Jump to content

കൈമെറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മനുഷ്യനിർമ്മിത കൃത്രിമ സൂക്ഷ്മാണുവാണ് കൈമെറ അല്ലെങ്കിൽ കൈമെറിക് വൈറസ്. സെന്റർ ഫോർ വെറ്ററിനറി ബയോളജിക്സ് (യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവ്വീ്വീസിൻ്റെ ഭാഗം) ഇതിനെ "രണ്ടോ അതിലധികമോ വ്യത്യസ്ത സൂക്ഷ്മാണുക്കളുടെ ന്യൂക്ലിക് ആസിഡ് ശകലങ്ങൾ ചേരുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട പുതിയ ഹൈബ്രിഡ് സൂക്ഷ്മാണുക്കളാണ് ഇവ, അതിൽ കുറഞ്ഞത് രണ്ട് ശകലങ്ങളിൽ തനിപ്പകർപ്പിന് ആവശ്യമായ ജീനുകൾ അടങ്ങിയിരിക്കുന്നു" എന്നാണ് നിർവചിച്ചിരിക്കുന്നത്.[1] ജനിറ്റിക് കൈമെറ എന്ന പദം ഇതിനകം അർത്ഥമാക്കുന്നത് വ്യത്യസ്ത സൈഗോട്ടുകളിൽ നിന്നുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ജീവി അല്ലെങ്കിൽ വ്യത്യസ്ത ഭ്രൂണങ്ങളുടെ ഭാഗങ്ങളിൽ നിന്ന് വികസിച്ച ഒരു ജീവി എന്നാണ്. വീര്യം കുറഞ്ഞ സജീവ വൈറസുകളുപയോഗിച്ച് പുതിയതരം വാക്സിനുകൾ (നോവൽ ലൈവ് അറ്റൻ‌വേറ്റഡ് വാക്സിൻ) നിർമ്മിക്കാനുള്ള ശ്രമത്തിലാണ് കൈമെറിക് ഫ്ലാവിവൈറസുകൾ സൃഷ്ടിക്കപ്പെട്ടത്. [2]

പദോൽപ്പത്തി

[തിരുത്തുക]

ഗ്രീക്കു പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ഭീകരജീവിയായ കൈമറ അഥവാ കിമേറ വിവിധ മൃഗങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് നിർമക്കപ്പെട്ടതാണ്. ഉദാഹരണത്തിന് ഹിപ്പോഗ്രിഫ് ഗ്രിഫൺ എന്നീ ജന്തുക്കൾ. അതിനാൽ വിവിധ വൈറസുകളുടെ ജനിതകശകലങ്ങൾ കൂട്ടച്ചേർത്തുണ്ടാക്കിയ വൈറസുകൾക്കും ഈ പേര് നല്കപ്പെട്ടു.

ഒരു സ്വാഭാവിക പ്രതിഭാസമെന്ന നിലയിൽ

[തിരുത്തുക]

വൈറസുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു: പ്രോകാരിയോട്ടുകളിൽ, ഭൂരിഭാഗം വൈറസുകൾക്കും ഡബിൾ സ്ട്രാൻഡഡ് (ഡിഎസ്) ഡിഎൻഎ ജീനോമുകൾ ഉണ്ട്, കൂടാതെ വിരളമായെങ്കിലും ചെറിയ തോതിൽ സിംഗിൾ-സ്ട്രാൻഡഡ് (എസ്എസ്) ഡിഎൻഎ വൈറസുകളും അതിലും കുറഞ്ഞ അളവിൽ ആർഎൻഎ വൈറസുകളുടെ സാന്നിധ്യവും കാണാം. നേരെമറിച്ച്, യൂക്കറിയോട്ടുകളിൽ, സിംഗിൾ-സ്ട്രാൻഡഡ് (എസ്എസ്) ഡിഎൻഎ വൈറസുകളും ഡബിൾ സ്ട്രാൻഡഡ് ഡിഎൻഎ വൈറസുകളും സാധാരണമാണെങ്കിലും വൈറോം വൈവിധ്യത്തിന്റെ ഭൂരിഭാഗവും ആർഎൻഎ വൈറസുകളാണ്. [3]

