കൈറ്റ്സർഫിങ്
ജലോപരിതലത്തിൽ നടത്തുന്ന ഒരു കായിക വിനോദമാണ് കൈറ്റ് സർഫിങ് അഥവാ കൈറ്റ് ബോർഡിങ് എന്നറിയപ്പെടുന്നത്. ഇതിൽ സഞ്ചരിക്കുന്ന ആൾ ജലോപരിതലത്തിൽ ഒരു സർഫ് ബോർഡിൽ നിൽക്കുകയും കാറ്റിന്റെ സഹായത്താൽ സർഫ് ബോർഡിനോട് ബന്ധിപ്പിച്ചിരിക്കുന്ന പായയുടെ ദിശക്കനുസരിച്ച് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ അടിസ്ഥാന രീതി. കൈറ്റ് സർഫിങ്ങും കൈറ്റ് ബോർഡിങ്ങും തമ്മിലും സാമ്യമുണ്ടെങ്കിലും ഇത് തമ്മിൽ സഞ്ചരിക്കുന്ന രീതിയനുസരിച്ച് വ്യത്യസ്തമാണ്. ഇതിനു രണ്ടിനും വ്യത്യസ്ത രീതിയിലുള്ള സർഫ് ബോർഡ് ആണ് ഉപയോഗിക്കുന്നത്. ഒരു കൈറ്റ് സർഫർ അല്ലെങ്കിൽ കൈറ്റ് ബോർഡർ ഉപയോഗിക്കുന്ന സർഫ് ബോർഡ് കാലുകൾ ബന്ധിപ്പിക്കാത്തതോ അല്ലാത്തതോ രീതിയിലുള്ളതാണ് . കൈറ്റ് സർഫിങ്ങിന്റെ മറ്റൊരു പ്രധാന ഘടകം കൈറ്റ് അഥവ പായയാണ്. . ഈ പായയാണ് കൈറ്റ് സർഫറെ വെള്ളത്തിന്റെ ഉപരിതലത്തിലൂടെ നയിക്കുന്നത്. ഇത് വളരെയധികം ബുദ്ധിമുട്ടുള്ളതും അഭ്യാസരീതിയും ആവശ്യമായ ഒരു കലയാണ്.
അടിസ്ഥാനങ്ങൾ[തിരുത്തുക]

ഇത് വളരെ അഭ്യാസവും പ്രൊഫണലുകളുമായ ആളുകളിൽ നിന്ന് അഭ്യസിക്കേണ്ട ഒരു കായിക വിനോദമാണ്. തെറ്റായ രീതിയിൽ പായയെ നിയന്ത്രിക്കുന്നതോ, സർഫ് ബോർഡിൽ ശരിയായ രീതിയിൽ സഞ്ചരിക്കാത്തതോ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണ്. ഇതിന്റെ പല ഘട്ടങ്ങൾ താഴെപ്പറയുന്നതവയാണ്.
- കൈ ലോഞ്ചിങ്ങ് - പട്ടം അഥവ പായ ആദ്യം ഉയർത്തുന്നത്.
- ഫ്ലൈയിങ് - സർഫ് ബോർഡിൽ നിന്ന് പറക്കുന്നത്
- ലാൻഡിങ് - ജലോപരിതലത്തിലേക്ക് എത്തിച്ചേരുന്നത്.
- യൂസേജ് ഓഫ് ബാർസ് - പായ യെ നിയന്ത്രിക്കൽ.
- സുരക്ഷാ മാർഗ്ഗങ്ങൾ -
സ്ഥലങ്ങൾ[തിരുത്തുക]
കൈറ്റ് സർഫിങ്ങിന് പറ്റിയ സ്ഥലങ്ങൾ സ്ഥിർമായ വേഗതയിൽ വീശുന്ന കാറ്റുള്ളതും ശാന്തമായ ജലോപരിതലങ്ങളും തുറസ്സായതുമായ പ്രദേശങ്ങളാണ്. സാധാരണ കടൽ തീരങ്ങളാണ് ഇതിനുപയോഗിക്കുന്നത്. പക്ഷേ വലിയ തടാകതീരങ്ങളിലും ഇത് അഭ്യസിക്കാവുന്നതാണ്.
ചിത്രശാല[തിരുത്തുക]
കൊളംബിയ നദിയിലെ ജോർജ്ജ് എന്ന സ്ഥലത്തെ കൈറ്റ് സർഫിങ്
കൈറ്റ് സർഫർ ഉപയോഗിക്കുന്ന പവർ കൈറ്റ് നന്നായി ഹുക്ക് ചെയ്ത് പിടിപ്പിച്ചവയണ്.
ആസ്ത്രേലിയയിലെ പോർട് ഡഗ്ലാസിലെ കൈറ്റ് സർഫിൻഫ്