കേരള സ്കൂൾ കലോത്സവം 2013
![]() | |
കലോത്സവ വേദി | മലപ്പുറം |
---|---|
വർഷം | 2013 |
വിജയിച്ച ജില്ല | കോഴിക്കോട് |
വെബ്സൈറ്റ് | http://www.schoolkalolsavam.in |
കേരളത്തിന്റെ അമ്പത്തി മൂന്നാമത് സ്കൂൾ കലോത്സവം 2013 ജനുവരി 14 മുതൽ ജനുവരി 20 വരെ മലപ്പുറത്ത് നടന്നു[1]. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം[2]. കലോത്സവത്തിൽ തുടർച്ചയായ ഏഴാം തവണയും കോഴിക്കോട് ജില്ല കിരീടം കരസ്ഥമാക്കി[3]. ഇതു വരെ ആകെ പതിനാറ് പ്രാവശ്യം കോഴിക്കോട് ജില്ല കിരീടം നേടിയിട്ടുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ 414-ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 498-ഉം പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്.
അമ്പത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2013 ജനുവരി 14-നു് മലപ്പുറം എസ്.എം.പി. പരേഡ് ഗ്രൗണ്ടിൽ ഡി.പി.ഐ. എ. ഷാജഹാൻ നിർവ്വഹിച്ചു. കലോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 14-നു വൈകീട്ട് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. പന്ത്രണ്ടായിരത്തോളം കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്[1].
സ്വർണ്ണക്കപ്പ്[തിരുത്തുക]
വിജയികളാകുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പാണ് സമ്മാനമായി ലഭിക്കുക. 1987 ൽ ആണ് വിജയികൾക്ക് സ്വർണ്ണക്കപ്പ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷത്തെ ജേതാക്കളായത് കോഴിക്കോട് ജില്ലയാണ്. പത്തു തവണ വിജയികളായ കോഴിക്കോടിനാണ് ഈ സ്വർണ്ണക്കപ്പ് ഏറ്റവും അധികം തവണ കൈവശം വെച്ചത്.
ഈ വർഷത്തെ മത്സരങ്ങളിൽ കോഴിക്കോട് ജില്ല തുടർച്ചയായ ഏഴാംതവണയും ജേതാക്കളായി സ്വർണ്ണക്കപ്പ് കരസ്ഥമാക്കി. 912 പോയന്റുകൾ നേടിയാണ് കോഴിക്കോട് ജേതാക്കളായത്. (തൃശ്ശൂർ 900 പോയന്റോടെ രണ്ടാം സ്ഥാനവും, ആതിഥേയരായ മലപ്പുറം 881 പോയന്റോടെ മൂന്നാം സ്ഥാനവും നേടി.)
പോയന്റ് നില[തിരുത്തുക]
മത്സരങ്ങളിൽ കോഴിക്കോട് ജില്ല തുടർച്ചയായ ഏഴാം തവണയും ജേതാക്കളായി. 912 പോയന്റുകൾ നേടിയാണ് കോഴിക്കോട് ജേതാക്കളായത്. തൃശ്ശൂർ ജില്ല 900 പോയന്റോടെ രണ്ടാം സ്ഥാനവും, ആതിഥേയരായ മലപ്പുറം 881 പോയന്റോടെ മൂന്നാം സ്ഥാനവും നേടി.
അറബിക് കലോത്സവത്തിൽ 95 പോയന്റുകളോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്,തൃശ്ശൂർ എന്നീ ജില്ലകൾ ഒന്നാം സ്ഥാനവും, 93 പോയന്റോടെ കണ്ണൂർ രണ്ടാം സ്ഥാനവും നേടി[4].
സംസ്കൃതോത്സവത്തിൽ 93 പോയന്റോടെ പാലക്കാടും, കണ്ണൂരും ഒന്നാം സ്ഥാനവും, 93 പോയന്റോടെ തൃശ്ശൂർ, മലപ്പുറം, കാസർഗോഡ്, കോട്ടയം എന്നീ ജില്ലകൾ രണ്ടാം സ്ഥാനവും നേടി[5].
