കൊടിഞ്ഞി ഫൈസൽ വധം
2016 നവംബർ 19 ന് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് ഫാറൂഖ് നഗർ സ്വദേശി അനിൽകുമാർ (ഉണ്ണി) എന്ന ഫൈസൽ (30) കൊലചെയ്യപ്പെട്ട സംഭവമാണ് ഈ കേസിനാസ്പദം. അന്ന് രാവിലെ അഞ്ച് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ ഇയാളെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വധം[തിരുത്തുക]
ഫൈസൽ ഗൾഫിലേക്ക് പോകുന്നതിനാൽ ഫൈസലിന്റെ ഭാര്യാ പിതാവും മാതാവും ട്രെയിൻ വഴി വരികയായിരുന്നു. ഇവരെ കൂട്ടുന്നതിനായി അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഫൈസൽ. പ്രഭാത നിസ്‌കാരത്തിനായി പളളിയിലെക്ക് വന്നവരാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. സമീപത്തു തന്നെ ഫൈസലിന്റെ ഓട്ടോ ഹെഡ്‌ലൈറ്റ് തെളിച്ച നിലയിലും കാണപ്പെട്ടു.[1]
കൊലപാതക കാരണം[തിരുത്തുക]
ഇസ്‌ലാം മതത്തിലേക്ക് മതം മാറുകയും കുടുംബത്തെ തന്നോടൊപ്പം മതം മാറ്റുകയും ചെയ്തതിന്റെ പേരിൽ വർഗ്ഗീയമായ വൈരാഗ്യവും ദുരഭിമാനവും ആണ് കൊലപാതകത്തിനു കാരണം. [2] 1 വർഷം മുൻപ് ഗൾഫിൽ വെച്ചാണ് ഫൈസൽ മതം മാറിയത്. അതിനു ശേഷം ഭാര്യയും 2 മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവൻ നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കുടുംബത്തിൽ നിന്നും കൂടുതൽ പേർ ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകം [3]ഫൈസലിന് ഭീഷണിയുണ്ടായിരുന്നതായി മാതാവ് മീനാക്ഷി വെളിപ്പെടുത്തി[4]
അന്വേഷണം[തിരുത്തുക]
മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫയാണ് സംഘതലവൻ [5]
പ്രതികൾ[തിരുത്തുക]
കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരീഭർത്താവ് കൊടിഞ്ഞിയിലെ പുല്ലാണി വിനോദ് (39), വിമുക്തഭടനും ആർ.എസ്.എസ് ശാരീരിക് ശിക്ഷക്കുമായി പരപ്പനങ്ങാടിയിലെ കോട്ടയിൽ ജയപ്രകാശ് (50), ഫൈസലിന്റെ അമ്മാവന്റെ മകൻ കൊടിഞ്ഞി ഫാറൂഖ് നഗറിലെ പുല്ലാണി സജീഷ് (32), കൊടിഞ്ഞി സ്വദേശികളും സഹോദരങ്ങളുമായ പുളിക്കൽ ഷാജി (39), പുളിക്കൽ ഹരിദാസൻ (30) എന്നിവരും കൊടിഞ്ഞി ചുള്ളിക്കുന്നിലെ ചാനത്ത് സുനി (39), കളത്തിൽ പ്രദീപ് (32), കൊടിഞ്ഞിയിൽ ഡ്രൈവിങ് പരിശീലനസ്ഥാപനം നടത്തുന്ന തൃക്കുളം പാലത്തിങ്ങലിലെ തയ്യിൽ ലിജീഷ് (ലിജു-27) എന്നിവരുമാണ് അറസ്റ്റിലായത്. കൊലപാതകം നടത്തുന്നതിനായി ഗൂഢാലോചന നടത്തിയവരും സഹായംചെയ്തുകൊടുത്തവരുമാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. കൃത്യം നടത്തുന്നതിൽ നേരിട്ടുപങ്കെടുത്ത മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനെ അറസ്റ്റുചെയ്യുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നായാണ് അന്വേഷണസംഘം ഇവരെ പിടികൂടിയത്.[6]അറസ്റ്റിലായ എട്ട് പേരും സജീവ ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകരാണ് [7] [8]
അവലംബം[തിരുത്തുക]
- ↑ http://www.thejasnews.com/%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%82-%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B8%E0%B5%8D%E0%B4%B5%E0%B5%80%E0%B4%95%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%AF%E0%B5%81.html/
- ↑ http://news.keralakaumudi.com/beta/news.php?NewsId=Tk1MUDAwNDQ2ODU=&xP=RExZ&xDT=MjAxNi0xMS0yMCAwMDowOTowMA==&xD=MQ==&cID=Mw==
- ↑ http://malayalam.oneindia.com/news/kerala/faisal-murder-brother-law-among-8-remanded/slider-pf94878-159999.html
- ↑ https://www.youtube.com/watch?v=CgjZlGXPvSY
- ↑ http://www.kvartha.com/2016/11/faisal-murder-case-probe-continues.html
- ↑ http://www.mathrubhumi.com/print-edition/kerala/thiroorangadi-malayalam-news-1.1538081
- ↑ http://www.mangalam.com/news/detail/55741-crime.html
- ↑ http://www.manoramanews.com/daily-programs/kuttapathram/faizal-murder-eight-arested.html