കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കുട്ടനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ആലപ്പുഴയിലെ കാമ്പസാണ് 'പുളിങ്കുന്ന് എൻജിനീയറിങ് കോളേജ് ' എന്നപേരിലുമറിയപ്പെടുന്ന 'കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കുട്ടനാട് ' (C.U.C.E.K.) . പമ്പാനദിയാൽ ചുറ്റപ്പെട്ട പുളിങ്കുന്നെന്ന കുട്ടനാടൻ ഗ്രാമത്തിൽ 1999 ഇൽ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .ഉത്തർപ്രദേശ് ,ബീഹാർ,ജാർഖണ്ഡ് ,തമിഴ്‌നാട് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലേറെ വിദ്യാർത്ഥികൾ ഇവിടെ എൻജിനീയറിങ് ബിരുദ (B.Tech)പഠനത്തിനായെത്തുന്നു .കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ എം .സി .എ (M.C.A) കോഴ്സും ഇതേ കാമ്പസ്സിൽ നടത്തുന്നുണ്ട് .