കൊപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊപ്പൽ

ಕೊಪ್ಪಳ

കൊപ്പല
town
Country India
StateKarnataka
RegionBayaluseeme
DistrictKoppal district
വിസ്തീർണ്ണം
 • ആകെ28.78 കി.മീ.2(11.11 ച മൈ)
ഉയരം
529 മീ(1,736 അടി)
ജനസംഖ്യ
 (2011)
 • ആകെ1,389,920
 • ജനസാന്ദ്രത1,951.36/കി.മീ.2(5,054.0/ച മൈ)
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
583 231
Telephone code08539
വാഹന റെജിസ്ട്രേഷൻKA-37
വെബ്സൈറ്റ്www.koppalcity.gov.in

കൊപ്പൽ പട്ടണം ഇന്ത്യയിലെ കർണ്ണാടക സംസ്ഥാനത്തെ കൊപ്പൽ ജില്ലയിലുള്ള ഒരു പട്ടണമാണ്. കൊപ്പൽ പട്ടണത്തിൻറെ മൂന്നു ചുറ്റും കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കർണ്ണാടകയുടെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഈ പട്ടണം കൊപ്പന നഗർ എന്ന പേരിലും അറിയപ്പെടുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള കൊപ്പൽ കോട്ട, ഗവിമാത്ത് (കന്നഡ: ಗವಿಮಠ) (ഒരു ആരാധനസ്ഥലം), മെയിൽ മല്ലപ്പ ക്ഷേത്രം (കന്നഡ: ಮಳೆ ಮಲ್ಲಪ್ಪ ದೇವಸ್ಥಾನ) എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. കൊപ്പൽ പട്ടണം "ജയിന കക്ഷി" (ജയിനൻമാരുടെ പുണ്യസ്ഥലം) എന്നും അറിയപ്പെടുന്നു. ഈ മേഖലയിൽ എഴുപത്തി രണ്ട് ജയിന പ്രാർത്ഥനാ മന്ദിരങ്ങൾ (ബസതികൾ) സ്ഥിതി ചെയ്യുന്നതിനാലാണ് ഈ പേരു വന്നത്.   

ജനസംഖ്യാ കണക്കുകൾ[തിരുത്തുക]

2011 ലെ സെൻസസ് പ്രകാരം കൊപ്പൽ ജില്ലയിലെ ആകെ ജനസംഖ്യ 1,391,292[1] ആണ്. ഏതാണ്ട് സ്വിറ്റസർലാൻഡിലെ[2] ജനസംഖ്യയ്ക്കു തുല്യം അല്ലെങ്കിൽ യു.എസ്. സംസ്ഥാനമായ ഹാവായ്യിലെ[3] ആകെ ജനസംഖ്യയ്ക്കു തുല്യമാണെന്നും പറയാം.

വിനോദ സഞ്ചാര ആകർഷണങ്ങൾ[തിരുത്തുക]

Mahadeva Temple at Itagi in the Koppal district, 1112 CE, an example of Karnata-Dravida articulation with a nagara superstructure

വെസ്റ്റേൺ ചാലൂക്യ സാമ്രാജ്യത്തിൻറ[4] പ്രതാപ കാലത്തുള്ള ഇറ്റാഗിയിലെ മഹാദേവ ക്ഷേത്രം, വിജയനഗര സാമ്രാജ്യത്തിൻറ തലസ്ഥാനമായിരുന്ന അനേഗോണ്ടി, ഗഡാക് ജില്ലയിലെ, ലക്കുണ്ടിയിലുള്ള കാശി വിശ്വേശര ക്ഷേത്രം, കരുവട്ടിയിലെ മല്ലികാർജ്ജുന ക്ഷേത്രം, ബഗാലിയിലെ കല്ലേശ്വര ക്ഷേത്രം എന്നിവ സഞ്ചാരികളെ ആകർഷിക്കുന്ന ചരിത്ര പശ്ചാത്തലമുള്ള എടുപ്പുകളാണ്. അവസാനം സൂചിപ്പിച് രണ്ടു ക്ഷേത്രങ്ങള് ദാവൺഗെരെ ജില്ലയിലാണ്.[5]   

അവലംബം[തിരുത്തുക]

  1. "District Census 2011". Census2011.co.in. 2011. ശേഖരിച്ചത് 2011-09-30.
  2. US Directorate of Intelligence. "Country Comparison:Population". മൂലതാളിൽ നിന്നും 2011-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-01. Swaziland 1,370,424
  3. "2010 Resident Population Data". U.S. Census Bureau. മൂലതാളിൽ നിന്നും October 19, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-30. Hawaii 1,360,301
  4. Western Chalukya architecture
  5. The Mahadeva Temple at Itagi has been called the finest in Kannada country after the Hoysaleswara temple at Halebidu (Cousens in Kamath (2001), p 117)
"https://ml.wikipedia.org/w/index.php?title=കൊപ്പൽ&oldid=3775728" എന്ന താളിൽനിന്ന് ശേഖരിച്ചത്