കൈതയോല കരകൗശല ഉല്പ്പന്നങ്ങൾ
കേരളത്തിലെ തനതായ കരകൗശല ഉൽപന്നങ്ങളിലൊന്നാണ് കൈതയോല കരകൗശല ഉല്പ്പന്നങ്ങൾ.[1] പരമ്പരാഗതമായി കൈതയോല ഉപയോഗിച്ചു കൊണ്ട് ഒട്ടനേകം കരകൗശല വസ്തുക്കൾ കേരളത്തിൽ നിർമ്മിക്കാറുണ്ട്. അന്താരാഷ്ട്ര അംഗീകാരം നേടിയ കരകൗശലോൽപന്നം കൂടിയാണ് ഇത്. ലോക വ്യാപാര സംഘടനയുടെ (WTO) ഭൂപ്രദേശ സൂചനാ അംഗീകാരം ലഭിച്ച ഉൽപന്നങ്ങളിൽ കൈതയോല കരകൗശല ഉല്പ്പന്നങ്ങളും ഉൾപ്പെടുന്നു.
അസംസ്കൃത വസ്തു[തിരുത്തുക]
കൈതയോല കരകൗശല ഉല്പ്പന്നങ്ങളുടെ പ്രധാന അസംസ്കൃത വസ്തു പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ കൈത അല്ലെങ്കിൽ തഴ എന്ന് വിളിക്കുന്ന സസ്യമാണ്.
നല്ല വെള്ളമുള്ള സ്ഥലങ്ങളിലും അപൂർവ്വം ചില മലകളിലും വളരുന്ന സുഗന്ധമുള്ള പൂക്കളുണ്ടാവുന്നതും മുള്ളുകളോടുകൂടിയ ഇലകളുമുള്ള സസ്യമാണ് കൈത. ശാസ്തീയനാമം Pandanus Canaranus. പൂക്കൈത എന്നും തഴ എന്നും വിളിക്കുന്നു. വയലുകളും കായലുകളും ധാരാളം വെള്ളവുമുള്ള സ്ഥലങ്ങളിലാണ് ഇത് കണ്ടുവരുന്നത്. എന്നാൽ കടലിനോട് ചേർന്ന പ്രദേശങ്ങളിലും ഇടുക്കി ജില്ലയിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലും ഇവയുടെ സാന്നിദ്ധ്യമുണ്ട്. ദക്ഷിണേന്ത്യയിൽ കേരളത്തിലും കർണ്ണാടകത്തിലും ഇവ കണ്ടുവരുന്നു.
നിർമ്മാണ രീതി[തിരുത്തുക]
കേരളത്തിലെ ഏറ്റവും പുരാതന കാലം മുതലേയുള്ള പാരമ്പര്യ കുടിൽ വ്യവസായമായിരുന്നു തഴപ്പായ നെയ്ത്തും അനുബന്ധ ഉൽപ്പന്നങ്ങളും. ഏകദേശം എണ്ണൂറോളം വർഷത്തെ പഴക്കമുണ്ട് ഈ കുടിൽവ്യവസായത്തിന്.[2] വയലോരങ്ങളിൽ നിന്നുള്ള കൈതക്കാടുകളിൽ നിന്ന് ഇലകൾ വെട്ടിയെടുത്ത് വൃത്തിയാക്കി ഉണക്കി, ആവശ്യാനുസരണമുള്ള നീളത്തിലും വീതിയിലും ഓല വെട്ടിയൊരുക്കിയാണ് ഉൽപ്പന്നങ്ങളുണ്ടാക്കിയിരുന്നത്.തഴ പുഴുങ്ങി ഉണക്കി ശേഷം ഓരോന്നും ചെറിയതരം കത്തി ഉപയോഗിച്ച് നിവർത്തിയ ശേഷമാണ് പായ ഉണ്ടാക്കാൻ തുടങ്ങുന്നത്
ചിത്രശാല[തിരുത്തുക]
- വിവിധ കൈതയോല ഉൽപ്പന്നങ്ങൾ
സമോവൻമാരുടെ പരമ്പരാഗത സാംസ്ക്കാരിക ചിഹ്നങ്ങളായ തഴപ്പായ നെയ്ത്തിന്റെ വിപുലമായ ശേഖരം
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-25.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-25.