കൊടുമുടി ബാലദണ്ഡായുധപാണി കോവിൽ

Coordinates: 11°04′32″N 77°53′21″E / 11.07556°N 77.88917°E / 11.07556; 77.88917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലദണ്ഡേശ്വരർ കോവിൽ
ബാലദണ്ഡേശ്വരർ കോവിൽ is located in Tamil Nadu
ബാലദണ്ഡേശ്വരർ കോവിൽ
ബാലദണ്ഡേശ്വരർ കോവിൽ
Location within Tamil Nadu
നിർദ്ദേശാങ്കങ്ങൾ:11°04′32″N 77°53′21″E / 11.07556°N 77.88917°E / 11.07556; 77.88917
പേരുകൾ
ശരിയായ പേര്:അരുൾമിഗു ബാലദണ്ഡായുധപാണി കോവിൽ
ദേവനാഗിരി:बालदण्डायुधपाणि मन्दिर
സ്ഥാനം
രാജ്യം:ഭാരതം
സംസ്ഥാനം:തമിഴ്നാട്
ജില്ല:ഈറോഡ്
പ്രദേശം:കൊടുമുടി
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:പുതിയവാസ്തുശൈലി

തമിഴ്നാട്ടിൽ ഈറോഡ് ജില്ലയിൽ കൊടുമുടി മകുടേശ്വരക്ഷേത്രത്തിനു കിഴക്ക് കാവേരിനദിക്കരയിൽ പടിഞ്ഞാട്ട് അഭിമുഖമായി ബാലദണ്ഡായുധപാണി കോവിൽ സ്ഥിതിചെയ്യുന്നു.

ഐതിഹ്യം[തിരുത്തുക]

വളരെ പഴക്കം ഉള്ള ഒരു ക്ഷേത്രമാണ് ദണ്ഡായുധപാണീയുടേത്. ഇവിടെ കുറേകാലം കേവലം ഒരു 2 അടിയോളം ഉയരം വരുന്ന പീഠം മാത്രമായിരുന്നത്രേ ഉണ്ടായിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ജീവിച്ചിരുന്ന വിഭൂതി സിദ്ധർ എന്ന ഒരു മഹായോഗി റെയിൽ മാർഗ്ഗം ഈ വഴിപോകുമ്പോൽ ഇവിടെ ഇറങ്ങി. ഇവിടുത്തെ ചൈതന്യവത്തായ പീഠത്തിൽ വിഗ്രഹം നിർമ്മിക്കാൻ നിർദ്ദേശിച്ചു. ഇവിടുത്തെ വിഗ്രഹം നൂറ്റാണ്ടുകൾക്ക് മുമ്പേ എന്തോ പ്രശ്നത്താൽ അന്നറ്റെ ക്ഷേത്രേശന്മാർ കൊണ്ടുപോയതാണെന്നും നേരെ പടിഞ്ഞാറ് കേരളത്തിൽ ഈ വിഗ്രഹം പൂജിക്കപ്പേടുന്നുണ്ടെന്നും അറിയിച്ചു. അദ്ദേഹം ഈ ക്ഷേത്രത്തിൽ തന്നെ സമാധിയാകാൻ മോഹിച്ച് വിഗ്രഹത്തിനു താഴെ ഒരു വഴിയും അറയും നിർമ്മിച്ചു. ഇവിടെ ധ്യാനം തുടങ്ങിയ അദ്ദേഹത്തോട് ഇവിടെ ഞാൻ മാത്രം മതി എന്ന് ഭഗവാൻ അറിയിച്ചതുകാരണം പിണങ്ങി നിരാശനായി മടങ്ങി എന്നും പറയപ്പെടുന്നു. വളരെ വലുതും പ്രസിദ്ധവുമായ മകുടേശ്വരനു സമീപം സിദ്ധർ ദണ്ഡായുധപാണിയെ ആണ് അന്വേഷിചെത്തിയത് എന്നത് ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം ആണ്.[1]

ക്ഷേത്രനിർമ്മിതി[തിരുത്തുക]

പഴയ ഒരു കരിങ്കൽ ശ്രീകോവിൽ ആണ് ഈ ക്ഷേത്രത്തിന്റെ പുരാതന മായ രൂപം. ശ്രീകോവിലിനു ഇരുവശവുമായി സിദ്ധരുടെ ശൈലിയിൽ ഗണപതിയും സർപ്പവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. മുമ്പിലായി മയിലിന്റെയും കരിങ്കൽ പ്രതിമ ഉണ്ട്. ഈ അടുത്തകാലത്ത് ഭജനമണ്ഡപവും മേൽപ്പുരയും നിർമ്മിച്ചിരിക്കുന്നു.

എത്തിച്ചേരാൻ[തിരുത്തുക]

റെയിൽ- കൊടുമുടി സ്റ്റേഷൻ 500 മീറ്റർ കരമാർഗ്ഗം -

  • പാലക്കാട്-145 കിമി
  • ഈറോഡ്-41 കിമി

ചിത്രശാല[തിരുത്തുക]

  1. പ്രധാന പൂജാരി മഹേഷ് ഗുരുക്കൽ അറിയിച്ചത്.