Jump to content

കേസരിയാ ബാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Kesariya Balam"
Single പാടിയത് Allah Jilai Bai
GenreFolk

രാജസ്ഥാനിലെ ഒരു ഇന്ത്യൻ നാടോടി ഗാനമാണ് കേസാരിയ ബാലം. രാജസ്ഥാനിയിലെ നാടോടി സംഗീത വിവരണങ്ങളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് ഇത്. [1] മാണ്ട് ശൈലിയിലാണ് ഈ ഗാനത്തിന്റെ ആലാപനം.

ജനപ്രിയ സംസ്കാരത്തിൽ

[തിരുത്തുക]

ഈ ഗാനത്തിന്റെ ആദ്യകാല റെക്കോർഡിംഗിന്റെ രചയിതാവിനെക്കുറിച്ച് അജ്ഞാതമാണ്. ഗാനമാലപിച്ചിരിക്കുന്നത് അല്ലാഹ് ജിലായ് ബായ് ആണ്. ഇന്ത്യയിലെ രാജസ്ഥാനിൽ നിന്നുള്ള ഒരു നാടോടി ഗായികയായിരുന്ന അല്ലാഹ് ജിലായ് ബായ് ആലപിച്ച ഏറ്റവും അറിയപ്പെടുന്ന ഗാനമാണിത്. രാജസ്ഥാനിൽ ഒരുക്കിയ ലെകിൻ ... (1991) എന്ന ഹിന്ദി ചിത്രത്തിലെ കേസാരിയ ബാൽമ എന്ന ഗാനത്തിലും ഈ ഗാനം ഉപയോഗിച്ചിരുന്നു. ആ ഗാനം ലതാ മങ്കേഷ്കർ ആണ് ആലപിച്ചിരിക്കുന്നത്. സംഗീതം സജ്ജമാക്കിയത് ഹൃദയനാഥ് മങ്കേഷ്കർ ആണ്. ഹിന്ദി ചിത്രമായ ഡോർ എന്ന ചിത്രത്തിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. ടിവി പരമ്പര, കേസാരിയ ബാലം അവോ ഹമറെ ദേസ് (2009) എന്ന ശീർഷകത്തിലും ഈ ഗാനം ഉപയോഗിച്ചു.

അവലംബം

[തിരുത്തുക]
  1. "Ahmedabad sways to serene sitar tunes". NDTV. 2010-10-27. Retrieved 2010-11-27.
"https://ml.wikipedia.org/w/index.php?title=കേസരിയാ_ബാലം&oldid=3535056" എന്ന താളിൽനിന്ന് ശേഖരിച്ചത്