കേശവ് ചന്ദ്ര സെൻ
ദൃശ്യരൂപം
ഒരു ഹിന്ദു സാമൂഹിക പരിഷ്കർത്താവും തത്വചിന്തകനുമായിരുന്നു കേശവ് ചന്ദ്ര സെൻ ( ബംഗാളി: কেশবচন্দ্র সেন 1838 നവംബർ 19 – 8 ജനുവരി 1884). ബ്രഹ്മസമാജത്തിൽ[1] നിന്ന് വേറിട്ട് ഭാരത്‌വർഷീയ ബ്രഹ്മസമാജം രൂപീകരിച്ച[2] അദ്ദേഹം ഹൈന്ദവ-ക്രൈസ്തവ മൂല്യങ്ങളുടെ സമന്വയത്തിനായി പ്രവർത്തിച്ചു വന്നു.
ജീവിതരേഖ
[തിരുത്തുക]1838 നവംബർ 19-ന് കൽക്കട്ടയിലെ (ഇപ്പോൾ കൊൽക്കത്ത ) [3] കുടുംബത്തിലാണ് കേശവ് ചന്ദ്ര സെൻ ജനിച്ചത്. ഹൂഗ്ലി നദിയുടെ തീരത്തുള്ള ഗരിഫ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. രാജാ റാം മോഹൻ റോയിയുടെ കടുത്ത എതിരാളിയും സതി അനുകൂലിയുമായിരുന്ന രാംകമൽ സെൻ അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്നു[4]. കേശവിന്റെ പത്താം വയസ്സിൽ പിതാവ് പ്യാരി മോഹൻ സെൻ മരണപ്പെട്ടതോടെ അമ്മാവനാണ് സംരക്ഷണമേറ്റേടുത്തത്. പ്രാഥമിക വിദ്യാഭ്യാസശേഷം 1845-ൽ ഹിന്ദു കോളേജിൽ പഠനമാരംഭിച്ചു[5].
അവലംബം
[തിരുത്തുക]- ↑ Carpenter, Mary Lant (1907) Life of Keshub Chunder Sen
- ↑ Sastri, p. 276
- ↑ Southard, Barbara (1971). Neo-Hinduism and Militant Politics in Bengal, 1875-1910 (in ഇംഗ്ലീഷ്). University of Hawaii. p. 76.
- ↑ Sharma, H. D. Ram Mohun Roy – the Renaissance man. p. 26. ISBN 81-89297-70-8
- ↑ Müller, Friedrich Max (1884). Biographical Essays. C. Scribners̓ Sons. pp. 51–53.