കൈലാസവടിവു ശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. കെ ശിവൻ

2018-ൽ ഡോ. കെ ശിവൻ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു,

നിലവിൽ
പദവിയിൽ 
15 January 2018
മുൻ‌ഗാമി എ. എസ്. കിരൺ കുമാർ
ജനനം (1957-04-14) 14 ഏപ്രിൽ 1957 (പ്രായം 62 വയസ്സ്)
സരക്കൽ‌വിലായ്, കന്യാകുമാരി, മദ്രാസ് സ്റ്റേറ്റ് (ഇപ്പോൾ തമിഴ്‌നാട്), ഇന്ത്യ
ദേശീയതഇന്ത്യൻ

ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഓയുടെ തലവനാണ് കെ. ശിവൻ [1].എ.എസ് കിരൺ കുമാറിന്റെ പിൻഗാമിയായാണ് തമിഴ്നാട് നാഗർകോവിൽ സ്വദേശിയായ ശിവൻ സ്ഥാനമേൽക്കുന്നത്. ക്രയോജനിക് എഞ്ചിനുകൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഇദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു.[2] 6 ഡി ട്രാജക്ടറി സിമുലേഷൻ സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിലും ശിവൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.[3]

വിദ്യാഭ്യാസം[തിരുത്തുക]

ഐഐടി ബോംബെയിലെ മുൻ വിദ്യാർഥിയായ ശിവൻ, 1980ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയ്റോനോട്ടിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടി. 1982ൽ ബെംഗളൂരു ഐഐഎസ്ഇ യിൽ നിന്നും എയ്റോസ്‌പേസ് എഞ്ചിനീയറിങിൽ മാസ്റ്റർബിരുദവും 2006ൽ ഐഐടി ബോംബെയിൽ നിന്നും എയ്റോസ്‌പേസ് എഞ്ചിനീയറിങിൽ പിഎച്ച്ഡിയും കരസ്ഥമാക്കി.

ബഹുമതികൾ[തിരുത്തുക]

  • ശ്രീ ഹരി ഓം ആശ്രമം പ്രീറിറ്റ് ഡോ. വിക്രം സാരാഭായ് റിസർച്ച് അവാർഡ് (1999)
  • ഇസ്‌റോ മെറിറ്റ് അവാർഡ് (2007)
  • ഡോ. ബിറൻ റോയ് സ്പേസ് സയൻസ് അവാർഡ് (2011)
  • ചെന്നൈയിലെ എംഐടി അലുമ്‌നി അസോസിയേഷനിൽ നിന്നുള്ള വിശിഷ്ട പൂർവ്വ വിദ്യാർത്ഥി അവാർഡ് (2013)

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/technology/news/k-sivan-new-isro-chairman-1.2518902. Missing or empty |title= (help)
  2. ["Dr. Sivan takes over as LPSC director". The Hindu. July 2, 2014. Retrieved 28 May 2016. "Dr. Sivan takes over as LPSC director". The Hindu. July 2, 2014. Retrieved 28 May 2016.] Check |url= value (help). Missing or empty |title= (help)
  3. http://www.livemint.com/Science/iPyhurrfzKQCTru7K871AI/Who-is-K-Sivan.html. Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കൈലാസവടിവു_ശിവൻ&oldid=3171409" എന്ന താളിൽനിന്ന് ശേഖരിച്ചത്