കൊട്ടപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്ക് സമീപം പുളിക്കൽ പഞ്ചായത്തിലെ ഒരു പ്രദേശമാണ്‌ കൊട്ടപ്പുറം.[1]ഇതിലൂടെ കടന്ന് പോകുന്ന പ്രധാന റോഡാണ് NH 213. കരിപ്പൂർ എയർപോർട്ടിലേക്കുള്ള പ്രധാന പാതയാണിത്.എ.എംഎൽ.പി.എസ്.കൊട്ടപ്പുറം, ജി.എച്ച്. എസ്.എസ് കൊട്ടപ്പുറം തുടങ്ങിയവ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.പറയിപെറ്റ പന്തിരുകുലത്തിലെ വരരുചിയുടെ പരമ്പരയിൽപെട്ട കടുങ്ങോൻ രാജാവിനായിരുന്നു

അക്കാലത്തു അവിടെ ഉണ്ടായിരുന്ന 'പൂവത്തിക്കോട്ട 'എന്ന കോട്ടയുടെ ഭരണം. എന്നാൽ ഈ കോട്ട കൊട്ടപ്പുറത്തിന്റേതു അല്ല. കോട്ടയ്ക്കു അപ്പുറം ഉണ്ടായിരുന്ന സ്ഥലം ആയിരുന്നു കൊട്ടപ്പുറം. കോട്ടയ്ക്കപ്പുറം എന്നായിരുന്നു അന്ന് കൊട്ടപ്പുറം അറിയപ്പെട്ടിരുന്നത്. പിന്നീട് കാലങ്ങൾ കൊണ്ട് ആ പേര് ലോപിച്ചു കൊട്ടപ്പുറം എന്നായി മാറുകയായിരുന്നു.


അവലംബങ്ങൾ[തിരുത്തുക]

  1. https://www.keralatourism.org/routes-locations/kottappuram--xi-/id/7749
"https://ml.wikipedia.org/w/index.php?title=കൊട്ടപ്പുറം&oldid=3314538" എന്ന താളിൽനിന്ന് ശേഖരിച്ചത്