കൊന്നക്കുഴി പള്ളി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2022 ഓഗസ്റ്റ്) |
തൃശ്ശൂർ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിലെ കൊന്നക്കുഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കൊന്നക്കുഴി പള്ളി (Konnakuzhi Church) അഥവാ സെന്റ് ആന്റണീസ് പള്ളി (Saint Antony's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കുറ്റിക്കാട് ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.