കൊച്ചി വാട്ടർ മെട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊച്ചി വാട്ടർ മെട്രോ
പശ്ചാത്തലം
ഉടമകൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL)
സ്ഥലംകൊച്ചി , ഇന്ത്യ
ഗതാഗത വിഭാഗംജലപാത
പാതകളുടെ എണ്ണം16
സ്റ്റേഷനുകൾ38
ദിവസത്തെ യാത്രികർ100,000
പ്രവർത്തനം
പ്രവർത്തനം ആരംഭിക്കുന്നത്2019
വാഹനങ്ങളുടെ എണ്ണം78
Headway10 minutes
സാങ്കേതികം
System length76 km
ശരാശരി വേഗത8 knots
കൂടിയ വേഗത12 knots

കൊച്ചി മെട്രോയുടെ അനുബന്ധ ജലപാത പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ[1]. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് ഈ ആശയത്തിന് പിന്നിൽ. കൊച്ചി മെട്രോയുടെ ഫീഡർ സർവീസ് ആയി ഇതിനെ കണക്കാക്കുന്നു. 2019 ഏപ്രിൽ 14ന് പ്രവർത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്[2]. ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകളാണ് ഇതിൽ ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്നത്. 50 മുതൽ നൂറു വരെ യാത്രക്കാരെ വഹിക്കാവുന്ന ബോട്ടുകൾ ഉപയോഗിക്കുന്നതിനാണ് ഉദേശിക്കുന്നത്. 8 നോട്ടിക്കൽ മൈൽ വേഗതയിൽ ഇവ യാത്ര ചെയ്യും. ആധുനിക സുരക്ഷാ സൗകര്യങ്ങളും വാർത്താവിനിമയ വാർത്താവിനിമയ ഉപകരണങ്ങളും ഘടിപ്പിച്ച ബോട്ടുകളാണ് ഉപയോഗിക്കുക. ഒരേ ടിക്കറ്റ് ഉപയോഗിച്ച് കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും സഞ്ചരിക്കത്തക്കവിധത്തിൽ സംവിധാനം ഉണ്ടായിരിക്കും. വാട്ടർ മെട്രോയുടെ ഒന്നാംഘട്ടത്തിൽ 43 ബോട്ടുകൾ ഉപയോഗിച്ച് 7 റൂട്ടുകളിൽ യാത്ര സൗകര്യമൊരുക്കും. രണ്ടാംഘട്ടത്തിൽ പ്രവർത്തനം പൂർത്തീകരിക്കുമ്പോൾ 78 ബോട്ടുകളിലായി 16 പാതകളിൽ യാത്രാസൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം മേഖലയിൽ വൻ കുതിപ്പിന് വാട്ടർ മെട്രോ ഉപകരിക്കുമെന്ന് കരുതുന്നു[3].

സാമ്പത്തികം[തിരുത്തുക]

വാട്ടർ മെട്രോ പ്രോജക്ടിന്റെ ആകെ ചെലവ് 820 കോടി രൂപയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. കേരള സർക്കാരിന്റെ സമ്പത്തിക സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്[4].

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Water metro tops priority list". The Hindu. 23 June 2016. ശേഖരിച്ചത് 22 July 2016.
  2. "Kochi water Metro may begin operations only by April 2019". The Times of India. 6 December 2017. ശേഖരിച്ചത് 4 January 2018.
  3. "Kochi to become first Indian city to get 'Water Metro'". 18 June 2016. ശേഖരിച്ചത് 22 July 2016.
  4. "KMRL, German bank to sign pact for Water Metro". New Indian Express. 22 July 2016. ശേഖരിച്ചത് 22 July 2016.
"https://ml.wikipedia.org/w/index.php?title=കൊച്ചി_വാട്ടർ_മെട്രോ&oldid=3085435" എന്ന താളിൽനിന്ന് ശേഖരിച്ചത്