ഹയർസെക്കന്ററി വിഭാഗത്തിൽ 123 പോയന്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ ഏറ്റവുമധികം പോയന്റ് നേടുന്ന വിദ്യാലയമായി. 108 പോയന്റുകളോടെ എം.കെ.എൻ.എം.എച്ച്.എസ്. കുമരമംഗലം, ഇടുക്കി രണ്ടാം സ്ഥാനത്തെത്തി[6].
ഹൈസ്കൂൾ വിഭാഗത്തിൽ 80 പോയന്റുകൾ നേടി പാലക്കാട് ആലത്തൂർ ബി.എസ്.എസ്.ജി.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം നേടി. 62 പോയന്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂളും, എം.കെ.എൻ.എം.എച്ച്.എസ്. കുമരമംഗലം, ഇടുക്കിയും രണ്ടാം സ്ഥാനം നേടി[7].
ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ 35 പോയന്റുകൾ നേടി പത്തനം തിട്ട ജി.എച്ച്.എസ്.എസ്. തലപ്പുഴ, വയനാട് ഒന്നാം സ്ഥാനം നേടി. 34 പോയന്റുകൾ നേടി ഗവൺമെന്റ് എച്ച്.എസ്.എസ്. കോന്നി പത്തനംതിട്ട രണ്ടാം സ്ഥാനം നേടി[8].
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 63 പോയന്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ ഏറ്റവുമധികം പോയന്റ് നേടുന്ന വിദ്യാലയമായി. 51 പോയന്റുകൾ നേടി ഇടുക്കി എം.എം.എച്ച്.എസ്. നരിയാംപാറ രണ്ടാം സ്ഥാനം നേടി[9].
ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിൽ ഓരോ ജില്ലയും നേടുന്ന ആകെ പോയന്റുകൾ ചേർത്താണ് സ്വർണ്ണ കപ്പു നേടുന്ന ജില്ലയെ നിർണ്ണയിക്കുന്നത്.
നമ്പർ | ജില്ല | ഹൈസ്കൂൾ | ഹയർസെക്കന്ററി | ആകെ | ഹൈസ്കൂൾ വിഭാഗം അറബിക് |
ഹൈസ്കൂൾ വിഭാഗം സംസ്കൃതം |
---|---|---|---|---|---|---|
1 | കാസർഗോഡ് | 354 | 416 | 770 | 86 | 93 |
2 | കണ്ണൂർ | 389 | 478 | 867 | 93 | 95 |
3 | കോഴിക്കോട് | 414 | 498 | 912 | 95 | 89 |
4 | വയനാട് | 341 | 397 | 738 | 89 | 77 |
5 | മലപ്പുറം | 402 | 479 | 881 | 95 | 93 |
6 | പാലക്കാട് | 404 | 446 | 870 | 95 | 95 |
7 | തൃശ്ശൂർ | 414 | 486 | 900 | 95 | 93 |
8 | എറണാകുളം | 382 | 477 | 859 | 88 | 91 |
9 | കോട്ടയം | 374 | 446 | 820 | 74 | 93 |
10 | ആലപ്പുഴ | 362 | 434 | 796 | 89 | 77 |
11 | ഇടുക്കി | 295 | 376 | 671 | 53 | 82 |
12 | പത്തനംതിട്ട | 319 | 388 | 707 | 65 | 82 |
13 | കൊല്ലം | 340 | 429 | 769 | 86 | 91 |
14 | തിരുവനന്തപുരം | 370 | 431 | 801 | 89 | 84 |
പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങൾ[തിരുത്തുക]
നിലവിലുള്ള ഇനങ്ങളോടൊപ്പം 14 പുതിയ ഇനങ്ങൾ കൂടെ കലോത്സവത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് മാന്വൽ പരിഷ്കരിച്ചു.
