കേരള സ്കൂൾ ശാസ്ത്രോത്സവം
കേരളത്തിലെ 90 ശതമാനം കുട്ടികളും പഠനം നടത്തുന്നത് പൊതു വിദ്യാലയങ്ങളിൽ ആണ്.[1] ശാസ്ത്രരംഗങ്ങളിൽ ഉള്ള അവരുടെ കഴിവു തെളിയിക്കാനായുള്ള ഒരു വാർഷിക ഉൽസവമാണ് കേരള സ്കൂൾ ശാസ്ത്രോത്സവം. കേരള സ്കൂൾ ശാസ്ത്രോത്സവം നാലു തലങ്ങളുള്ള മത്സരവേദിയാണ്. സ്കൂൾ തലം, ഉപജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്കു മത്സരിക്കാം. സ്കൂൾ ശാസ്ത്രോത്സവത്തിൽ കേരള സ്കൂൾ ശാസ്ത്രമേള, കേരള സ്കൂൾ പ്രവൃത്തി പരിചയമേള, കേരള സ്കൂൾ ഗണിതശാസ്ത്രമേള, കേരള സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേള, കേരള സ്കൂൾ ഐ. റ്റി. മേള,കേരള സ്കൂൾ ശാസ്ത്രമേള, കേരള സ്കൂൾ സാമൂഹ്യ ശാസ്ത്രമേള, വൊക്കേഷണൽ എക്സ്പോ ആന്റ് കരിയർ ഫെസ്റ്റ് എന്നിങ്ങനെ 7 വിഭാഗത്തിൽപ്പെട്ട മേളകൾ നടക്കുന്നുണ്ട്. പതിനായിരത്തിൽക്കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന, പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികളുടെ കഴിവു തെളിയിക്കാനുള്ള ഈ മേള, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രമേളയാണ്.[2][3][4] കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ വലിയ മേള അരങ്ങേറുന്നത്.
കേരള സ്കൂൾ ശാസ്ത്രമേള
[തിരുത്തുക]വളരെ വിപുലമായ ക്രമീകരണങ്ങളോടെയാണ് ഓരോ വർഷവും കേരള വിദ്യാഭ്യാസ വകുപ്പ് ഈ മേള നടത്തുന്നത്. 2015-16 ലെ കേരള സ്കൂൾ ശാസ്ത്രമേള നാൽപ്പത്തി ഒൻപതാം മേളയായിരുന്നു. 1965 - 66 ലായിരുന്നു ആദ്യ മേള നടന്നത്.
താഴെപ്പറയുന്നവയാണ് മത്സരയിനങ്ങൾ : ലോവർ പ്രൈമറി വിഭാഗം
- ശേഖരണം
- ചാർട്ടുകൾ
- ലഘുപരീക്ഷണങ്ങൾ
അപ്പർ പ്രൈമറി വിഭാഗം
- ശാസ്ത്ര അന്വേഷണാത്മക പ്രൊജെക്ട്
- നിശ്ചലമാതൃക
- പ്രവർത്തനമാതൃക
- ഇംപ്രൊവൈസ്ഡ് പരീക്ഷണം
ഹൈസ്കൂൾ ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി
- ശാസ്ത്ര അന്വേഷണാത്മക പ്രൊജെക്ട്
- നിശ്ചലമാതൃക
- പ്രവർത്തനമാതൃക
- ഇംപ്രൊവൈസ്ഡ് പരീക്ഷണം
ഇതുകൂടാതെ താഴെപ്പറയുന്ന മത്സരങ്ങളും നടക്കും
- സയൻസ് ടാലന്റ് സെർച്ച് പരീക്ഷ.
- ശാസ്ത്ര ക്വിസ്
- ശാസ്ത്ര പ്രസംഗം
കേരള സ്കൂൾ പ്രവൃത്തി പരിചയമേള
[തിരുത്തുക]മുപ്പത്തിഅഞ്ചാം മേളയാണ് നടന്നത്. പ്രവൃത്തിപരിചയ മേളയിൽ രണ്ടു തരം നത്സരങ്ങൾ ഉണ്ട്.
