കേരള സ്കൂൾ കലോത്സവം 2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
52-മത് കേരള സ്കൂൾ കലോത്സവം
52thrissur.jpg
കലോത്സവ വേദിതൃശ്ശൂർ
വർഷം2012
വിജയിച്ച ജില്ലകോഴിക്കോട്
വെബ്സൈറ്റ്http://www.schoolkalolsavam.in
സംസ്ഥാന സ്കൂൾ കലോത്സവം യേശുദാസ് ഉദ്ഘാടനം ചെയ്യുന്നു.

കേരളത്തിന്റെ അമ്പത്തി രണ്ടാമത് സ്കൂൾ കലോത്സവം 2012 ജനുവരി 16 മുതൽ ജനുവരി 22 വരെ തൃശ്ശൂരിൽ വെച്ച് നടന്നു.[1]. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം[2].

അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2012 ജനുവരി 16-നു് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് ഡി.പി.ഐ. എ. ഷാജഹാൻ നിർവ്വഹിച്ചു. കലോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 16-നു വൈകീട്ട് ചലച്ചിത്ര പിന്നണി ഗായകൻ കെ.ജെ. യേശുദാസ് നിർവ്വഹിച്ചു. എണ്ണായിരത്തോളം കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്[3] .

2012 ജനുവരി 22-നു് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, എം.കെ. മുനീർ, സി.എൻ. ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കലോത്സവത്തിൽ വിജയികളായ കോഴിക്കോട് ജില്ലക്ക് മുഖ്യമന്ത്രി ചടങ്ങിൽ മുഖ്യമന്ത്രി 117.5 പവൻ സ്വർണ്ണക്കപ്പ് സമ്മാനിച്ചു.

2013-ലെ സംസ്ഥാന സ്കൂൾ കലോത്സവം മലപ്പുറം ജില്ലയിലാണ് നടക്കുക.

സ്വർണ്ണകപ്പ്[തിരുത്തുക]

വിജയികളാകുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പാണ് സമ്മാനമായി ലഭിക്കുക. 1987 ൽ ആണ് വിജയികൾക്ക് സ്വർണ്ണക്കപ്പ് ഏർപ്പെടുത്തിയത്.

കഴിഞ്ഞ വർഷത്തെ ജേതാക്കളായത് കോഴിക്കോട് ജില്ലയാണ്. ഒമ്പതു തവണ വിജയികളായ കോഴിക്കോടിനാണ് ഈ സ്വർണ്ണക്കപ്പ് ഏറ്റവും അധികം തവണ കൈവശം വെക്കാനുള്ള ഭാഗ്യമുണ്ടായത്. തൃശ്ശൂർ മൂന്നു തവണ ജേതാക്കളായിട്ടുണ്ട്.

ഈ വർഷത്തെ മത്സരങ്ങളിൽ കോഴിക്കോട് ജില്ല തുടർച്ചയായ ആറാം തവണയും ജേതാക്കളായി സ്വർണ്ണക്കപ്പ് കരസ്ഥമാക്കി. 810 പോയന്റുകൾ നേടിയാണ് കോഴിക്കോട് ജേതാക്കളായത്. (ആതിഥേയരായ തൃശ്ശൂർ 779 പോയന്റോടെ രണ്ടാം സ്ഥാനവും, മലപ്പുറം 776 പോയന്റോടെ മൂന്നാം സ്ഥാനവും നേടി.)

പോയന്റ് നില[തിരുത്തുക]

സ്കൂളു് കലോത്സവത്തിന്റെ കോർപ്പറ്ഷൻ സ്റ്റേഡിയത്തിലുള്ള പ്രധാന വേദിയുടെ പനോരമ കാഴ്ച

