കേളീ കലാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2005 ൽ ഏപ്രിൽ മാസം 15 ന് കേരളസംസ്ഥാനത്ത് കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ചവറ തെക്കുംഭാഗം വില്ലേജിൽ തെക്കുംഭാഗം പഞ്ചായത്ത് കേന്ദ്രമാക്കി അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപങ്ങൾക്കും അവശകലാകാരന്മാർക്കും ആശ്രയമായും സാമൂഹിക നന്മകൾ ചെയ്യുന്നവരെ ആദരിക്കുന്നതിനും വേണ്ടി രൂപം നൽകിയ ഒരു സാംസ്കാരിക സംഘടനയാണ് കേളീകലാ കായിക സാംസ്കാരിക ക്ഷേത്രം. ഇതിനെ ചുരുക്കനാമത്തിൽ കേളീ കലാക്ഷേത്രം എന്ന് അറിയപ്പെടുന്നു. തെക്കുംഭാഗം സ്വദേശിയായ ആർ.സന്തോഷാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും കലാകാരന്മാരും ഇന്ന് ഈ സംഘടനയെ നയിക്കുന്നു. 8 വേദികളായിതിരിച്ചാണ് കേളീ കലാക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നത്.

ലക്ഷ്യങ്ങൾ[തിരുത്തുക]

നാടിന്റെ നന്മയ്ക്കും വികസനത്തിനും പുരോഗതിക്കുമായി രൂപംകൊണ്ട കേളീ കലാകായിക സാംസ്കാരിക ക്ഷേത്രം വ്യത്യസ്ത വേദികളിലൂടെ അതിന്റെ പ്രവർത്തനം വിപുലപ്പെടുത്തിയിരിക്കുന്നു. അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ട് ചരിത്രം ഉറങ്ങുന്ന തെക്കുംഭാഗം എന്ന കൊച്ചു ഗ്രാമത്തിന്റെ പേരുംപ്രശസ്തിയും ഉയർത്തിപ്പിടിച്ച നാട്ടിനും നാട്ടാർക്കും മാർഗ്ഗനിർദ്ദേശങ്ങളും വെളിച്ചവും നൽകിയ ഈ മണ്ണിന്റെ മഹാരഥന്മാരുടെ ഓര്മ്മയ്കായി അവരുടെനാമധേയത്തിലാണ് ഓരോ വേദികളും അറിയപ്പെടുന്നത്. ഒപ്പം മദർതെരേസയും ഝാൻസിറാണിയും. നമ്മുടെ കുഞ്ഞുങ്ങൾ നല്ല വസ്ത്രം ധരിക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ നല്ല ആഹാരം കഴിക്കുമ്പോൾ, നമ്മുടെ കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുമ്പോൾ ഇതൊന്നും ലഭിക്കാത്ത എത്രയോ കുഞ്ഞുങ്ങൾ നമുക്ക് ചുറ്റും ജീവിക്കുന്നു. അവരെയെല്ലാവരെയും നമുക്ക് രക്ഷിക്കാനാവില്ല എങ്കിലും അവരിൽ ആരെയെങ്കിലും കൈപിടിച്ചുയർത്തുവാൻ കഴിഞ്ഞാൽ,അവർക്ക് ആശ്വാസംപകരുവാൻ കഴിഞ്ഞാൽ അതാണ് കേളീ കലാക്ഷേത്രത്തിന്റെ ലക്ഷ്യം.

വേദികൾ[തിരുത്തുക]

8 വേദികളായിതിരിച്ചാണ് കേളീ കലാക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നത്. അവ ഏതൊക്കെയെന്നു ചുവടെചേർത്തിരിക്കുന്നു.

മദർതെരേസ ബാലവേദി[തിരുത്തുക]

നാളെയുടെതണലാകാൻ ബാലമനസ്സുകളെ പ്രാപ്തരാക്കുവാൻ വേണ്ടിയാണ് കേളിയുടെ മദർതെരേസ ബാലവേദി. അതിരുകളില്ലാത്ത സ്നേഹത്തിലൂടെ ലോകജനതയെ കീഴടക്കിയ സ്നേഹമാതാവിന്റെ നാമത്തിൽ കുട്ടികളിൽ സ്നേഹത്തിന്റെയും നന്മയുടെയും അംശങ്ങൾ വളർത്തിയെടുക്കുക എന്നതാണ് ഈ വേദിയുടെ ലക്ഷ്യം.

അഴകത്ത് പദ്മനാഭക്കുറുപ്പ് സാംസ്കാരിക വേദി[തിരുത്തുക]

സാംസ്കാരികവും സാമൂഹികപരവുമായി നാടിനെ ഔന്നത്യത്തിലെത്തിക്കാൻമലയാളത്തിന്റെ ആദ്യമഹാകവിയുടെ നാമത്തിൽ സാംസ്കാരിക വേദി പ്രവർത്തിക്കുന്നു.