- പ്രദർശന മത്സര ഇനങ്ങൾ
- തത്സമയ മത്സര ഇനങ്ങൾ
പ്രദർശനമത്സര ഇനങ്ങൾ ലോവർ പ്രൈമറിയിലും അപ്പർ പ്രൈമറിയിലും ആയി 20 ഇനങ്ങളും ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ 35 ഇനങ്ങളും ഉണ്ടാകും. കാലോചിതമായി ഇനങ്ങളിൽ വ്യത്യാസം വരാം. പ്രൈമറിവിഭാഗ പ്രദർശനമത്സര ഇനങ്ങൾ :
- ഈറ, മുള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ
- ബുക്കു ബയന്റിംഗ്
- തുണിയിൽ ചിത്രങ്ങൾ പയിന്റിംഗ്
- ചിരട്ട ഉൽപ്പന്നങ്ങൾ
- കയർ ചവിട്ടികൾ
- പ്ലാസ്റ്റിക് നൂൽ, ടേപ്പുകൾ, മുത്ത് ഉൽപ്പന്നങ്ങൾ
- ലോഹത്തകിടിൽ കൊത്തുപണി
- വർണ്ണക്കടലാസുൽപ്പന്നങ്ങൾ
- നൂലുപയോഗിച്ഛ്
- ചിത്രത്തുന്നൽ
- കാർഡ്, ചാർട്ട്, സ്റ്റ്രോബോഡ് ഉൽപ്പന്നം
- പനയോല
- പാഴ്വസ്തു ഉല്പന്നം
- പാവകളിക്ക്
- ലോഹത്തകിട് ഉപയോഗിച്ഛ്നിർമ്മാണവസ്തുക്കൾ
- വെജിറ്റബിൾ പ്രിന്റ്
- മരത്തിൽ കൊത്തുപണി
- മരപ്പണി
- ചോക്കു നിർമ്മാണം
- പ്രദർശനം
ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗവിഭാഗ പ്രദർശനമത്സര ഇനങ്ങൾ :
- ഈറ, മുള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ
- ബുക്കു ബയന്റിംഗ്
- തുണിയിൽ ചിത്രങ്ങൾ പയിന്റിംഗ്
- ചിരട്ട ഉൽപ്പന്നങ്ങൾ
- കയർ ചവിട്ടികൾ
- പ്ലാസ്റ്റിക് നൂൽ
- ഫാബ്രിക് പെയിന്റിംഗ്
- ലോഹത്തകിടിൽ കൊത്തുപണി
- വർണ്ണക്കടലാസുൽപ്പന്നങ്ങൾ
- നൂലുപയോഗിച്ഛ്
- ചിത്രത്തുന്നൽ
- കാർഡ്, ചാർട്ട്, സ്റ്റ്രോബോഡ് ഉൽപ്പന്നം
- പനയോല
- പാഴ്വസ്തു ഉല്പന്നം
- പാവകളിക്ക്
- ലോഹത്തകിട് ഉപയോഗിച്ച് നിർമ്മാണവസ്തുക്കൾ
- വെജിറ്റബിൾ പ്രിന്റ്
- മരത്തിൽ കൊത്തുപണി
- മരപ്പണി
- ചോക്കു നിർമ്മാണം
- പ്രദർശനം
- സ്ക്വാഷ്, ജാം അച്ചാറുകൾ
- തുന്നിയെടുത്ത വസ്ത്രങ്ങൾ
ഇതുപോലെ തത്സമയ മത്സര ഇനങ്ങൾ 25 - 35 എന്നിങ്ങനെ പ്രൈമറി - ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ മത്സരിക്കാം.
- ചന്ദനത്തിരി നിർമ്മാണം
- ഈറ, മുള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ
- മുത്തുകൾ കൊണ്ട് ഉൽപ്പന്നം
- ബുക്കു ബയന്റിംഗ്
- ചിരട്ട ഉൽപ്പന്നങ്ങൾ
- കയർ ചവിട്ടികൾ
- വൈദ്യുത വയറിംഗ്
- ചിത്രത്തുന്നൽ
- തുണിയിൽ ചിത്രങ്ങൾ പയിന്റിംഗ്
- വെജിറ്റബിൾ പ്രിന്റ്
- ലോഹത്തകിടിൽ കൊത്തുപണി
- കളിമണ്ണിൽ രൂപം
- ബാഡ്-മിന്റൻ നെറ്റ് / വോളിബോൾ നെറ്റ്
- വർണ്ണക്കടലാസ്
- വിവിധയിനം നൂൽ കൊണ്ട് പാറ്റേൺ
- പനയോല
- കാർഡ്, ചാർട്ട്, സ്റ്റ്രോബോഡ് ഉൽപ്പന്നം
