കേസരി (മലയാള പത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേസരി (പത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിലും ഉടമസ്ഥതയിലും പ്രസിദ്ധീകരിച്ചിരുന്ന മലയാള പത്രമാണ് കേസരി. താൻ പത്രാധിപരായിരുന്ന പ്രബോധകൻ എന്ന സ്വതന്ത്ര വാരികയുടെ ലൈസൻസ് റദ്ദാക്കിയതോടെ എ. ബാലകൃഷ്ണപിള്ള ആരംഭിച്ച പുതിയ പത്രമാണിത്. പ്രബോധകന്റെ ലൈസൻസ് റദ്ദാക്കുകയും കോടതിയലക്ഷ്യത്തിന് അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് കേസരി വാരികയുടെ ഉടമസ്ഥനായിരുന്ന നാരായണപിള്ളയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിക്കൊണ്ടിരുന്ന കേസരിയുടെ ലൈസൻസ് കരസ്ഥമാക്കി. സമദർശിയിലൂടെയും പ്രബോധകനിലൂടെയും അധികാര കേന്ദ്രങ്ങൾക്കെതിരെയും അഴിമതിക്കെതിരെയും നടത്തി വന്ന പോരാട്ടം കേസരിയിലൂടെ തുടർന്നു. 1935 വരെ അദ്ദേഹം ഇതു തുടർന്നു. പത്ര നിയമം വീണ്ടും പുതുക്കിയതോടെ പത്രലൈസൻസുകളുടെ കൈമാറ്റം നിരോധിക്കപ്പെട്ടു. പുതിയ നിയമമനുസരിച്ച് ലൈസൻസ് ഫീ ആയിരം രൂപയാക്കി ഉയർത്തി. പരസ്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുമില്ലായിരുന്നു. പത്രം നഷ്ടത്തിൽ കലാശിച്ചു. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ ധനശേഖരണാർത്ഥം സഞ്ചരിച്ചു. പണം പിരിക്കുന്നത് ധാർമ്മികമാവില്ല എന്നു കണ്ട് അതുമായി മുന്നോട്ടു പോയില്ല. പിരിച്ച പണം ദാതാക്കൾക്കു തിരിച്ചയച്ചു കൊടുത്തു. പത്രപ്രവർത്തനം അവസാനിപ്പിച്ചു.[1]

മുഖപ്രസംഗങ്ങൾ[തിരുത്തുക]

കേസരിയിലെ മുഖപ്രസംഗങ്ങൾ അത്യുജ്ജ്വലങ്ങളായിരുന്നു. തിരുവിതാംകൂറിലെ രാഷ്ടീയ സംഭവങ്ങളോടുള്ള പ്രതികരണമായിരുന്നു അവ. അപൂർവ്വമായി സാഹിത്യ വിഷയങ്ങളും കൈകാര്യം ചെയ്തു. ഇവ സമാഹരിച്ച് പുറത്തിറക്കിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. എ. ബാലകൃഷ്ണപിള്ള, കേസരി (1961). കേസരിയുടെ മുഖപ്രസംഗങ്ങൾ. കോട്ടയം: എൻബിഎസ്. p. 5.
"https://ml.wikipedia.org/w/index.php?title=കേസരി_(മലയാള_പത്രം)&oldid=3416246" എന്ന താളിൽനിന്ന് ശേഖരിച്ചത്