വി.സാംബശിവൻ കലാവേദി[തിരുത്തുക]

ആംഗലേയ സാഹിത്യത്തെ അടുക്കളതലത്തിലെത്തിച്ച ലോകമലയാളികൾ ആദരിക്കുന്ന കഥാപ്രസംഗകലയുടെ ആചാര്യന്റെ നാമത്തിൽ പ്രവർത്തിക്കുന്ന ഈവേദി അന്യം നിന്ന കലാരൂപങ്ങൾക്ക് പുനർജ്ജന്മം നൽകുകയും കലാകാരന്മാരെ ആദരിക്കുകയും കലയെപ്രോത്സാഹിപ്പിക്കുകയുംചെയ്തുവരുന്നു.

ഒ.നാണുഉപാധ്യായൻ കായിക വേദി[തിരുത്തുക]

കേട്ടോച്ഛാ നമ്മുടെ പടിഞ്ഞാറ്റേ നാരേണൻ പടിക്കൽ വെച്ചെന്നോടു പറേകയാണു അരമാസം ചില്വാനം അങ്ങോട്ടുചെല്ലുമ്പോൾ തിരുവോണമിങ്ങോട്ടു വന്നു ചേരും തിരുവോണം വന്നാലവരുടെ വീടെല്ലാം വറുമണം ചുറ്റിയടിക്കുമ്പോലും. ഗ്രാമീണ കവി. സാധാരണ‌ക്കാരെ കൈപിടിച്ചുയർത്തി പ്രമുഖരാക്കിയ ഗുരുനാഥന്റെ നാമധേയത്തിൽവളർന്നു വരുന്ന കായിക പ്രതിഭകൾക്ക് പ്രചോദനം നൽകുന്ന വേദി.

പി. കാർത്തികേയൻ സാന്ത്വന വേദി[തിരുത്തുക]

തിരുവിതാംകൂറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും അസരണരുടെഉന്നമനത്തിനായിപ്രവർത്തിച്ച പി. കാർത്തികേയന്റെ നാമധേയത്തിൽ സമൂഹത്തിലെ അശരണരുടേയും ആലംബഹീനരുടേയും ഉൽക്കർഷത്തിനു വേണ്ടി സാന്ത്വന വേദി പ്രവർത്തിക്കുന്നു. അച്ഛനോ അമ്മയോ മരിച്ച സാന്പത്തികമായിപിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ വേണ്ടി സ്കോളർഷിപ്പ് ഇനത്തിൽമാസം200 രൂപ എന്ന ക്രമത്തിൽ 2000 രൂപ പ്രതിവർഷം വിദ്യാദക്ഷിണ എന്ന നാമത്തിൽ നൽകിവരുന്നു. നാട്ടിൽ പകർച്ച പനികളും ദുരിതങ്ങളും ഉണ്ടാകുമ്പോൾ അവയ്ക്കൊരു പരിഹാരമെന്ന രീതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും(ആയൂർവേദം, അലോപ്പതി, ഹോമിയോ, നേത്രരോഗങ്ങൾ, ദന്തൽ)നടത്തി വരുന്നു. ക്യാൻസർ ബാധിതരായ നിർധനരായ രോഗികൾക്ക് പ്രതിമാസം 200 രൂപ ക്രമത്തിൽ 2400 രൂപ സാന്ത്വന ഹസ്തം എന്ന പേരിൽ പ്രതിവർഷം നൽകി വരുന്നു.

പേരത്താഴത്ത് ജനാർദ്ദനൻ പിള്ള പ്രകൃതിസംരക്ഷണവേദി[തിരുത്തുക]

സാമൂഹിക പ്രവർത്തനത്തിൽ തെക്കുംഭാഗത്ത് മാറ്റങ്ങൾ തുടങ്ങിവെച്ച ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പ്രകൃതി സംര&ണവും മാലിന്യ നിർമാർജ്ജനവും ഹരിത വല്ക്കരണവും ബോധവല്ക്കരണവും നടത്തുന്ന വേദി.

കേളി കൃഷ്ണൻകുട്ടിപിള്ള ഗ്രന്ഥശാല[തിരുത്തുക]

തെക്കുംഭാഗത്തിനെ കേരളത്തിലെ മികച്ച ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം സ്ഥാനത്തെത്തിച്ച പഞ്ചായത്ത് പ്രസിഡൻറും സാധാരണക്കാരന്റെ നേതാവുമായ ബി. കൃഷ്ണൻകുട്ടി പിള്ളയുടെ നാമത്തിൽ അക്ഷരത്താളുകളിലൂടെ അറിവിന്റെ വെളിച്ചം പകരാൻ വായനാശീലത്തിലൂടെ പുതിയ ഒരു സാംസ്കാരിക തലമുറയെ വളർത്തിക്കൊണ്ടുവരുവാൻ പ്രവർത്തിക്കുന്ന വേദി.

ഝാൻസിറാണി വനിതാവേദി[തിരുത്തുക]

സാമൂഹിക സാംസ്കാരിക കലാകായിക വേദികളിൽ സ്ത്രീകളെ മുൻ നിരയിലെത്തിക്കാൻഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വജീവൻ ബലിയർപ്പിച്ച ധീരവനിതയുടെനാമധേയത്തിൽ പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കേളീ_കലാക്ഷേത്രം&oldid=4023327" എന്ന താളിൽനിന്ന് ശേഖരിച്ചത്