കൈപ്പട്ടൂർ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കൈപ്പട്ടൂർ പാലം പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനും കൈപ്പട്ടൂരിനും ഇടയിൽ അച്ചൻകോവിലാറിനും കുറുകെയുള്ള പാലമാണ്.[1] 40 വർഷം മുമ്പാണ് ഈ പാലം പണിതത്. [2]പത്തനംതിട്ട - കൈപ്പട്ടൂർ - പന്തളം/അടൂർ പാത ഇതുവഴി കടന്നു പോകുന്നു. മണല്വാരൽനിമിത്തം അപകടാവസ്ഥയിലായ ഈ പാലത്തിന്റെ അപ്രോച്ച്രോഡിൽ ആഴത്തിലുള്ള കുഴിയുണ്ടായി കുറച്ചുനാൾ ഗതാഗതം മുടങ്ങിയിരുന്നു. 2006ൽ പാലം അന്നത്തെ കളക്ടർ അശോക് കുമാർ സിങ്ങ് സന്ദർശിച്ച് വേണ്ട നടപടികൾ എടുത്തു. [3] 2015ൽ ഈ പാലത്തിനു സമീപം പമ്പയുടെ കൈവഴിയായ അച്ചൻകോവിലാറ്റിൽ രണ്ടു ഹയർ സെക്കന്ററി വിദ്യാർഥികൾ മുങ്ങിമരിച്ച ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. [4]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/news/kerala/news-pathanamthittakerala-27-12-2015/526666
  2. http://gutenberg.us/articles/eng/Kaipattoor
  3. http://www.thehindu.com/todays-paper/tp-national/tp-kerala/district-collector-inspects-kaipattoor-bridge/article3107100.ece
  4. http://www.newindianexpress.com/states/kerala/Two-Students-Drown-in-Achenkovil-River/2015/12/30/article3202298.ece
"https://ml.wikipedia.org/w/index.php?title=കൈപ്പട്ടൂർ_പാലം&oldid=2883921" എന്ന താളിൽനിന്ന് ശേഖരിച്ചത്