- പാഴ്വസ്തു ഉല്പന്നം
- പാവകളിക്ക് പാവ
- ലോഹത്തകിട് ഉപയോഗിച്ച് നിർമ്മാണവസ്തുക്കൾ
- സ്റ്റഫ് ചെയത കളിപ്പാട്ടങ്ങൾ
- കുടനിർമ്മാണം
- മരത്തിൽ കൊത്തുപണി
- മരപ്പണി
- ചോക്ക് നിർമ്മാണം
ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗവിഭാഗ തത്സമയമത്സര ഇനങ്ങൾ :
- ചന്ദനത്തിരി നിർമ്മാണം
- ഈറ, മുള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ
- മുത്തുകൾ കൊണ്ട് ഉൽപ്പന്നം
- ബുക്കു ബയന്റിംഗ്
- ചിരട്ട ഉൽപ്പന്നങ്ങൾ
- കയർ ചവിട്ടികൾ
- വൈദ്യുത വയറിംഗ്
- ചിത്രത്തുന്നൽ
- തുണിയിൽ ചിത്രങ്ങൾ പയിന്റിംഗ്
- വെജിറ്റബിൾ പ്രിന്റ്
- ലോഹത്തകിടിൽ കൊത്തുപണി
- കളിമണ്ണിൽ രൂപം
- ബാഡ്-മിന്റൻ നെറ്റ് / വോളിബോൾ നെറ്റ്
- വർണ്ണക്കടലാസ്
- വിവിധയിനം നൂൽ കൊണ്ട് പാറ്റേൺ
- പനയോല
- കാർഡ്, ചാർട്ട്, സ്റ്റ്രോബോഡ് ഉൽപ്പന്നം
- പാഴ്വസ്തു ഉല്പന്നം
- പാവകളിക്ക് പാവ
- ലോഹത്തകിട് ഉപയോഗിച്ച് നിർമ്മാണവസ്തുക്കൾ
- സ്റ്റഫ് ചെയത കളിപ്പാട്ടങ്ങൾ
- കുടനിർമ്മാണം
- മരത്തിൽ കൊത്തുപണി
- മരപ്പണി
- ചോക്ക് നിർമ്മാണം
- മുകുളങ്ങൾ ഒട്ടിക്കൽ, പതി വയ്ക്കൽ, കമ്പുകൽ ഒട്ടിക്കൽ
- ചെലവു ചുരുങ്ങിയ പോഷകാഹാര വിഭവങ്ങൾ
- ഇലക്ട്രോണിക്സ്
- പച്ചക്കറി പഴവർഗ്ഗ സംസ്കരണം
- പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് ഉപകരണങ്ങൾ നിർമ്മിക്കൽ
- റക്സിൻ, കാന്വാസ്, ലെതർ ഉൽപ്പന്നങ്ങൽ
- തഴയോല ഉൽപ്പന്നങ്ങൾ
കേരള സ്കൂൾ ഗണിതശാസ്ത്രമേള
[തിരുത്തുക]ഗണിതശാസ്ത്രത്തിനു മാത്രമായി ഒരു മേള നടത്തുന്നു. മുപ്പതു വർഷമായി മുടങ്ങാതെ ഈ മേള നടന്നു വരുന്നു. മത്സർ ഇനങ്ങൾ എൽ. പി. വിഭാഗം
- ജ്യോമെട്രിക്കൽ ചാർട്ട്
- സ്റ്റിൽ മോഡൽ
- പസിൽ
യു. പി. വിഭാഗം
- നമ്പർ ചാർട്ട്
- ജ്യോമെട്രിക്കൽ ചാർട്ട്
- സ്റ്റിൽ മോഡൽ
- പസിൽ
എച്ച്. എസ്., ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം
- നമ്പർ ചാർട്ട്
- ജ്യോമെട്രിക്കൽ ചാർട്ട്
- സ്റ്റിൽ മോഡൽ
- പസിൽ
- അദർ ചാർട്ട്
- പ്യൂവർ കൺസ്ട്രക്ഷൻ
- അപ്ലൈഡ് കൺസ്ട്രക്ഷൻ
- ഗെയിം
- സിംഗിൾ പ്രോജക്ട്
- ഗ്രൂപ്പ് പ്രോജക്ട് (2 പേർ)
- മാഗസിൻ (സ്കൂളിനു മാത്രം)
കേരള സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേള
[തിരുത്തുക]കേരള സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേള നടത്തുന്നത് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു വേണ്ടിയാണ്. 19 വർഷമായി ഇതു തുടങ്ങിയിട്ട്.