മത്സരങ്ങളിൽ കോഴിക്കോട് ജില്ല തുടർച്ചയായ ആറാം തവണയും ജേതാക്കളായി. 810 പോയന്റുകൾ നേടിയാണ് കോഴിക്കോട് ജേതാക്കളായത്. ആതിഥേയരായ തൃശ്ശൂർ 779 പോയന്റോടെ രണ്ടാം സ്ഥാനവും, മലപ്പുറം 776 പോയന്റോടെ മൂന്നാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിൽ 95 പോയന്റുകളോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ ഒന്നാം സ്ഥാനവും, 93 പോയന്റോടെ കാസർഗോഡും, കണ്ണൂരും രണ്ടാം സ്ഥാനവും നേടി. സംസ്കൃതോത്സവത്തിൽ 93 പോയന്റോടെ തൃശ്ശൂരും, മലപ്പുറവും ഒന്നാം സ്ഥാനവും, 91 പോയന്റോടെ പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകൾ രണ്ടാം സ്ഥാനവും നേടി[4].

ഹയർസെക്കന്ററി വിഭാഗത്തിൽ 137 പോയന്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ ഏറ്റവുമധികം പോയന്റ് നേടുന്ന വിദ്യാലയമായി. 98 പോയന്റുകളോടെ കോഴിക്കോട് സിൽവർ ഹിൽസ് ഹയർസെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനത്തെത്തി[5].

ഹൈസ്കൂൾ വിഭാഗത്തിൽ 81 പോയന്റുകൾ നേടി പാലക്കാട് ആലത്തൂർ ബി.എസ്.എസ്.ജി.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം നേടി. 75 പോയന്റുകൾ നേടി കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനം നേടി[6].

ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ 39 പോയന്റുകൾ നേടി പത്തനം തിട്ട പി.എസ്.വി. പി.എം. എച്ച്.എസ്.എസ്. ഇരവൺ കോന്നി ഒന്നാം സ്ഥാനം നേടി. 30 പോയന്റുകൾ നേടി പാലക്കാട് എച്ച്.എസ്.എസ്. വല്ലപ്പുഴ രണ്ടാം സ്ഥാനം നേടി[7].

ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 43 പോയന്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ ഏറ്റവുമധികം പോയന്റ് നേടുന്ന വിദ്യാലയമായി. 39 പോയന്റുകൾ നേടി ഇടുക്കി എം.എം.എച്ച്.എസ്. നരിയാംപാറ രണ്ടാം സ്ഥാനം നേടി[8].


ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിൽ ഓരോ ജില്ലയും നേടുന്ന ആകെ പോയന്റുകൾ ചേർത്താണ് സ്വർണ്ണ കപ്പു നേടുന്ന ജില്ലയെ നിർണ്ണയിക്കുന്നത്.

നമ്പർ ജില്ല ഹൈസ്കൂൾ ഹയർസെക്കന്ററി ആകെ ഹൈസ്കൂൾ വിഭാഗം
അറബിക്
ഹൈസ്കൂൾ വിഭാഗം
സംസ്കൃതം
1 കാസർഗോഡ് 310 388 698 93 87
2 കണ്ണൂർ 354 421 775 93 91
3 കോഴിക്കോട് 361 449 810 95 91
4 വയനാട് 298 352 650 85 75
5 മലപ്പുറം 360 416 776 95 93
6 പാലക്കാട് 351 418 769 95 91
7 തൃശ്ശൂർ 345 434 779 90 93
8 എറണാകുളം 321 420 741 87 91
9 കോട്ടയം 329 416 745 60 87
10 ആലപ്പുഴ 306 402 708 82 71
11 ഇടുക്കി 261 307 568 42 58
12 പത്തനംതിട്ട 291 357 648 77 79
13 കൊല്ലം 304 384 688 90 87
14 തിരുവനന്തപുരം 330 405 735 86 78

[4]

വേദികൾ[തിരുത്തുക]

കലോത്സവത്തിന്റെ പ്രധാന വേദി- രാത്രി ദൃശ്യം

തൃശ്ശൂർ നഗരത്തിലെ 17 വേദികളിലായാണ് മത്സരങ്ങൾ നടന്നത്.

