കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ്
പൊതുവിവരങ്ങൾ
തരംഅന്ത്യോദയ എക്സ്പ്രസ്
ആദ്യമായി ഓടിയത്9 ജൂൺ 2018; 3 വർഷങ്ങൾക്ക് മുമ്പ് (2018-06-09) [1]
നിലവിൽ നിയന്ത്രിക്കുന്നത്ദക്ഷിണ റെയിൽവേ
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻകൊച്ചുവേളി (KCVL)
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം8
യാത്ര അവസാനിക്കുന്ന സ്റ്റേഷൻമംഗളൂരു ജംഗ്ഷൻ (MAJN)
സഞ്ചരിക്കുന്ന ദൂരം615 കി.മീ (2,018,000 അടി)
ശരാശരി യാത്രാ ദൈർഘ്യം12 മണിക്കൂർ 15മിനിറ്റ്
സർവ്വീസ് നടത്തുന്ന രീതിബൈ-വീക്ക്ലി [a]
ട്രെയിൻ നമ്പർ16355/16356
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾഅൺറിസർവ്ഡ്
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംഉണ്ട്
ഉറങ്ങാനുള്ള സൗകര്യംഇല്ല
ഭക്ഷണ സൗകര്യംഇല്ല
വിനോദ പരിപാടികൾക്കുള്ള സൗകര്യംഇല്ല
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംഉണ്ട്
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്1
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത51 km/h (32 mph)
യാത്രാ ഭൂപടം
കൊച്ചുവേളി - അന്ത്യോദയ എക്സ്പ്രസിന്റെ സഞ്ചാരപാത

ദക്ഷിണ റെയിൽവേയുടെ ഭാഗമായ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ സർവീസ് നടത്തുന്ന ഒരു എക്സ്പ്രസ് തീവണ്ടിയാണ് കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ് (തീവണ്ടി നമ്പർ - 16355/16356).[2] ഈ തീവണ്ടി തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളിയെ ആലപ്പുഴ വഴി കർണാടകയിലെ മംഗളൂരുവുമായി (മംഗലാപുരം) ബന്ധിപ്പിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസമാണ് ട്രെയിൻ സർവീസ് നടത്തുന്നത്.[3] എറണാകുളം - ഹൗറ അന്ത്യോദയ എക്സ്പ്രസിനു ശേഷം കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസ് തീവണ്ടിയാണ് കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്സ്പ്രസ്.

സർവീസ്[തിരുത്തുക]

വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്കു മംഗളൂരു ജംഗ്ഷനിൽ നിന്നു പുറപ്പെടുന്ന അന്ത്യോദയ എക്സ്പ്രസ് (16356) പിറ്റേദിവസം രാവിലെ 8:15-നു കൊച്ചുവേളിയിൽ എത്തിച്ചേരുന്നു. കൊച്ചുവേളിയിൽ നിന്നു വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9:25-നു മടക്കയാത്ര ആരംഭിക്കുന്ന അന്ത്യോദയ എക്സ്പ്രസ് (16355) പിറ്റേ ദിവസം രാവിലെ 9:15-നു മംഗളൂരു ജംഗ്ഷനിൽ എത്തുന്നു.

സ്റ്റോപ്പുകൾ[തിരുത്തുക]

നിലവിൽ ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമാണ് അന്ത്യോദയ എക്സ്പ്രസ് തീവണ്ടിക്കു സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.

സൗകര്യങ്ങൾ[തിരുത്തുക]

കൊച്ചുവേളി - അന്ത്യോദയ എക്സ്പ്രസ്സ് തീവണ്ടിയിൽ പൂർണ്ണമായും എൽ.എച്ച്.ബി. കോച്ചുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ദീൻദയാലു കോച്ചുകളിലേത് പോലെ അലൂമിനിയം കോമ്പോസിറ്റ് പാനലുകൾ ഉപയോഗിച്ചാണ് അന്ത്യോദയ എക്‌സ്പ്രസ്സിന്റെ കോച്ചുകളുടെ ഉൾവശം രൂപകൽപ്പന ചെയ്തിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളുടെയും മറ്റും വിവരങ്ങൾ ലഭ്യമാക്കുന്ന എൽ.ഇ.ഡി. സ്ക്രീൻ സംവിധാനം ഈ തീവണ്ടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുഷ്യൻ സീറ്റുകൾ, കുടിവെള്ളം വിതരണം ചെയ്യാനുള്ള യന്ത്രങ്ങൾ, ജൈവ ശുചിമുറികൾ, സി.സി.ടി.വി. ക്യാമറ നിരീക്ഷണ സംവിധാനം, മോഷണം തടയാനുള്ള സംവിധാനം, അഗ്നിശമനോപകരണങ്ങൾ, മൊബൈൽ ഫോൺ ചാർജിംഗ് പോയിന്റുകൾ എന്നിവയും ഈ തീവണ്ടിയിൽ ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ തീവണ്ടിയിൽ മുൻകൂർ റിസർവേഷനില്ലാത്ത ജനറൽ കോച്ചുകൾ മാത്രമാണുള്ളത്.

Loco 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18


BSicon LDER.svg EOG UR UR UR UR UR UR UR UR UR UR UR UR UR UR UR UR EOG

കുറിപ്പുകൾ[തിരുത്തുക]

  1. ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തുന്നു.

അവലംബം[തിരുത്തുക]

  1. "Mangaluru-Kochuveli Antyodaya Express to launch today". The New Indian Express. Express News Service. 9 June 2018. ശേഖരിച്ചത് 10 June 2018.
  2. "16356/Mangaluru Jn. - Kochuveli Antyodaya Express (Via Alappuzha)". indianrailinfo.com.
  3. Sastry, Anil Kumar (25 October 2017). "New Rly. timetable brings two new trains to city". The Hindu.

പുറം കണ്ണികൾ[തിരുത്തുക]