കൈസർ ഇ ഹിന്ദ്
കൈസർ ഇ ഹിന്ദ് | |
---|---|
Teinopalpus imperialis, ventral side of male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. imperialis
|
Binomial name | |
Teinopalpus imperialis Hope, 1843
|
കിളിവാലൻ ശലഭങ്ങളിലെ അപൂർവ്വമായ ഒരു സ്പീഷിസാണ് കൈസർ ഇ ഹിന്ദ് (Teinopalpus imperialis). നേപ്പാളിലും വടക്കേ ഇന്ത്യയിലും കിഴക്കുമുതൽ വടക്കുവരെയുമുള്ള വിയറ്റ്നാമിലും ഇവയെ കണ്ടുവരുന്നു. ഇന്ത്യൻ ചക്രവർത്തി എന്ന് അർത്ഥമുള്ള ഈ ശലഭം ഇതിന്റെ അപൂർവ്വതയാലും ഭംഗിയാലും ശലഭശേഖരണക്കാർക്ക് വളരെ പ്രിയപ്പെട്ടതാണ്. ചിറകിലെ നിറത്തിലെ പച്ചപ്പ് ശലകങ്ങളിലെ ത്രിമാന ഫോട്ടോണിക് രൂപഘടന മൂലമുള്ളതാണ്, ഇത് പല ഗവേഷണങ്ങൾക്കും നിദാനമാണ്.[2]
വിവരണം
[തിരുത്തുക]ഭൂട്ടാൻ ഗ്ലോറിയും കൈസർ-ഇ-ഹിന്ദും തമ്മിൽ തെറ്റിദ്ധരിക്കാറുണ്ടെങ്കിലും മറ്റ് ചിത്രശലഭങ്ങളുമായി ആശയക്കുഴപ്പത്തിലാകാൻ വഴിയില്ല. മുഖ്യമായി പച്ച നിറത്തിലുള്ള കിളിവാലും ഓരോ പിൻ ചിറകുകളിൽ തിളങ്ങുന്ന ക്രോം-മഞ്ഞ നിറത്തിലുള്ള മനോഹരമായ അടയാളങ്ങളും ഉള്ള ആകർഷകമായ ഒരു പൂമ്പാറ്റയാണ് ഇത്.
ആൺശലഭം
[തിരുത്തുക]പെൺശലഭം
[തിരുത്തുക]വിതരണം
[തിരുത്തുക]നേപ്പാളിന്റെയും ഭൂട്ടാന്റെയും ചെറിയ പ്രദേശങ്ങളിലും കിഴക്കൻ ഹിമാലയമേഖലകളിൽ ഇന്ത്യയിലും (ബംഗാൾ, മേഘാലയ, ആസാം, സിക്കിം, മണിപ്പൂർ എന്നിവിടങ്ങളിൽ) ഇതിനെ കണ്ടുവരുന്നു. ഇതുകൂടാതെ വടക്കൻ മ്യാന്മാർ, വടക്കൻ വിയറ്റ്നാം ചൈനയിലെ സിചുവൻ പ്രൊവിൻസ് എന്നിവിടങ്ങളിലും കൈസർ ഇ ഹിന്ദിനെ മിക്കവാറും 6000 അടിക്ക് (1800 മീറ്റർ) മുകളിൽ കാണാറുണ്ട്.