 1. കോർപ്പറേഷൻ സ്റ്റേഡിയം (10°31′56.76″N 76°12′57.44″E / 10.5324333°N 76.2159556°E / 10.5324333; 76.2159556)
 2. കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ (റീജിയണൽ തിയറ്റർ) (10°31′57.44″N 76°13′3.66″E / 10.5326222°N 76.2176833°E / 10.5326222; 76.2176833)
 3. പ്രൊ. ജോസഫ് മുണ്ടശ്ശേരി ഹാൾ (10°31′57.75″N 76°13′6.91″E / 10.5327083°N 76.2185861°E / 10.5327083; 76.2185861)
 4. ജവഹർ ബാലഭവൻ (10°31′57.29″N 76°13′8.68″E / 10.5325806°N 76.2190778°E / 10.5325806; 76.2190778)
 5. ഹോളി ഫാമിലി എച്ച്.എസ്.എസ്(10°53′26.87″N 76°22′10.79″E / 10.8907972°N 76.3696639°E / 10.8907972; 76.3696639)
 6. ഹോളി ഫാമിലി ഹൈസ്കൂൾ (10°31′54.25″N 76°13′21.27″E / 10.5317361°N 76.2225750°E / 10.5317361; 76.2225750)
 7. തൃശൂർ ടൗൺഹാൾ (10°31′48.86″N 76°13′7.68″E / 10.5302389°N 76.2188000°E / 10.5302389; 76.2188000)
 8. സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ് (10°31′47.46″N 76°13′6.87″E / 10.5298500°N 76.2185750°E / 10.5298500; 76.2185750)
 9. സാഹിത്യ അക്കാദമി ഹാൾ 10°31′45.44″N 76°13′6.83″E / 10.5292889°N 76.2185639°E / 10.5292889; 76.2185639
 10. ഗവണ്മെന്റ് ഫൈൻ ആർട്സ് കോളേജ് (10°31′44.82″N 76°13′10.59″E / 10.5291167°N 76.2196083°E / 10.5291167; 76.2196083)
 11. ഗവണ്മെന്റ് ട്രെയിനിംഗ് കോളേജ് (10°31′38.7″N 76°13′6.98″E / 10.527417°N 76.2186056°E / 10.527417; 76.2186056)
 12. ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച്.എസ്.എസ് (10°31′39.9″N 76°13′8.72″E / 10.527750°N 76.2190889°E / 10.527750; 76.2190889)
 13. സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് (10°31′34.41″N 76°13′10.34″E / 10.5262250°N 76.2195389°E / 10.5262250; 76.2195389)
 14. സി.എം.എസ്.എച്ച്.എസ്.എസ് (10°31′30.71″N 76°12′42.15″E / 10.5251972°N 76.2117083°E / 10.5251972; 76.2117083)
 15. വിവേകോദയം എച്ച്.എസ്.എസ് (10°31′42.08″N 76°12′38.56″E / 10.5283556°N 76.2107111°E / 10.5283556; 76.2107111)
 16. വിവേകോദയം എച്ച്.എസ്.എസ് (ക്ലാസ് റൂം) (10°31′42.08″N 76°12′38.56″E / 10.5283556°N 76.2107111°E / 10.5283556; 76.2107111Coordinates: 10°31′42.08″N 76°12′38.56″E / 10.5283556°N 76.2107111°E / 10.5283556; 76.2107111)
 17. പോലീസ് അക്കാദമി (10°33′36.15″N 76°14′5.92″E / 10.5600417°N 76.2349778°E / 10.5600417; 76.2349778)

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ദേശാഭിമാനി വാർത്ത
 2. State school arts fete from today
 3. "പൂരനാട്ടിൽ കലോത്സവമേളം തുടങ്ങി". ശേഖരിച്ചത് 16 ജനുവരി 2012.
 4. 4.0 4.1 http://www.schoolkalolsavam.in/results/leading_for_goldcup.php
 5. http://www.schoolkalolsavam.in/results/hssgeneral_schoolpoint.php
 6. http://www.schoolkalolsavam.in/results/hsgeneral_schoolpoint.php
 7. http://www.schoolkalolsavam.in/results/hsarabic_schoolpoint.php
 8. http://www.schoolkalolsavam.in/results/hssanscrit_schoolpoint.php

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരള_സ്കൂൾ_കലോത്സവം_2012&oldid=1908721" എന്ന താളിൽനിന്ന് ശേഖരിച്ചത്