കൊക്കെഡാമ
ദൃശ്യരൂപം
ഒരു ജാപ്പനീസ് കൃഷിരീതിയാണ് കൊക്കെഡാമ. Kokedama (苔玉 ). ഇംഗ്ലീഷിൽ, 'മോസ് ബോൾ' എന്നർത്ഥം വരുന്ന പദമാണിത്. അലങ്കാരച്ചെടികൾ വളർത്തുന്നതിനാണ് ഈ രീതി സ്വീകരിക്കുന്നത്. ബോൺസായി, കുസാമോണോ സങ്കേതങ്ങളുടെ സമന്വയ രീതിയാണിത്. ഈ മാർഗ്ഗം ഇപ്പോൾ വളരെയേറെ പ്രചാരം നേടിയിട്ടുണ്ട്.
നിർമ്മാണം
[തിരുത്തുക]കൊക്കേഡാമയെ 'പാവപ്പെട്ടവന്റെ ബോൺസായി' എന്ന് വിളിക്കാറുണ്ട്[1]. നനഞ്ഞ അകഡാമ മണ്ണു്, (പീറ്റ്) എന്നിവ ചേർത്ത ഒരു ഗോളത്തിലാണ് കൃഷി നടത്തുന്നത് [2]. ചെടി നട്ട ശേഷം ഈ ബോൾ, മോസ് കൊണ്ട് പൊതിയുന്നു. നൈലോൺ നൂലുകൊണ്ട് ഇത് കെട്ടി വരിഞ്ഞ് തൂക്കിയിടുന്നു.
ശ്രദ്ധ
[തിരുത്തുക]തണലിൽ വളരുന്ന സസ്യങ്ങളാണ് കൊക്കേഡാമയിൽ നടാവുന്നത്. കൃത്യമായ ജലസേചനം ആവശ്യമാണ്.[2]
അവലംബം
[തിരുത്തുക]- ↑ Kokedama Info Archived 2019-08-29 at the Wayback Machine. on www.rm-collectibles.com
- ↑ 2.0 2.1 Martin, Tovah. "Gardening trends: The rise of 'kokedama'". The Telegraph. No. 1 December 2012. Retrieved 5 October 2014.