കൊച്ചരേത്തി
![]() പുറം ചട്ട | |
കർത്താവ് | നാരായൻ |
---|---|
രാജ്യം | ![]() |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
ഏടുകൾ | 174 |
നാരായൻ എഴുതിയ നോവലാണ് കൊച്ചരേത്തി. ഈ കൃതിക്ക് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1].1998-ൽ ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. നാരായന്റെ ആദ്യ കൃതി ആണ് കൊച്ചരേത്തി. പ്രകൃതിയോട് മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെ കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ നോവലാണിത്.
കേരളത്തിലെ ആദിവാസി സമൂഹമായ മലയൻമാരെ കുറിച്ച് രചിക്കപ്പെട്ട കൃതി.ആഖ്യാനശൈലിയുടെയും ഭാഷയുടെയും പ്രയോഗരീതി കൊണ്ട് മറ്റു രചനകളിൽ നിന്നും വ്യത്യസ്തമാണ് കൊച്ചരേത്തി . പ്രകൃതിയോടുംരോഗങ്ങളോടും കാട്ടുമൃഗങ്ങളോടും ഏറ്റുമുട്ടി ജീവിക്കുന്ന ഇവർക്ക് മനുഷ്യരാൽ ഉണ്ടാകുന്ന ദണ്ഡനകൾ ഇതിൽ ഹൃദയസ്പർശിയായി വിവരിക്കുന്നു നാരായൻ.നിരക്ഷരരായ ആദിവാസി സമൂഹത്തിലേക്ക് അക്ഷര കണ്ണ് സമർപ്പിക്കുന്നതിലൂടെ ഒരു പുതിയ യുഗത്തിന് പ്രഭാവം വായനക്കാരനെ അറിയിക്കുകയാണ് ഗ്രന്ഥകർത്താവ് എഴുത്തിന്റെ വിസ്തൃതമായ രാജ്യത്ത് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരു ഇരിപ്പിടം സ്വന്തമാക്കിയ നോവലിസ്റ്റാണ് നാരായൻ . സ്വന്തം ജീവിത പരിസരവുമായി ബന്ധപ്പെട്ട അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ജീവിത സാഹചര്യങ്ങളാണ് കൊച്ചരേത്തി അനാവരണം ചെയ്യുന്നത് കൊച്ചു രാമൻ എന്ന മനുഷ്യനിലൂടെ , കുഞ്ഞിപ്പെണ്ണിന്റെ കണ്ണുനീരിലൂടെ കൊച്ചരേത്തി മനുഷ്യാവസ്ഥയുടെ പുതിയൊരു ഇതിഹാസം രചിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-20.