കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുന്നി പ്രസ്ഥാനാമാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ. 1967ൽ സമസ്തകേരളജംഇയ്യത്തുൽ ഉലമയിൽ നിന്നും അന്നത്തെ പ്രസിഡന്റായിരുന്ന താജുൽ ഉലമ കെ. കെ. സദഖത്തുള്ള മൗലവി ജുമുഅ ഖുതുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുളള്ള വിയോജിപ്പുകൾ അടക്കമുള്ള വിവിധ കാരണങ്ങൾ കൊണ്ട് രാജിവെക്കുകയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒരു സംഘടന സ്ഥാപിക്കുകയും ചെയ്തു. ഈ സംഘടനയുടെ പ്രഥമ പ്രസിഡന്റ് ശൈഖുനാ താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാരും ജനറൽ സെക്രട്ടറി ശൈഖുനാ താജുൽ ഉലമ കെ. കെ. സദഖത്തുള്ള മൗലവിയുമായിരുന്നു. താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്ന് ശൈഖുനാ ശംസുൽ ഉലമ കുഞ്ഞബ്ദുല്ല മുസ്ലിയാരായിരുന്നു പ്രസിഡന്റ് പദവിയിലേക്ക് നിയുക്തരായത്. താജുൽ ഉലമയുടെ നിര്യാണത്തിനു ശേഷം ശൈഖുനാ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അൽ ജലാലി അൽ ബുഖാരി രാമന്തളിയായിരുന്നു ജനറൽ സെക്രട്ടറി. 2000ത്തിൽ ശൈഖുനാ ശംസുൽ ഉലമയുടെ നിര്യാണത്തെ തുടർന്ന് ആ പദവി ഏറ്റെടുത്തത് അഭിവക്ത സമസ്തയിലെ മുശാവറയിൽ ഉണ്ടായിരുന്നവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ ശൈഖുൽ ഉലമ ശൈഖുനാ എൻ. കെ. മുഹമ്മദ് മുസ്‌ലിയാരായിരുന്നു. അവർ ഇന്നും ആ പദവിയിൽ തുടരുന്നു. ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത് മൗലാനാ നജീബ് മൗലവി ആണ്.

അവലംബങ്ങൾ[തിരുത്തുക]