2012-ൽ, കാലിഫോർണിയയിലെ ലാസെൻ വോൾക്കനിക്ക് നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ബോയിലിംഗ് സ്പ്രിംഗ്സ് തടാകത്തിന്റെ അതിതീവ്ര അമ്ല പരിസ്ഥിതിയെക്കുറിച്ചുള്ള മെറ്റാജെനോമിക് പഠനത്തിനിടെ സ്വാഭാവികമായി സംഭവിക്കുന്ന ആർഎൻഎ-ഡിഎൻഎ ഹൈബ്രിഡ് വൈറസിന്റെ ആദ്യ ഉദാഹരണം അപ്രതീക്ഷിതമായി കണ്ടെത്തി. [4] [5] വൈറസിന് ബിഎസ്എൽ-ആർഡിഎച്ച്വി (ബോയിലിംഗ് സ്പ്രിംഗ്സ് ലേക്ക് ആർഎൻഎ ഡിഎൻഎ ഹൈബ്രിഡ് വൈറസ്) എന്ന് പേരിട്ടു. [6] ഇതിന്റെ ജനിതകഘടന സാധാരണയായി പക്ഷികളെയും പന്നികളെയും ബാധിക്കുന്ന ഡിഎൻഎ സർക്കോവൈറസ്, സസ്യങ്ങളെ ബാധിക്കുന്ന ആർഎൻഎ ടോംബുസ് വൈറസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡിഎൻഎ, ആർഎൻഎ വൈറസുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി മാത്രമല്ല കിമേറ എങ്ങനെ രൂപപ്പെട്ടരിക്കാം എന്നതും നിരൂപിച്ചെടുക്കാനായിട്ടില്ല [4] [7]

മറ്റ് വൈറൽ കൈമെറകളും കണ്ടെത്തിയിട്ടുണ്ട്, ഈ ഗ്രൂപ്പിനെ CHIV വൈറസുകൾ ("കൈമെറിക് വൈറസുകൾ") എന്ന് വിളിക്കുന്നു. [3]

ജൈവായുധമായി

[തിരുത്തുക]

രണ്ട് രോഗകാരികളായ വൈറസുകൾ സംയോജിപ്പിക്കുന്നത് പുതിയ വൈറസിന്റെ മാരകത വർദ്ധിപ്പിക്കുന്നു.[8] ഈ കാരണം മൂലം കൈമെറിക് വൈറസുകൾ ഒരു ജൈവായുധമായി ഉപയോഗിക്കുന്നതിന് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, സോവിയറ്റ് യൂണിയന്റെ കൈമെറ പ്രോജക്റ്റ് 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും വെനിസ്വേലൻ എക്വിൻ എൻസെഫലൈറ്റിസ് വൈറസ്, വസൂരി വൈറസ് എന്നിവയിൽ നിന്നുള്ള ഡിഎൻഎയെ ഒരു സ്ഥലത്തും എബോള വൈറസും വസൂരി വൈറസും മറ്റൊരു സ്ഥലത്തും,[9][10] സംയോജിപ്പിക്കാൻ ശ്രമിച്ചു.

വസൂരി വൈറസും മങ്കിപോക്സ് വൈറസും കൂടിച്ചേർക്കുന്നതിനെ കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്. [8]

ഒരു മെഡിക്കൽ ചികിത്സ എന്ന നിലയിൽ

[തിരുത്തുക]

