൂപവിവരണം[തിരുത്തുക]

23 സെ.മീ നീളമുണ്ട്. മുകളിൽ ചാര നിറവും അടിയിൽ വെള്ളയുമാണ്. തലയിൽ ശിഖപോലുള്ള തൂവലുകളുണ്ട്ഫോർക്ക് പോലുള്ള വാലുണ്ട്. മുകൾ വശം പച്ച കലർന്ന ചാരനിറം. അടിവശം നരച്ച വെള്ള നിറം. പൂവന്റെ കൊക്കിനും കണ്ണിനും ഇടയിൽ കറുത്ത നിറമുണ്ട്. താടി, തൊണ്ട, മുഖത്തിന്റെ വശങ്ങളിളം തവിട്ടു നിറമാണ്.[3]

വായുവിൽ പറന്നാണ് ഇര തേടുന്നത്. ഉയർന്ന ഇലകൾ ഇല്ലാത്ത മരക്കൊമ്പുകളിലാണ് വിശ്രമിക്കുന്നത്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Hemiprocne coronata". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. 
  2. 2.0 2.1 പ്രവീൺ. ജെ പേജ്39- കൂട് മാസിക, ഫെബ്രുവരി 1917
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; test1 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊമ്പൻ_ശരപ്പക്ഷി&oldid=2484048" എന്ന താളിൽനിന്നു ശേഖരിച്ചത്