Jump to content

കൈനകരി തങ്കരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kainakary Thankaraj
ജനനം(1946-10-18)18 ഒക്ടോബർ 1946
Kainakary, Travancore
present day Alappuzha district, Kerala, India
മരണം3 ഏപ്രിൽ 2022(2022-04-03) (പ്രായം 75)
Keralapuram, Kerala, India
മറ്റ് പേരുകൾKainakari Thankaraj
തൊഴിൽActor
സജീവ കാലം1978–2022

സിനിമാ നാടക അഭിനേതാവും സമിതി ഉടമയുമായിരുന്നു കൈനകരി തങ്കരാജ്. ‘അണ്ണൻ തമ്പി’, ‘ഈ.മ.യൗ.’, ‘ആമേൻ’, ‘ഹോം’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധനേടിയതാണ്.

ജീവിതരേഖ

[തിരുത്തുക]

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബാലസംഘം അവതരിപ്പിച്ച ‘മതിലുകൾ ഇടിയുന്നു’ എന്ന നാടകത്തിൽ ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പന്ത്രണ്ടാംവയസിൽ നാടകത്തിലെത്തി. പിന്നീട് കമ്മ്യൂണിസ്റ്റ് സഹയാത്രികനായി. എട്ട് വർഷം അമച്വർ നാടകവേദിയിലെ സജീവസാന്നിദ്ധ്യമായിരുന്നു. ഇരുപതാം വയസിൽ നൂറനാട് ‘ശിൽപ്പശാല’യിലൂടെ ഓച്ചിറ ശങ്കരൻകുട്ടി, അടൂർ പങ്കജം, മാവേലിക്കര പൊന്നമ്മ എന്നിവരോടൊപ്പം അരങ്ങിലെത്തി. തുടർന്ന് നാടകപ്രവർത്തനം ആലപ്പുഴയിലേയ്ക്ക് മാറ്റി. ചങ്ങനാശേരി ഗീഥയിൽ അഞ്ച് വർഷം. 1980 വരെ അടൂർ ജയ തിയേറ്റേഴ്സ്, കായംകുളം പീപ്പിൾസ് തിയേറ്റേഴ്സ്, ആലപ്പി തിയേറ്റേഴ്സ് എന്നിവയിൽ പ്രധാന നടനായി. 82 മുതൽ 85 വരെ നാല് വർഷം കെപിഎസിയിലുണ്ടായിരുന്നു. നാടകസമിതികള്ളുടെ വിലക്കിനെത്തുടർന്ന് സിനിമയിൽ അവസരം തേടി ചെന്നൈയിലെത്തി. ‘അച്ചാരം അമ്മിണി’ ഉൾപ്പെടെയുള്ള ഏഴോളം സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. എസ്.എൽ. പുരം സദാനന്ദൻ കെ.പി.എ.സി. ക്കു വേണ്ടി എഴുതിയ ‘സിംഹം ഉറങ്ങുന്ന കാട്’ എന്ന നാടകത്തിൽ അദ്ദേഹത്തിന്റെ നിർബന്ധത്തെത്തുടർന്ന് ഹെഡ്‌കോൺസ്റ്റബിൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. കെ.പി.എ.സി.യുടെ പ്രധാന നടനും, കൺവീനറും സെക്രട്ടറിയുമായും പ്രവർത്തിച്ചു. ‘കയ്യും തലയും പുറത്തിടരുത്’, ‘വിഷസർപ്പത്തിന് വിളക്ക് വയ്ക്കരുത്’ എന്നീ നാടകങ്ങളിലും തങ്കരാജിന് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ദേശീയ നാടക മത്സരത്തിൽ നല്ല നടൻ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[1]

ലൂസിഫറിലെ കൃഷ്ണൻ നെടുമ്പള്ളി, ഇഷ്ഖിലെ മുരുകൻ, ഹോമിലെ അപ്പച്ചൻ എന്നീ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

നാടകപ്രവർത്തക യൂണിയൻ

[തിരുത്തുക]

നാടക പ്രവർത്തകരുടെ സംഘടന രൂപീകരക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. വൈക്കം വിശ്വൻ പ്രസിഡന്റായും കൈനകരി തങ്കരാജ് ജനറൽ സെക്രട്ടറിയായും 1979ൽ കേരളത്തിൽ നാടകപ്രവർത്തക യൂണിയൻ രൂപംകൊണ്ടു. യൂണിയൻ ഉണ്ടാക്കിയതിന്റെ പേരിൽ നാടകസമിതികൾ തങ്കരാജിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി.

നാടകങ്ങൾ

[തിരുത്തുക]
  • ഫസഹ്
  • സിംഹം ഉറങ്ങുന്ന കാട്’

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം സംവിധാനം
1977 അച്ചാരം അമ്മിണി ഓശാരം ഓമന പോലീസ് കോൺസ്റ്റബിൾ അടൂർ ഭാസി
1978 ആനപ്പാച്ചൻ ശങ്കരൻ എ വിൻസന്റ്
1978 ഇതാ ഒരു മനുഷ്യൻ ഐ വി ശശി
1980 അഗ്നിക്ഷേത്രം പി ടി രാജൻ
1993 ഈശ്വരമൂർത്തി ഇൻ പ്രദീപ് ഗോമസ്
2008 അണ്ണൻ തമ്പി അമ്പലക്കമ്മിറ്റിയംഗം അൻവർ റഷീദ്
2013 ഗോഡ് ഫോർ സെയിൽ ബാബു ജനാർദ്ദനൻ
2013 ആമേൻ ചാലി പാപ്പൻ ലിജോ ജോസ് പെല്ലിശ്ശേരി
2014 ഇയ്യോബിന്റെ പുസ്തകം വൈദ്യർ അമൽ നീരദ്
2016 ആൾരൂപങ്ങൾ സി വി പ്രേംകുമാർ
2018 ഈ.മ.യൗ വാവച്ചൻ ലിജോ ജോസ് പെല്ലിശ്ശേരി
2018 ഇബ്‌ലീസ് മുത്തു മുത്തശ്ശൻ രോഹിത് വി എസ്
2019 ലൂസിഫർ നെടുമ്പള്ളി കൃഷ്ണൻ പൃഥ്വീരാജ് സുകുമാരൻ
2019 ഇഷ്‌ക് മുരുഗൻ അനുരാജ് മനോഹർ
2019 വാരിക്കുഴിയിലെ കൊലപാതകം കാട്ടുതറ വർക്കി റെജീഷ് മിഥില
2021 #ഹോം അപ്പച്ചൻ റോജിൻ തോമസ്
2021 മോഹൻ കുമാർ ഫാൻസ് തിയേറ്ററിലെ ജോലിക്കാരൻ ജിസ് ജോയ്
2022 കൊളോസ്സിയൻസ് മുരളി ലക്ഷ്മൺ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം

അവലംബം

[തിരുത്തുക]
  1. https://janayugomonline.com/obit-kainakari-thankaraj/
"https://ml.wikipedia.org/w/index.php?title=കൈനകരി_തങ്കരാജ്&oldid=4024048" എന്ന താളിൽനിന്ന് ശേഖരിച്ചത്