പരിപാലനസ്ഥിതി
[തിരുത്തുക]കുറഞ്ഞസ്ഥലങ്ങളിൽ വിരളമായി മാത്രം കാണപ്പെടുന്ന ഈ ശലഭം ഇന്ത്യയിലും നെപ്പാളിലും സംരക്ഷിതപട്ടികയിൽ ഉള്ളതാണ്. എങ്കിലും വലിയ വിലകൊടുത്ത് ശലഭ ശേഖരണക്കാർ ഇതിനെ സ്വന്തമാക്കാറുണ്ടത്രേ.[3]:19
1987 മുതൽ ഈ ശലഭത്ത്ന്റെ രണ്ടുസ്പീഷിസുകളും, CITES -ന്റെ അപൻഡിക്സ് II -ൽ പെടുത്തപ്പെട്ടിട്ടുണ്ട്.[3]:5[4]
ഉയരമുള്ള പ്രദേശങ്ങളിലെ വനങ്ങളുടെ സംരക്ഷണത്തെപ്പറ്റി പറയുമ്പോൾ ഈ ശലഭത്തെ ഒരു കീസ്റ്റോൺ സ്പീഷിസ് ആയി പരിഗണിക്കാം. സംരക്ഷണമെല്ലാം സംസ്ഥാനങ്ങളുടെ ചുമതലയിൽ ആയതിനാൽ ഇന്ത്യയിൽ ഇവയുടെ സംരക്ഷണം വിഷമമേറിയതാണ്. അയല്പക്കമായ ചൈനയിലെ അടക്കമുള്ള മലമേഖലകളിലെ ഇവയുടെ സംരക്ഷിതപ്രദേശങ്ങളേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവയെ സംരക്ഷിക്കേണ്ടതിനായി ആവശ്യമുണ്ട്.[3]:19
ആവാസമേഖല
[തിരുത്തുക]കൈസർ ഇ ഹിന്ദ് ഉയർന്ന പ്രദേശത്ത് ജീവിക്കുന്ന ഒരു സ്പീഷിസ് ആണ്.[3]:19 നിറയെ മരങ്ങളുള്ളതും 6,000 to 10,000 feet (1,800 to 3,000 m) ഉയരത്തിലുള്ളതുമായ ഹിമാലയൻ പ്രദേശമാണ് ഇവയുടെ വാസസ്ഥലം. ആവാസസ്ഥലങ്ങളുടെ നിലവാരം കുറഞ്ഞയിടങ്ങളിൽ കാണാറില്ലാത്ത ഈ ശലഭം ഇന്ത്യയുടെ വടക്കുകിഴക്കുപ്രദേശത്തെ ഇവജീവിക്കുന്ന സ്ഥലങ്ങൾ മിക്കവയും കരിച്ചു കൃഷിയിറക്കൽ രീതിയിൽ മോശമായതിനാൽ ഇവയ്ക്ക് ജീവിതയോഗ്യമല്ലാതായിത്തീർന്നിട്ടുണ്ട്.[3]:19
സ്വഭാവം
[തിരുത്തുക]വളരെ വേഗത്തിലും കരുത്തിലും പറക്കുന്നവയാണ് ഇവ. പ്രഭാതത്തിലെ വെയിൽ കൊള്ളാൻ തക്കതായ സ്ഥലം കണ്ടെത്തുന്നതുവരെ ഇവ മരത്തലുപ്പുകളിലേയ്ക്ക് ഉയരത്തിൽ പറന്നുകൊണ്ടിരിക്കും. മേഘാവൃതമായ അന്തരീക്ഷത്തിൽ ആൺശലഭങ്ങൾ താഴ്ന്ന ഇലച്ചാർത്തുകളിൽ ഇരിക്കുന്ന ഇവയുടെ നിറംകുറഞ്ഞ അടിവശം മറ്റുള്ളവർക്ക് കണ്ടെത്താൻ കഴിയാത്തവിധത്തിൽ സഹായകമാകാറുണ്ട്. അനങ്ങാതിരിക്കുന്നതിനാൽ ഈ സമയത്ത് കൈകൊണ്ടുപോലും ഇവയെ പിടിക്കാനാവും. പെൺശലഭങ്ങൾ മഴയത്തും വെയിൽ ഇല്ലാത്തപ്പോഴും പറക്കാറുണ്ട്. ഇലകളിൽ നിന്നും ജലം കുടിക്കുന്ന ആൺശലഭങ്ങൾ ചെളിയൂറ്റലും നടത്താറുണ്ട്. പെൺശലഭങ്ങൾ തേൻ കുടിക്കാൻ പൂക്കളിൽ വരാറേയില്ല.
