കേരള സാഹിത്യ അക്കാദമി പുരസ്കാരം 2024
2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2025 ജൂൺ 26-ന് പ്രഖ്യാപിച്ചു. കെ.വി. രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകി. അനിതാ തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പി’നാണ് മികച്ച കവിതയ്ക്കുള്ള പുരസ്കാരം. മികച്ച നോവലായി ജി.ആർ. ഇന്ദുഗോപന്റെ ‘ആനോ’ തിരഞ്ഞെടുക്കപ്പെട്ടു. ചെറുകഥാവിഭാഗത്തിൽ വി. ഷിനിലാലിന്റെ ‘ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’യും എൻഡോവ്മെന്റ് വിഭാഗം അവാർഡിൽ ഉപന്യാസത്തിനുള്ള സി.ബി. കുമാർ അവാർഡ് എം. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തക’ത്തിനും ലഭിച്ചു.[1]
സമഗ്രസംഭാവനാ പുരസ്കാരം
[തിരുത്തുക]പി.കെ.എൻ. പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം. നാരായണൻ, ടി.കെ. ഗംഗാധരൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, മല്ലികാ യൂനിസ് എന്നിവർക്ക് സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചു.
അവാർഡുകൾ
[തിരുത്തുക]- ചെറുകഥ - വി. ഷിനിലാൽ(‘ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’)
- കവിത - അനിതാ തമ്പി(‘മുരിങ്ങ വാഴ കറിവേപ്പ്)
- നോവൽ - ജി.ആർ. ഇന്ദുഗോപൻ (ആനോ )
- നാടകം-ശശിധരൻ നടുവിൽ (പിത്തളശലഭം)
- സാഹിത്യവിമർശനം-ജി. ദിലീപൻ (രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ)
- വൈജ്ഞാനികസാഹിത്യം-പി. ദീപക് (നിർമിതബുദ്ധിക്കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം)
- ജീവചരിത്രം/ആത്മകഥ -ഡോ. കെ. രാജശേഖരൻ നായർ(ഞാൻ എന്ന ഭാവം)
- യാത്രാവിവരണം - കെ.ആർ. അജയൻ(ആരോഹണം ഹിമാലയം),
- വിവർത്തനം -ചിഞ്ചു പ്രകാശ്(ജിയോ കോൻഡ ബെല്ലി-എന്റെ രാജ്യം എന്റെ ശരീരം)
- ബാലസാഹിത്യം - ഇ.എൻ. ഷീജ(അമ്മമണമുള്ള കനിവുകൾ)
- ഹാസസാഹിത്യം -നിരഞ്ജൻ(കേരളത്തിന്റെ മൈദാത്മകത - വറുത്തരച്ച ചരിത്രത്തോടൊപ്പം).
എൻഡോവ്മെന്റുകൾ
[തിരുത്തുക]- ഡോ. എസ്.എസ്. ശ്രീകുമാർ-മലയാള സാഹിത്യവിമർശനത്തിലെ മാർക്സിയൻ സ്വാധീനം(കുറ്റിപ്പുഴ അവാർഡ്-സാഹിത്യവിമർശം)
- സലീം ഷെരീഫ്-പൂക്കാരൻ(ഗീതാ ഹിരണ്യൻ അവാർഡ്-ചെറുകഥ)
- ദുർഗാപ്രസാദ്-രാത്രിയിൽ അച്ചാങ്കര(യുവകവിതാ അവാർഡ്)
- ഡോ. കെ.സി. സൗമ്യ-കഥാപ്രസംഗം കലയും സമൂഹവും
- ഡോ. ടി.എസ്. ശ്യാംകുമാർ-ആരുടെ രാമൻ(ജി.എൻ. പിള്ള അവാർഡ്-വൈജ്ഞാനികസാഹിത്യം)
- എം. സ്വരാജ് - ‘പൂക്കളുടെ പുസ്തകം’ (ഉപന്യാസത്തിനുള്ള സി.ബി. കുമാർ അവാർഡ്)
- ഡോ. കെ.പി. പ്രസീദ-എഴുത്തച്ഛന്റെ കാവ്യഭാഷ(തുഞ്ചൻ സ്മാരക പ്രബന്ധമത്സരം).
നോവൽ പഠനം/ നോവലിനെക്കുറിച്ചുള്ള പഠനം എന്നിവയ്ക്ക് നൽകുന്ന വിലാസിനി പുരസ്കാരത്തിന് അർഹമായ കൃതി ഇത്തവണ ഉണ്ടായില്ല.
നിരസിച്ചു
[തിരുത്തുക]ഒരുവിധത്തിലുമുള്ള പുരസ്കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അതു കൊണ്ടു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിക്കുന്നുവെന്നും എം.സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു[2][3].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2025-06-27. Retrieved 2025-06-27.
- ↑ "സാഹിത്യ അക്കാദമി പുരസ്കാരം എം.സ്വരാജ് നിരസിച്ചു". മാതൃഭൂമി. Retrieved 29 ജൂൺ 2025.
{{cite web}}: CS1 maint: deprecated archival service (link) - ↑ എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്