കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ്
ചുരുക്കപ്പേര്കൺസ്യൂമർഫെഡ്
രൂപീകരണംഒക്ടോബർ 7, 1965 (1965-10-07)
ആസ്ഥാനംഗാസിനഗർ, കൊച്ചി, കേരളം, ഇന്ത്യ
ഉത്പന്നങ്ങൾത്രിവേണി നോട്ട് ബുക്ക്
പ്രവർത്തന മേഖലകൾനിത്യോപയോഗ വസ്തുക്കളുടെ ചില്ലറ വ്യാപാരം, പാചക വാതക വിതരണം, വിദേശ മദ്യ വിൽപ്പന
കൺവീനർ
എം. മെഹബൂബ് [1]
മാനേജിംഗ് ഡയറക്ടർ
സുകേശൻ.ആർ. ഐ.പി.എസ്
ജീവനക്കാർ
2436
വെബ്സൈറ്റ്consumerfed.net

കേരളത്തിലെ പ്രാഥമിക ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് കൺസ്യൂമർഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ്. [2]

കേരള സഹകരണ വകുപ്പിന് കീഴിലാണ് കൺസ്യൂമർഫെഡ് പ്രവർത്തിക്കുന്നത്.1965-ൽ രജിസ്റ്റർ ചെയ്യ്ത് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിന്റെ അടച്ചു തീർത്ത ഓഹരിമൂലധനത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനമാനവും നൽകിയിരിക്കുന്നത് കേരള സർക്കാരാണ്.[3]

പ്രവർത്തനങ്ങൾ[തിരുത്തുക]

കേരളത്തിലെ ഉപഭോക്താക്കളെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിയ്ക്കുന്ന കൺസ്യൂമർഫെഡ്, ഇതിനായ് ത്രിവേണി എന്ന ബ്രാൻഡിൽ നിരവധി ചില്ലറ വില്പന കേന്ദ്രങ്ങൾ കേരളത്തിലെമ്പാടുമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന് പുറമെ കുറഞ്ഞ ചിലവിൽ മരുന്നുകൾ ലഭ്യമാക്കുന്ന നീതി മെഡിക്കൽ സ്റ്റോറുകളും നടത്തി വരുന്നു. നോട്ടുബുക്കുകളുടേയും മറ്റ് സ്റ്റേഷനറി വസ്തുക്കളുടേയും ഉത്പാദനം, വിദേശ മദ്യ വിൽപ്പന, പാചക വാതക വിതരണം എന്നീ മേഖലകളിലും കൺസ്യൂമർഫെഡ് പ്രവർത്തിയ്ക്കുന്നു.[3]

ഭരണനിർവ്വഹണം[തിരുത്തുക]

എല്ലാ ജില്ലാ മൊത്ത വിതരണ സ്റ്റോറുകളിൽ നിന്നും ഓരോ പ്രതിനിധികളും(ആകെ 14), സഹകരണ സംഘങ്ങളുടെ റെജിസ്ട്രാർ ഉൾപ്പെടെ മൂന്ന് കേരള സർക്കാർ നോമിനികളും, മനേജിംഗ് ഡയറക്ടറും അടങ്ങുന പതിനെട്ട് അംഗ ഡയറക്ടർ ബോർഡിലാണ് കൺസ്യൂമർഫെഡിന്റെ ഭരണ ചുമതലകൾ നിക്ഷിപ്തമായിരിക്കുന്നത്.[3]

അവലംബം[തിരുത്തുക]

  1. "Administrative Committee". The Kerala State Co-operatives Consumers’ Federation Ltd. The Kerala State Co-operatives Consumers’ Federation Ltd.
  2. "Apex Institutions under the Administrative Control of Registrar of Co-operative societies". Co-operation-Government of kerala, India. Information & Public Relations Department. Archived from the original on 2020-09-25.
  3. 3.0 3.1 3.2 "about-consumerfed". Consumerfed. Consumerfed.

പുറം കണ്ണികൾ[തിരുത്തുക]

Consumerfed