കേരള സ്കൂൾ ഐ. റ്റി. മേള
[തിരുത്തുക]വിവരസാങ്കേതികവിദ്യയുടെ ഈ കാലത്ത് കേരളത്തിലെ സ്കൂളുകളിൽ വിവരസാങ്കേതികവിദ്യ ഒന്നാം ക്ലാസ്സു തൊട്ടുതന്നെ അഭ്യസിച്ചു വന്നിരുന്നു. [5]അതിന്റെ ഫലമായി ഈ രംഗത്ത് പ്രാഗല്ഭ്യം തെളിയിക്കാൻ കുട്ടികൾക്കുള്ള അവസരമായാണ് കേരള സ്കൂൾ ഐ. റ്റി. മേള നടത്തുന്നത്. കഴിഞ്ഞ 14 വർഷമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ഈ മേളയിൽ പങ്കെടുക്കുന്നു. [6] താഴെപ്പറയുന്ന ഇനങ്ങളിലായാണു മത്സരങ്ങൾ നടക്കുന്നത്.
- ഡിജിറ്റൽ പെയിന്റിങ്ങ്
- മൾട്ടിമീഡിയ പ്രസന്റേഷൻ
- ഐ.ടി. പ്രൊജക്ട്
- മലയാളം ടൈപ്പിംഗ്
- ഐ.ടി. ക്വിസ്
- വെബ് പേജ് ഡിസൈനിംഗ്.
എത്രാമത് മേള | നടന്നസ്ഥലം | തീയതി |
---|---|---|
10 | ടെക്നോ പാർക്ക്, തിരുവനന്തപുരം | 2010 ജനുവരി 13-14 |
11 | ടെക്നോ പാർക്ക്, തിരുവനന്തപുരം | 2012 ജനുവരി 23-24 |
12 | ചൊവ്വ എച്ച്. എസ്. എസ്. കണ്ണൂർ | 2013 നവംബർ 25-29 |
13 | എസ്. എസ്. എം. പോളിടെക്‌നിക് തിരൂർ, മലപ്പുറം | 2014 നവംബർ 27-29 |
14 | ഗവ: മോഡൽ എച്ച്. എസ്. എസ്. കൊല്ലം | 2015 നവംബർ 25-27 |
15 | സെന്റ് തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ ഷൊറണൂർ | 2016 നവംബർ 25-27 |
16 | ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, നടക്കാവ്, കോഴിക്കോട് | 2017 നവംബർ 23-26 |
കേരള സ്കൂൾ സാമൂഹ്യ ശാസ്ത്രമേള
[തിരുത്തുക]കഴിഞ്ഞ പത്തു വർഷമായി കേരള സ്കൂൾ സാമൂഹ്യ ശാസ്ത്രമേള നടക്കുന്നു. മത്സരയിനങ്ങൾ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർത്ഥികൾക്കും സംസ്ഥാനതലം വരെയുണ്ട്. അപ്പർ പ്രൈമറി വിഭാഗം 4 ഇനങ്ങൾ
- വർക്കിംഗ് മോഡൽ
- സ്റ്റിൽ മോഡൽ
- പ്രസംഗ മത്സരം
- ക്വിസ് മത്സരം
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി. എച്ച്. എസ്. എസ്. വിഭാഗം ഇനങ്ങൾ
- അറ്റ്ലസ് നിർമ്മാണം
- വർക്കിംഗ് മോഡൽ
- സ്റ്റിൽ മോഡൽ
- പ്രാദേശിക ചരിത്ര രചന മത്സരം
- പ്രസംഗ മത്സരം
- ക്വിസ് മത്സരം
- പഠനോപകരണ നിർമ്മാണം
- പത്ര വായന
വിധിനിർണ്ണയം
[തിരുത്തുക]വ്യക്തമായ വിധിനിർണ്ണയോപാധികൾ ഉപയോഗിച്ചാണ് മത്സരങ്ങൾ മൂല്യനിർണ്ണയം നടത്തുന്നത്. അഥവാ വിധിനിർണ്ണയത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാനുള്ള സംവിധാനവുമുണ്ട്. ഇതിനു നിശ്ചിത ഫീസ് നൽകി അപേക്ഷിക്കണം. അങ്ങനെ അർഹത നേടിയവർക്ക് അടുത്ത മത്സരത്തിൽ നിശ്ചയിച്ച സ്കോറ് നേടാൻ കഴിഞ്ഞെങ്കിൽ അപ്പീലിനു നൽകിയ തുക തിരികെ നൽകുന്നതാണ്.