ജീവിതചക്രം
[തിരുത്തുക]മഗ്നോളിയ കാംബെല്ലൈ (മഗ്നോളിയേസീ)യാണ് ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യം.
ഗവേഷണം
[തിരുത്തുക]ചിറകിലെ തിളങ്ങുന്ന പച്ചനിറത്തിൽ നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.[2][5][6].[2]
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Gimenez Dixon, M. 1996. Teinopalpus imperialis. In: IUCN 2006. 2006 IUCN Red List of Threatened Species. [www.iucnredlist.org]. Downloaded on 25 June 2007.
- ↑ 2.0 2.1 2.2 Argyros, A.; Manos, S.; Large, M.C.J.; McKenzie, D.R.; Cox, G.C., and Dwarte, D.M. (2002). "Electron tomography and computer visualisation of a three-dimensional 'photonic' crystal in a butterfly wing-scale". Micron. Elsevier Science Ltd. 33 (5): 483–487. doi:10.1016/S0968-4328(01)00044-0. PMID 11976036. Retrieved 28 ഒക്ടോബർ 2010.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ 3.0 3.1 3.2 3.3 3.4 New, T. R.; Collins, N. Mark (1991). Swallowtail butterflies: an action plan for their conservation. IUCN/SSC Species Action Plans Series (illustrated ed.). Switzerland: IUCN SSC Lepidoptera Specialist Group. p. 36. ISBN 978-2-8317-0061-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Appendices I, II and III to CITES". Convention on International Trade on Endangered Species. 14 ഒക്ടോബർ 2010. Retrieved 23 സെപ്റ്റംബർ 2010.. No mention found in the document.
- ↑ Ghiradella, Helen (1991). "Light and color on the wing: structural colors in butterflies and moths". Applied Optics. 30 (24): 3492–3500. doi:10.1364/AO.30.003492. PMID 20706416.
- ↑ Michielsen, K.; Stavenga, D.G. (2008). "Gyroid cuticular structures in butterfly wing scales: biological photonic crystals". Journal of the Royal Society Interface. 5 (18): 85–94. doi:10.1098/rsif.2007.1065. PMC 2709202. PMID 17567555.
മറ്റു സ്രോതസ്സുകൾ
[തിരുത്തുക]- Erich Bauer and Thomas Frankenbach, 1998 Schmetterlinge der Erde, Butterflies of the world Part I (1), Papilionidae Papilionidae I: Papilio, Subgenus Achillides, Bhutanitis, Teinopalpus. Edited by Erich Bauer and Thomas Frankenbach. Keltern: Goecke & Evers; Canterbury: Hillside Books ISBN 9783931374624 plate 9, figure 6
- Collins, N. Mark; Morris, Michael G. (1985). Threatened Swallowtail Butterflies of the World: The IUCN Red Data Book. Gland & Cambridge: IUCN. ISBN 978-2-88032-603-6 – via Biodiversity Heritage Library.
- Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society.
- Haribal, Meena (1992). The Butterflies of Sikkim Himalaya and Their Natural History. Gangtok, Sikkim, India: Sikkim Nature Conservation Foundation.
- Igarashi, S. (1987). "On the life history of the Teinopalpus imperialis in northern India and its phylogenetic position in the Papilionidae". Transactions of the Lepidoptera Society of Japan. 38: 115–151.
- Wynter-Blyth, Mark Alexander (1957). Butterflies of the Indian Region. Bombay, India: Bombay Natural History Society. ISBN 978-8170192329.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Teinopalpus imperialis in "A Check List of Butterflies in Indo-China (chiefly from Thailand, Laos and Vietnam)". Inayoshi, Y. 2009. Accessed 28 October 2010.
- Teinopalpus imperialis in "Lepidoptera and some other life forms". Markku Savela. Accessed 28 October 2010.
- Images[പ്രവർത്തിക്കാത്ത കണ്ണി] of Bhutan Glory (Teinopalpus imperialis gillesi Turlin 1991) in the Xam Neua region of Houa Phan province of Laos in the wild at tree-top level.