കൊച്ചി രാജ്യ പ്രജാമണ്ഡലം
ഇന്ത്യൻ സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് 1941 ൽ തൃശ്ശൂരിൽ രൂപപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം. ഇക്കണ്ടവാര്യർ, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ, എസ്.നീലകണ്ഠ അയ്യർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു സംഘടന രൂപീകരിക്കുന്നതിൽ പ്രധാനികൾ. പനമ്പിള്ളി ഗോവിന്ദമേനോൻ, കെ. കരുണാകരൻ തുടങ്ങിയ പ്രഗൽഭരായ പല രാഷ്ട്രീയ പ്രവർത്തകരും കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്[1].
ചരിത്രം[തിരുത്തുക]
1941 ഫെബ്രുവരി 9 ന് തൃശ്ശൂർ മണികണ്ഠനാൽത്തറയിൽ വച്ച് സംഘടന ഉദ്ഘാടനം ചെയ്തു. എസ്.നീലകണ്ഠ അയ്യർ പ്രസിഡ്ന്റും, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ സെക്രട്ടറി യുമായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി രാജാവിന്റ് സർവാധിപത്യത്തിനെതിരായി ജനങ്ങൾക്ക് തുല്യതയും രാഷ്ട്രീയ അധികാരങ്ങളും നേടിക്കൊടുക്കുക എന്നതായിരുന്നു സഘടനയുടെ പ്രധാന ലക്ഷ്യം. ഖാദിയുടെ പ്രചരണം, മദ്യനിരോധനം, വിദ്യാഭ്യാസ പുരോഗതി, തൊഴിലാളികളുടെ പുരോഗതിക്കുവേണ്ട പ്രവർത്തനങ്ങൾ എന്നിവയും പ്രജാമണ്ഡലം നിർവഹിച്ചിരുന്നു.
1941 ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ കെടുതികളിൽ നിന്ന് കൊച്ചിരാജ്യത്തെ ജനങ്ങളെ രക്ഷിക്കുന്നതിൽ കൊച്ചി രാജ്യ പ്രജാമണ്ഡലം വലിയ പങ്കു വഹിച്ചു. ഈ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ പ്രജാമണ്ഡലത്തിന് വിശ്വാസ്യത നേടാൻ സഹായിച്ചു. 'കൊച്ചിൻ കർഷക സഭ' എന്ന പേരിൽ കർഷകരുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന സംഘടനക്ക് രൂപം കൊടുത്ത് ജന്മിത്ത വ്യവസ്ഥക്കെതിരെ പ്രജാമണ്ഡലം പ്രവർത്തിച്ചു[2].
1942 ൽ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ വാർഷിക യോഗം നടത്താൻ തിരുമാനിച്ചിരുന്നുവെങ്കിലും കൊച്ചി ദിവാൻ ഇത് നിരോധിക്കുകയും പല നേതാക്കളെയും ജയിലിലടക്കുകയും ചെയ്തു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റ് ഭാഗമായി കൊച്ചിരാജ്യത്ത് ഉണ്ടായ പ്രവർത്തനങ്ങളിൽ പ്രജാമണ്ഡലം സജീവമായിരുന്നു. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി പല പ്രവർത്ത്കരും ജയിൽ ശിക്ഷക്ക് നേരിടേണ്ടിവന്നു. ദീനബന്ധു എന്ന പേരിൽ സ്വാതന്ത്ര സമരത്തെ അനുകൂലിക്കുന്നതും, സ്വാതന്ത്ര സമരപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി ഒരു പത്രം പ്രജാമണ്ഡലം പ്രസിദ്ധീകരിച്ചിരുന്നു[2].
1945 ൽ കൊച്ചി നിയമ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ ജയിക്കാൻ പ്രജാമണ്ഡലത്തിന് കഴിഞ്ഞു. പ്രതിപക്ഷം തിരഞ്ഞെടുത്തുകൊണ്ട് ഉത്തരവാദിത്തഭരണം നടപ്പിലാക്കുന്നതിനുവേണ്ടി പ്രവർത്തിച്ചു. ക്ഷേത്രങ്ങളിൽ പൊതുപ്രവേശനം നടപ്പിലാക്കുന്നതിലുള്ള പ്രവർത്തനങ്ങളിലും പ്രജാമണ്ഡലം ശ്രദ്ധിച്ചിരുന്നു[2].
ലക്ഷ്യം പൂർത്തിയാക്കി പിരിച്ചുവിട്ട ആദ്യസംഘടനയാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം. സ്വാതന്ത്ര്യത്തിന് ശേഷം കൊച്ചി രാജ്യ പ്രജാമണ്ഡലം പിന്നീട് കോൺഗ്രസിൽ ലയിച്ചു[1].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "ഒാർമകൾ ഉദിച്ചുയരുന്നുണ്ട്; ഇൗ ആൽത്തറയിൽ ഇന്നും". Madhyamam Online. 5 August 2017. മൂലതാളിൽ നിന്നും 16 February 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 February 2018.
{{cite news}}
: zero width space character in|title=
at position 26 (help) - ↑ 2.0 2.1 2.2 "FORMATION OF KOCHI RAJYA PRAJAMANDALAM" (PDF). shodhganga. ശേഖരിച്ചത് 2018-02-16.