കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആന്റ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആൻറ് ടെക്നോളജി
KCAET
തരംവിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
സ്ഥാപിതം1985
ഡീൻഡോ. എം. ശിവസ്വാമി
സ്ഥലംതവനൂർ, മലപ്പുറം, കേരളം, ഇന്ത്യ
ക്യാമ്പസ്ഭാരതപ്പുഴയുടെ തീരത്ത് വിശാലമായ 99 ഏക്കർ
ചുരുക്കെഴുത്ത്KCAET
വെബ്‌സൈറ്റ്http://www.kau.edu/kcaettavanur.htm

കേരളത്തിലെ ഏക കാർഷിക എഞ്ചിനീയറിങ് കലാലയമാണ്[1] കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആൻറ് ടെക്നോളജി അഥവാ KCAET. സ്വാതന്ത്ര്യസമര സേനാനി കെ. കേളപ്പന്റെ‍ പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ മലപ്പുറം ജില്ലയിലെതവനൂരിൽ 1985-ൽ ,കേളപ്പജിയുടെ നാമധേയത്തിൽ സ്ഥാപിതമായി.‍ [2].

എഞ്ചിനീയറിങ് കോളേജ് തുടങ്ങുന്നതിന്നു മുൻപ് അവിടെ റൂറൽ ഇൻസ്റ്റിറ്റൂട്ട് എന്ന സ്ഥാപനമായിരുന്നു പ്രവർത്തിച്ചിരുന്നത്.

കാർഷിക മേഖലയുടെ നവീകരണത്തിനൂന്നൽ നൽകിക്കൊണ്ടുള്ള വിഷയങ്ങളാണ് 4 വർഷം നീൺടു നിൽക്കുന്ന പഠനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്[2].

അവലംബം[തിരുത്തുക]

  1. http://www.kerala.gov.in/education/pg.htm#5 (ശേഖരിച്ചത് 2009 ഏപ്രിൽ 7)
  2. 2.0 2.1 http://www.kcaetonline.net/KCAET.html Archived 2011-08-17 at the Wayback Machine. (ശേഖരിച്ചത് 2009 ഏപ്രിൽ 7)