കൈനാൻ ചെനായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kynan Chenai
വ്യക്തിവിവരങ്ങൾ
National team ഇന്ത്യ
ജനനം (1991-01-29) ജനുവരി 29, 1991  (33 വയസ്സ്)
Hyderabad, India
Sport
കായികയിനംShooter

ഇന്ത്യൻ ഷൂട്ടിങ് താരമാണ് കൈനാൻ ചെനായ്. പുരുഷ വിഭാഗം ട്രാപ്പ് ഇനത്തിൽ ആണ് ഇദ്ദേഹം പരിശീലനം നേടുന്നത്.

2016 ജനുവരിയിൽ ഡൽഹിയിൽ നടന്ന ഏഷ്യ ഒളിമ്പിക് ഷൂട്ടിങ് യോഗ്യതാ മത്സരത്തിൽ പങ്കെടുത്ത് 2016ലെ റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി[1][2][3] .

ജീവിത രേഖ[തിരുത്തുക]

1991 ജനുവരി 29ന് ഹൈദരാബാദിൽ ജനിച്ചു. മുൻ ദേശീയ ഷൂട്ടിങ് ചാംപ്യൻ ദരിയസ് ചെനായിയുടെ മകനാണ്. തമിഴ്‌നാട്ടിലെ ഊട്ടിയിലുള്ള ഹെർബൺ സ്‌കൂളിൽ പഠനം പൂർത്തിയാക്കി. സ്‌കൂൾ പഠന കാലത്ത് ഫുട്‌ബോൾ, ഹോക്കി ടീമിൽ അംഗമായിരുന്നു. ഫ്രീസ്റ്റൈൽ നീന്തലിൽ സ്‌കൂൾ ചാംപ്യനായിരുന്നു. 2003 മുതൽ പിതാവിന്റെ ശിക്ഷണത്തിൽ ഷൂട്ടിങ് പരിശീലനം ആരംഭിച്ചു. പിന്നീട് ഒളിംപ്യൻ മാൻഷർ സിങ്ങിന്റെ കീഴിൽ പരിശീലനം തുടർന്നു.

നേട്ടങ്ങൾ[തിരുത്തുക]

  • 50ഉം 51ആമതും ഇന്ത്യൻ ദേശീയ ഷൂട്ടിങ് ചാംപ്യൻശിപ്പിൽ ട്രാപ്പ് ഇനത്തിൽ സ്വർണ്ണം നേടി.
  • 2008ൽ കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ ട്രാപ്പ് ഇനത്തിൽ സ്വർണ്ണം കരസ്ഥമാക്കി.[4]
  • റിയോ ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം ട്രാപ്പ് ഇനത്തിൽ പ്രാഥമിക റൗണ്ടിൽ കൈനാൻ ചെനായ് പത്തൊമ്പതാം സ്ഥാനത്തായിരുന്നു.

അവലംബം[തിരുത്തുക]

  1. "Vijay Kumar Misses Rio Olympics Quota, Kynan Chenai Traps India's 10th Spot". NDTV. 2 May 2016. Archived from the original on 2016-08-25. Retrieved 2016-08-22.
  2. "Road to Rio: Shooter Kynan Chenai secures Olympics 2016 berth for India". Firstpost. 29 January 2016.
  3. "Rio Olympics 2016: Manavjit Singh Sandhu, Kynan Chenai fail to qualify for men's trap semi-final". First Post. 9 August 2016. Retrieved 9 August 2016.
  4. "Know your Indian Olympian: 10 things to know about Kynan Chenai". Sportskeeda. 6 July 2016.
"https://ml.wikipedia.org/w/index.php?title=കൈനാൻ_ചെനായ്&oldid=3683510" എന്ന താളിൽനിന്ന് ശേഖരിച്ചത്