സെന്റ് ജോസഫ്സ് ഫൊറോന ദേവാലയം, കൊടകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൊടകര സെ. ജോസഫ്സ് ഫൊറോന പള്ളി കൊടകര ജംഗ്ഷനിൽ ദേശീയപാത 47 ലെ മേല്പ്പാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു. വിശുദ്ധ യൌസേപ്പ് പിതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം പ്രദേശത്തെ സ്വതന്ത്ര ഇടവക പള്ളിയായി കരുതുന്നു. 1964ൽ സീറോ മലബാർ കത്തോലിക്കാ സമുദായത്തിന്റെ നിയന്ത്രണത്തിൽ നിർമ്മാണം തുടങ്ങിയ പള്ളി 1970ൽ കൊടകര പരിസരത്തെ സ്വതന്ത്ര ഇടവക പള്ളിയായി ഉയർത്തപ്പെട്ടു. പള്ളിക്കുസമീപത്തായി സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സെ. ഡോൺ ബോസ്കോ സ്കൂളും, ഓർഫണേജും, ഹോളി ഫാമിലി വിമൻസ് കോളേജും ഉണ്ട്.