Jump to content

കൊട്ടാരക്കരത്തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊട്ടാരക്കര തമ്പുരാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊട്ടാരക്കരത്തമ്പുരാൻ (1653-1694) കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിത്ത് സ്വരൂപത്തിന്റെ ഭരണാധികാരി ആയിരുന്നു. വീരകേരളവർമ എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ[1][2].രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത് [1]. കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.

കുറിപ്പുകൾ

[തിരുത്തുക]

^ Although originally called Rāmanāṭṭaṃ, the birth of Kathakali effectively dates from the writing of eight plays based up on the Rāmāyana by Vira Kerala Varma, the Rajah of Kottarakara, a small principality in eastern Travancore. The exact dates of Vira Kerala Varma have not as yet been determined. With no direct historical evidence for the birth of Rāmanāṭṭaṃ, a widely circulated legend in Kerala offers only plausible reason for the development of Rāmanāṭṭaṃ. ... (കൂടുതൽ ഇവിടെ പേജ് 48ൽ വായിക്കുക)

അവലംബം

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:കൊട്ടാരക്കരത്തമ്പുരാൻ എന്ന താളിലുണ്ട്.
  1. The Kathakali complex: actor, performance & structure By Phillip B. Zarrilli page:48, pages 45-55
  2. എം. കെ. രാജ, Kathakali: Its Historical and Histrionic Background, "Malayalam Literary Survey", 1,2,1977 pp.41-54
"https://ml.wikipedia.org/w/index.php?title=കൊട്ടാരക്കരത്തമ്പുരാൻ&oldid=1759152" എന്ന താളിൽനിന്ന് ശേഖരിച്ചത്