കേശവക്കുറുപ്പ്
(ജനനം 1018- മരണം 1077 മഹാപ്രസിദ്ധനായിരുന്ന ഈ അനുഗൃഹീത നടൻ ജന്മദേശം തിരുവിതാംകൂറിൽ ആലങ്ങാടിനു സമീപം ചെങ്ങമനാടാണ്. മരക്കാട്ട് ഗോവിന്ദപ്പണിക്കരാണ് ഇദ്ദേഹത്തിന്റെ പ്രഥമ ഗുരു. പിന്നീടു കരുമനശ്ശേരി കൃഷ്ണൻകുട്ടി ഭാഗവതർ കേശവക്കുറുപ്പിനെ കല്ലുവഴി ചിട്ടയിലുള്ള ചൊല്ലിയാട്ടം അഭ്യസിപ്പിച്ചു. ഇദ്ദേഹത്തിൻറ എല്ലാ ആദ്യാവസാനവേഷങ്ങളും ഒന്നാംതരമായിരുന്നു. സ്ത്രീവേഷങ്ങൾ (ലളിത; മണ്ണാത്തി, വെള്ളത്താടി, കറുത്ത താടി, ചുവന്നതാടി ( ബാലി), ധമ്മപുത്രർ, നളൻ, നരകാസുരവധത്തിൽ ചെറുത്, സുഭദ്രാഹരണത്തിൽ ബല ഭദ്രൻ, സൗഗന്ധികത്തിൽ ഹനുമാൻ ഇവയെല്ലാം പ്രസിദ്ധ വേഷങ്ങളായിരുന്നു. ആജീവനാന്തം കൊച്ചി മഹാരാജാക്കന്മാരുടെ രക്ഷാധികാരത്തിലാണ് ജീവിച്ചുപോന്നത്. ആ പുണ്യശ്ലോകന്മാരുടെ പ്രോത്സാഹനം കുറപ്പിന്റെ അഭ്യദയത്തിനു വലതീരാത്ത സംഭാവന നൽകി. (ജനനം തിരുവിതാംകൂറിലാണെങ്കിലും, സ്ഥിരവാസം ഏറെയും തൃപ്പൂണിത്തുറ ആയിരുന്നതിനാലും ആട്ടം കല്ലു വഴി വിട്ട് അനുസരിച്ചായിരുന്നതിനാലും വടക്കനായി പരിഗണിക്കേണ്ടിയിരിക്കുന്നു.