കൈത്തളി ശിവക്ഷേത്രം
കൈത്തളി ശിവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°48′27″N 76°11′23″E / 10.80750°N 76.18972°E |
പേരുകൾ | |
ദേവനാഗിരി: | कैत्तळि शिव मन्दिर् |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | പാലക്കാട് ജില്ല |
പ്രദേശം: | പട്ടാമ്പി |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ക്ഷേത്രങ്ങൾ: | രണ്ട് |
ലിഖിതരേഖകൾ: | N-KL-7 (കേന്ദ്രപുരാവസ്തുവകുപ്പ് സംരക്ഷിക്കുന്നു) |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | വളരെ പഴയത്. |
ക്ഷേത്രഭരണസമിതി: | മലബാർ ദേവസ്വം ബോർഡ് |
കേരളത്തിലെ പുരാതനക്ഷേത്രങ്ങളിൽ പ്രമുഖമാണ് പാലക്കാട് ജില്ലയിൽ പട്ടാമ്പി നഗരത്തിൽ സ്ഥിതിചെയ്യുന്ന കൈത്തളി മഹാദേവക്ഷേത്രം. അതിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി കേന്ദ്ര പുരാവസ്തു വകുപ്പ് ഇതൊരു സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ ഉയരത്തിലുള്ള ശ്രീകോവിലും പൂർണ്ണമായും കരിങ്കല്ലിലുള്ള നിർമ്മിതിയും എല്ലാം അതിന്റെ പൗരാണികത വിളിച്ചോതുന്നു. പട്ടാമ്പി നഗരത്തിന്റെ വടക്കുഭാഗത്ത് പെരിന്തൽമണ്ണ- ഷൊർണൂർ പാതകൾക്ക് ഇടയിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പാർവ്വതീസമേതനായി രത്നപീഠത്തിലിരിയ്ക്കുന്ന പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ നരസിംഹമൂർത്തിയും ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കുംഭമാസത്തിലെ ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ലക്ഷദീപം ആചരിയ്ക്കാറുണ്ട്. ഇതുകൂടാതെ ധനു തിരുവാതിര, നരസിംഹ ജയന്തി, നവരാത്രി, തൃക്കാർത്തിക തുടങ്ങിയവയും അതിവിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.