കൊത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ് നാട്ടിൽ ധാരാളമായി ഉപയോഗിക്കുന്ന ഒരുതരം കൃഷിയായുധമാണ്‌ കൊത്ത്. കേരളത്തിലെ ആദിവാസികൾ ഇത് ഉപയോഗിക്കുന്നവരാണ്‌. കൈക്കോട്ടിന്റെ ചെറിയ രൂപമാണ്‌ കൊത്ത്. ഒരു കൈകൊണ്ടാണിത് ഉപയോഗിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസികൾ പുനം കൃഷിയിടം കൊത്തുന്നതിനും കള നീക്കുന്നതിനും കൊത്ത് ഉപയോഗിച്ചു വരുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ കൃഷിക്കാർ കടലകൃഷിക്കും കൊത്ത് ഉപയൊഗിക്കുന്നുണ്ട്. [1]

തേക്ക്, ലുമ്മൻ എന്നീ മരങ്ങളാണ്‌ കൊത്തിന്റെ പിടിയുണ്ടാക്കാൻ പ്രയോജനപ്പെടൂത്തുന്നത്.

അവലംബം[തിരുത്തുക]

  1. എൻ., അജിത്ത്കുമാർ (2004). കേരള സംസ്കാരം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. ISBN 81-88087-17-3.
"https://ml.wikipedia.org/w/index.php?title=കൊത്ത്&oldid=1923633" എന്ന താളിൽനിന്ന് ശേഖരിച്ചത്