അദ്ധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് / ടീച്ചേഴ്സ് പ്രോജക്റ്റ് മത്സരങ്ങൾ
[തിരുത്തുക]അദ്ധ്യാപകർക്ക് പ്രൈമറി, എച്ച്. എസ്.., എച്ച്. എസ്. എസ്., വി. എച്ച്. എസ്. എസ്. എന്നീ വിഭാഗങ്ങളിൽ മത്സരം ഉണ്ടായിരിക്കും. ശാസ്ത്ര, ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ആണു മത്സരങ്ങൾ നടത്തുക. ഏതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
വൊക്കേഷണൽ എക്സ്പോ ആന്റ് കരിയർ ഫെസ്റ്റ്
[തിരുത്തുക]തൊഴിലധിഷ്ടിത കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ കഴിവുകൾ തെളിയിക്കുന്നതിനും പുതിയ ജോലികൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന മേളയാണിത്. കുട്ടികൽ തങ്ങളുടെ മേഖലകളിലെ കണ്ടുപിടിത്തങ്ങളും പ്രവർത്തനങ്ങളും വിപണനം ചെയ്യാനുള്ള അവസരം ഇതുവഴി ലഭിക്കുന്നു. ഈ മേള തുടങ്ങിയിട്ട് 11 വർഷമായി.
അദ്ധ്യാപകർക്കും അവസരം
[തിരുത്തുക]അദ്ധ്യാപകർക്കും ഈ മേളയിൽ പങ്കെടുക്കാൻ അവസരമുണ്ട്. ശാസ്ത്രമോ സാമൂഹ്യവിഷയങ്ങളോ പഠിപ്പിക്കുന്നവർക്ക് തങ്ങളുടെ കഴിവു തെളിയിക്കാൻ അവസരം ലഭിക്കും. അദ്ധ്യാപക പ്രൊജക്ട്, ടീച്ചിംഗ് എയ്ഡ് എന്നിവയ്ക്കു മത്സരിക്കാം.
നടത്തിപ്പ്
[തിരുത്തുക]ഈ മേളകൾ എല്ലാം കഴിവതും ഒന്നിച്ചാണ് നടത്താറ്. എന്നാൽ ഐ. റ്റി. ക്വിസ് പോലുള്ളവ മറ്റൊരു തീയതി നടത്തിയിട്ടുണ്ട്. സാധാരണ അഞ്ചു ദിവസങ്ങൾ കൊണ്ടാണ് ഈ മേളകൾ പൂർത്തിയാക്കുന്നത്.
ഓരോ മേളയും തുടങ്ങുന്നതിനു മാസങ്ങൾക്കു മുമ്പേതന്നെ ആവശ്യമായ കമ്മറ്റിയെ വിളിച്ചുകൂട്ടി വേണ്ട ക്രമീകരണം നടത്തുന്നു. മേളയ്ക്കുള്ള സമയവും സ്ഥലവും മുൻകൂർ നിശ്ചയിക്കും. ശാസ്ത്രോത്സവം സമയരേഖ
എത്രാമത് മേള | നടന്ന സ്ഥലം | നടന്ന തീയതി | ലോഗോ |
---|---|---|---|
--- | --- | -- | ---- |
46 | കോഴിക്കോട് | 2013 ജനുവരി 23-24 | ---- |
47 | കണ്ണൂർ | --- | ---- |
48 | തിരൂർ, മലപ്പുറം | 2014 നവംബർ 24 - 30 | ---- |
49 | കൊല്ലം | 2015 നവംബർ 24 - 28 | ---- |
50 | ഷൊർണൂർ, പാലക്കാട് | 2016 നവംബർ 23 - 27 | ---- |
പരിസമാപ്തി
[തിരുത്തുക][7]ഈ മേളകൾ ഒരു പക്ഷെ, കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തു ഇത്ര വിപുലമായി നടത്തിവരുന്നത് ഇവിടത്തെ സാക്ഷരരും വിദ്യാഭ്യാസതല്പരരുമായ ഇവിടത്തെ ജനങ്ങളാണ്.[8]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-06-16. Retrieved 2016-03-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2016-03-06.
- ↑ http://www.thehindu.com/news/national/kerala/school-science-fest-begins-today/article7910851.ece
- ↑ http://www.ndtv.com/kerala-news/kerala-to-name-state-school-science-festival-trophy-after-president-kalam-1205017
- ↑ https://www.itschool.gov.in/
- ↑ http://schoolsasthrolsavam.in/site15/doc/schedules/it.jpg[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.hsslive.in/2012/09/sasthrolsavam-sciencesocialmathswork.html
- ↑ http://sasthrolsavamksd.blogspot.in/p/downloads.html
http://www.itquiz.in/category/kerala-state-it-quiz/
- sasthrolsavam manual 2012