കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881
സൈറ്റേഷൻAct No. 26 of 1881
നിയമം നിർമിച്ചത്ഇന്ത്യൻ പാർലമെന്റ്
തീയതി1881 ഡിസംബർ 9

വാണിജ്യ ഇടപാടുകളിൽ ചില പ്രത്യേകതരം പ്രമാണങ്ങൾ ഉപയോഗിച്ച് പണമിടപാട് നടത്തുക സാധാരണമാണ്. ഇത്തരത്തിൽ പ്രതിഫലം വാങ്ങി, അന്യർക്ക് കൈമാറ്റം ചെയ്യാവുന്ന അഥവാ ക്രയവിക്രയം നടത്താവുന്ന രൂപത്തിൽ നൽകുന്ന പ്രമാണങ്ങളെയാണ് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് അഥവാ കൈമാറാവുന്ന പ്രമാണങ്ങൾ എന്നുപറയുന്നതു്. 1881 -ൽ ബ്രിട്ടീഷ് ഭരണത്തിലാണ് ഇന്ത്യയിൽ ഇത്തരം പ്രമാണങ്ങളുപയോഗിച്ചുള്ള കൈമാറ്റങ്ങളെ സംബന്ധിച്ച നിയമമായ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് നടപ്പിൽ വരുത്തുന്നത്.

വാണിജ്യ ഇടപാടുകളുടെ നട്ടെല്ലെന്നുപറയാവുന്നത് ഇടപാടുകാർ പരസ്പരം നടത്തുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റമാണ്. അവ രൊക്കം പണത്തിന്റെ അടിസ്ഥാനത്തിലോ കടമായോ കൈമാറ്റം ചെയ്യപ്പെടാം. ഉടൻ പ്രാബല്യത്തിൽ വരുന്നതോ പിന്നീട് പ്രാബല്യത്തിൽ വരുന്നതോ ആയ പണത്തിന്റെ വിനിമയം ഇതിനാവശ്യവുമാണ്. വലിയ അളവിലുള്ള പണമിടപാടുകൾ അന്തർഭവിക്കുന്ന ധാരാളം വാണിജ്യ ഏർപ്പാടുകൾ ഇക്കാലത്ത് ദിനംപ്രതി നടക്കുന്നു. ഇത്തരം തുകകൾ നേരിട്ട് പണമായി നൽകുന്നത് പലപ്പോഴും സുരക്ഷിതവും പ്രായോഗികവുമല്ല. അതുകൊണ്ട് വാണിജ്യ ഇടപാടുകൾ നടത്തുന്നവർ ധനസംബന്ധമായ കൈമാറ്റങ്ങൾക്ക് പ്രത്യേക പ്രമാണം അഥവാ കരണം ഉപയോഗിച്ചുവരുന്നു. [1]

കൈമാറാവുന്ന പ്രമാണങ്ങളിൽ പ്രധാനപ്പെട്ടവ വാഗ്ദാനപത്രം . ചെക്ക്, വിനിമയ ബിൽ തുടങ്ങിയവയാണ്.

അവലംബം[തിരുത്തുക]

  1. www.nos.org