കേസി വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേസി വിൽസൺ
Casey Wilson.jpg
Wilson at the PaleyFest Fall TV Previews 2014 for Marry Me
ജനനം
Cathryn Rose Wilson

(1980-10-24) ഒക്ടോബർ 24, 1980  (42 വയസ്സ്)
കലാലയംNew York University
Stella Adler Studio of Acting
തൊഴിൽ
  • Actress
  • comedian
  • writer
  • podcaster
സജീവ കാലം2002–present
ജീവിതപങ്കാളി(കൾ)
(m. 2014)
കുട്ടികൾ2

കാത്‌റിൻ റോസ് "കേസി" വിൽസൺ[1] (ജനനം: ഒക്ടോബർ 24, 1980))[2][3] ഒരു അമേരിക്കൻ അഭിനേത്രിയും ഹാസ്യനടിയും തിരക്കഥാകൃത്തുമാണ്. ഹാപ്പി എൻ‌ഡിംഗ്സ് എന്ന എബിസി കോമഡി പരമ്പരയിൽ പെന്നി ഹാർട്ട്സിന്റെ വേഷം അവതരിപ്പിച്ചതിന്റെപേരിൽ ഒരു കോമഡി പരമ്പരയിലെ മികച്ച സഹനടിക്കുള്ള ക്രിട്ടിക്സ് ചോയ്സ് ടെലിവിഷൻ അവാർഡിന് രണ്ടുതവണ നാമനിർദ്ദേശം ചെയ്യപ്പെടുകയും അതിനുശേഷം ഹുലുവിന്റെ ദ ഹോട്ട്‍വൈവ്സ്, എൻ‌ബി‌സിയുടെ മാരി മി തുടങ്ങിയ ഹാസ്യപരമ്പരകളിലും അഭിനയിച്ചു.

ശ്രദ്ധേയങ്ങളായ മറ്റ് വേഷങ്ങളിൽ ഗോൺ ഗേൾ, ജൂലി & ജൂലിയ, ദി മെഡ്‌ലർ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും എച്ച്ബി‌ഒ പരമ്പര മിസ്സിസ് ഫ്ലെച്ചറിലെ തുടർകഥാപാത്രമായ ജെയ്ൻ റോസൻ, ഷോടൈം ഹാസ്യ പരമ്പ ബ്ലാക്ക് മൺഡേയിലെ ടിഫ് ജോർജീന, നെറ്റ്ഫ്ലിക്സ് പരമ്പര ആറ്റിപിക്കലിലെ മിസ് വിറ്റേക്കർ അവരുടെ ക്രിയേറ്റീവ് പാർട്ണർ ജൂൺ ഡിയാൻ റാഫേലിനൊപ്പം രചനയും അഭിനയവും നിർവ്വഹിച്ച 2013 ലെ സൺഡാൻസ് ഫിലിം ആസ് ബാക്ക്വേർഡ്സ് എന്നിവയും ഉൾപ്പെടുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

വിർജീനിയയിലെ അലക്സാണ്ട്രിയയിൽ[4][5][6] ജനിച്ചു വളർന്ന കേസി വിൽസൺ 1998 ൽ[7] ടിസി വില്യംസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിഷ് സ്കൂൾ ഓഫ് ആർട്‌സിലും സ്റ്റെല്ല അഡ്‌ലർ സ്റ്റുഡിയോ ഓഫ് ആക്ടിംഗിലും നാടകാഭിനയം പഠിച്ചു. 2002 ൽ ബിരുദം നേടുന്നസമയത്ത് ന്യുയോർക്ക് യൂണിവേഴ്സിറ്റിയുടെ "എക്സലൻസ് ഇൻ ആക്ടിംഗ്" 2002 ൽ പുരസ്കാരം നേടിയിരുന്നു.[8]

അവലംബം[തിരുത്തുക]

  1. "Raphael Interviews Wilson". Funny or Die. May 29, 2008. മൂലതാളിൽ നിന്നും March 19, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 19, 2012.
  2. "Casey Wilson: Penny on ABC's 'Happy Endings'". ABC Medianet. മൂലതാളിൽ നിന്നും August 5, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 19, 2012. Birthdate: October 24
  3. Dean, David (December 9, 2010). "Casey Wilson Is Your Dream Girl, You Just Might Not Know It Yet". മൂലതാളിൽ നിന്നും March 19, 2012-ന് ആർക്കൈവ് ചെയ്തത്. I just turned 30....
  4. "Casey Wilson: Penny on ABC's 'Happy Endings'". ABC Medianet. മൂലതാളിൽ നിന്നും August 5, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 19, 2012. Birthdate: October 24
  5. "The JV Club #61: Casey Wilson « Nerdist". Nerdist.com. മൂലതാളിൽ നിന്നും 2014-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-18.
  6. Holley, Joe (September 7, 2005). "Kathy Wilson Dies; Led Women's Political Caucus". The Washington Post. മൂലതാളിൽ നിന്നും March 19, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 19, 2012.
  7. Ann, Mary (2011-04-10). "Alexandria's Casey Wilson Continues to Give Back - Old Town Alexandria, VA Patch". Oldtownalexandria.patch.com. ശേഖരിച്ചത് 2012-05-25.
  8. "Casey Wilson". Upright Citizens Brigade Theater. മൂലതാളിൽ നിന്നും 2011-05-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 19, 2012.
"https://ml.wikipedia.org/w/index.php?title=കേസി_വിൽസൺ&oldid=3803475" എന്ന താളിൽനിന്ന് ശേഖരിച്ചത്