- ചവിട്ടു നാടകം
- വഞ്ചിപ്പാട്ട്
- നങ്ങ്യാർകൂത്ത്
- നാടൻ പാട്ട്
- അറബി പ്രസംഗം (ഹയർ സെക്കന്ററി)
- ഉറുദു കവിതാരചന,ഉറുദു ക്വിസ്, ഉറുദു സംഘഗാനം എന്നിവ പ്രൈമറി തലത്തിൽ
- ഉറുദു സംഘഗാനം, ഉറുദു ഗസൽ ആലാപനം, ഉറുദു പ്രസംഗം എന്നിവ ഹൈസ്കൂൾ തലത്തിൽ
- ഉറുദു ക്വിസ്, ഉറുദു ഗസൽ ആലാപനം,അറബിക് പ്രസംഗം എന്നിവ ഹയർസെക്കണ്ടറി തലത്തിൽ
എന്നീ ഇനങ്ങളാണു് പുതുതായി ഉൾപ്പെടുത്തിയത്[11][12].
വേദികൾ[തിരുത്തുക]
- എം.എസ്.പി. പരേഡ് ഗ്രൗണ്ട്, മലപ്പുറം
- കോട്ടപ്പടി മൈതാനം
- സെന്റ്ജെമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം
- വാരിയൻകുന്നത്ത് മുൻസിപ്പൽ ടൗൺ ഹാൾ, മലപ്പുറം
- ജി.ബി.എച്ച്.എസ്.എസ്. ടൗൺഹിൽ
- റോസ് ലോഞ്ച്, നൂറാടി
- ജി.ജി.എച്ച്.എസ്.എസ്. ടൗൺഹിൽ
- കോട്ടക്കുന്ന് അരങ്ങ് ഓഡിറ്റോറിയം
- ഡി.ടി.പി.സി. ഹാൾ കോട്ടക്കുന്ന്
- മുൻസിപ്പൽ ബസ്സ്റ്റാൻഡ് ഓഡിറ്റോറിയം
- എം.എസ്.പി. കമ്യൂണിറ്റി ഹാൾ, മലപ്പുറം
- എ.യു.പി.എസ്. മലപ്പുറം
- പാലസ് ഓഡിറ്റോറിയം, മലപ്പുറം
- മലപ്പുറം ഗവൺമെന്റ് കോളേജ്, മുണ്ടുപറമ്പ്
- ഗവൺമെന്റ് കോളേജ് ഓഡിറ്റോറിയം, മുണ്ടുപറമ്പ്
- എം.എസ്.പി. ഇ.എം.എച്ച്.എസ്.എസ്. മലപ്പുറം
- എം.എസ്.പി. ഗ്രൗണ്ട് കൂട്ടിലങ്ങാടി.[13]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "കലാമാമാങ്കം കൊടിയേറി". ശേഖരിച്ചത് 14 ജനുവരി 2013. Check date values in:
|accessdate=
(help) - ↑ State school arts fete from today
- ↑ http://www.mathrubhumi.com/story.php?id=333766
- ↑ http://www.schoolkalolsavam.in/results/hsarabic_dist_points.php
- ↑ http://www.schoolkalolsavam.in/results/hssanscrit_dist_points.php
- ↑ http://www.schoolkalolsavam.in/results/hssgeneral_schoolpoint.php
- ↑ http://www.schoolkalolsavam.in/results/hsgeneral_schoolpoint.php
- ↑ http://www.schoolkalolsavam.in/results/hsarabic_schoolpoint.php
- ↑ http://www.schoolkalolsavam.in/results/hssanscrit_schoolpoint.php
- ↑ http://www.schoolkalolsavam.in/results/leading_for_goldcup.php
- ↑ http://www.education.kerala.gov.in/Downloads2011/Order/manual_sch_kalo_20_10_2012.pdf
- ↑ http://schoolkalolsavam.in/kalolsavam2012/doc/new_item_codes.pdf
- ↑ http://www.schoolkalolsavam.in/venue.php