കൈപ്പട്ടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈപ്പട്ടൂർ
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
ഭരണസമ്പ്രദായം
 • ഭരണസമിതിവള്ളിക്കോട് ഗ്രാമപഞ്ചായത്ത്
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
689648
വാഹന റെജിസ്ട്രേഷൻKL-03
Coastline0 kilometres (0 mi)
അടുത്തുള്ള നഗരംപത്തനംതിട്ട
ലോക്സഭാ മണ്ഡലംപത്തനംതിട്ട
Civic agencyവള്ളിക്കോട് ഗ്രാമപഞ്ചായത്ത്
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൈപ്പട്ടൂർ.പത്തനംതിട്ട നഗരത്തിൽ നിന്നും ആറു കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്തായി നിലകൊള്ളുന്ന കൈപ്പട്ടൂരിലൂടെ അച്ചൻകോവിലാർ ഒഴുകുന്നു[1].കൈ കൊണ്ട് പട്ടു നൂല്കുന്നവർ വസിച്ചിരുന്ന ഊര് (കൈപെട്ടവരിൻ ഊര്) എന്നതിൽ നിന്നുമാണ് ഗ്രാമത്തിന് ആ പേർ ലഭിച്ചത്.ദേശീയപാത 183 എ (അടൂർ- വണ്ടിപ്പെരിയാർ ദേശീയപാത) കൈപട്ടൂരിലൂടെ കടന്നുപോകുന്നു[2].പത്തനംതിട്ട,പന്തളം,കായംകുളം, അടൂർ,മാവേലിക്കര ഹരിപ്പാട് എന്നീ നഗരങ്ങളിലേയ്ക്ക് കൈപട്ടൂർ വഴി കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്.കോന്നി നിയമസഭാമണ്ഡലത്തിന്റെ ഭാഗമാണ് കൈപട്ടൂർ.

അവലംബം[തിരുത്തുക]

  1. "District Collector inspects Kaippattoor bridge". Hindu Times. 19 July 2006. {{cite news}}: Unknown parameter |അച്ചൻകോവിലാറിന്റെ തീരങ്ങളിെലെല്ലാം വമ്പിച്ച ബുദ്ധമത സ്വാധീനം ഉണ്ടായിരുന്നു ഇതിനുള്ള പ്രധാന കാരണം അച്ചൻകോവിലാർ ഒരു ജലപാതയായിരുന്നതിനാൽ ബുദ്ധ മിഷനറിമാരുടെ സാന്നിദ്ധ്യം പ്രകടമായിരുന്നു എന്നതാണ് കൈപ്പൻ എന്ന് ബുദ്ധ ഭ1ക്ഷുക്കെളെ വിളിച്ചിരുന്ന നാമമാണ് കൈപ്പുള്ള പച്ചമരുന്നരച്ചിരുന്ന ഭിക്ഷ്വഗ്വരൻമാരായ ബുദ്ധഭിക്ഷുക്കെളെ കൈപ്പൻ എന്നാണ് വിളിച്ചിരുന്നത് കേരളത്തിൽ കൈപ്പമംഗലം കൈപ്പത്തടം കൈപ്പേശരി തുടങ്ങി നിരവധി സ്ഥലനാമങ്ങൾ കൈപ്പനുമായി ബന്ധപ്പെട്ടുണ്ടായതാണ് പച്ചമരുന്നു കളുടെ ലഭ്യതയുണ്ടായിരുന്ന പുരാതന ബൗദ്ധേ കേന്ദ്രമായ കൊടുമെണ്ണിനോട് ചേർന്നു കിടക്കുന്ന കൈപ്പട്ടൂർ കൈപ്പരക്കുന്ന ബുദ്ധഭിക്ഷുക്കളായ കൈപ്പൻമാരുടെ നാമത്തിലറിയപ്പെട്ട ഊരാെന്നത് സ്പഷ്ട്ടമാണ് url= ignored (help)
  2. New NH-183A

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈപ്പട്ടൂർ&oldid=3557636" എന്ന താളിൽനിന്ന് ശേഖരിച്ചത്