കൈമെറിക് വൈറസുകളെ വൈദ്യശാസ്ത്രപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഈയിടെ കൈമെറിക് ആന്റിജൻ റിസപ്റ്റർ (സിഎആർ) ഉപയോഗിച്ച് റിലാപ്സ്ട് നോൺ-ഹോഡ്ജ്കിൻ ലിംഫോമ എന്ന രോഗം ചികിത്സിക്കാൻ അനുമതി നൽകി. ടി സെല്ലുകളിലേക്ക് ഒരു കൈമെറിക് ആന്റിജൻ റിസപ്റ്റർ അവതരിപ്പിക്കുന്നതിലൂടെ, ട്യൂമർ കോശങ്ങളെ തിരിച്ചറിയുന്നതിനും ആക്രമിക്കുന്നതിനും ടി സെല്ലുകൾ കൂടുതൽ കാര്യക്ഷമമായി മാറുന്നു. [11] നാല് തരം ഡെങ്കി വൈറസുകൾക്കെതിരെ കൈമെറിക് വാക്സിൻ ഉണ്ടാക്കുന്നതിനുള്ള പഠനങ്ങളും പുരോഗമിക്കുകയാണ്, എന്നിരുന്നാലും ഇത് ഇതുവരെ വിജയിച്ചിട്ടില്ല.[12]

അവലംബം

[തിരുത്തുക]
  1. Hill, Richard E. Jr (8 December 2005). "Center for Veterinary Biologics Notice No. 05-23" (PDF). United States Department of Agriculture. Animal and Plant Health Inspection Service - Center for Veterinary Biologics.
  2. Lai, C. J; Monath, T. P (2003). "Chimeric flaviviruses: novel vaccines against dengue fever, tick-borne encephalitis, and Japanese encephalitis". Adv Virus Res. Advances in Virus Research. 61: 469–509. doi:10.1016/s0065-3527(03)61013-4. ISBN 9780120398614. PMID 14714441.
  3. 3.0 3.1 Koonin, Eugene V.; Dolja, Valerian V.; Krupovic, Mart (May 2015). "Origins and evolution of viruses of eukaryotes: The ultimate modularity". Virology. 41 (5): 285–93. doi:10.2535/ofaj1936.41.5_285. PMID 5898234.
  4. 4.0 4.1 Diemer, Geoffrey S.; Stedman, Kenneth M. (11 June 2013). "A novel virus genome discovered in an extreme environment suggests recombination between unrelated groups of RNA and DNA viruses". Biology Direct. Retrieved 29 March 2020.
  5. Thompson, Helen (20 April 2012). "Hot spring yields hybrid genome: Researchers discover natural chimaeric DNA-RNA virus". Nature. Retrieved 27 March 2020.
  6. Devor, Caitlin (12 July 2012)."Scientists discover hybrid virus". Journal of Young Investigators". Retrieved 31 March 2020.
  7. BioMed Central Limited (18 April 2012). "Could a newly discovered viral genome change what we thought we knew about virus evolution?". ScienceDaily. Retrieved March 31, 2020.
  8. 8.0 8.1 Collett, Marc S. (2006). "Impact of Synthetic Genomics on the Threat of Bioterrorism with Viral Agents". Working Papers for Synthetic Genomics: Risks and Benefits for Science and Society: 83–103.
  9. Smithson, Amy (1999). "A bio nightmare". Bulletin of the Atomic Scientists. 55 (4): 69–71. Bibcode:1999BuAtS..55d..69S. doi:10.2968/055004019.
  10. Ainscough, Michael J. (2004). "Next Generation Bioweapons: Genetic Engineering and BW" (PDF). Retrieved 9 September 2020.
  11. Lulla, Premal D.; Hill, LaQuisa C.; Ramos, Carlos A.; Heslop, Helen E. (2018). "The use of chimeric antigen receptor T cells in patients with non-Hodgkin lymphoma". Clinical Advances in Hematology and Oncology. 16 (5): 375–386. PMC 6469642. PMID 29851933.
  12. US Grant US10053493B2, William Messer; Aravinda De Silva & Boyd Yount, "Methods and compositions for dengue virus vaccines", published 2014, issued 2018, assigned to University of North Carolina at Chapel Hill 
"https://ml.wikipedia.org/w/index.php?title=കൈമെറ&oldid=3929972" എന്ന താളിൽനിന്ന് ശേഖരിച്ചത്