കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2024
| കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2024 | ||||
|---|---|---|---|---|
| അവാർഡ് | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2024 | |||
| തിയതി | 2 November 2025 | |||
| സ്ഥലം | തിരുവനന്തപുരം | |||
| രാജ്യം | ഇന്ത്യ | |||
| നൽകുന്നത് | കേരള ചലച്ചിത്ര അക്കാദമി | |||
| ആദ്യം നൽകിയത് | 1969 | |||
| ഔദ്യോഗിക വെബ്സൈറ്റ് | http://www.keralafilm.com | |||
| ||||
കേരള സർക്കാരിന്റെ 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2025 നവംബർ 2-നു് തൃശ്ശൂരിൽ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ആണു മികച്ച ചിത്രം. ഭ്രമയുഗത്തിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനു ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരമാണ് മികച്ച സംവിധായകൻ.[1]
രചനാ വിഭാഗം
[തിരുത്തുക]ജൂറി
[തിരുത്തുക]- പ്രകാശ് രാജ് - ചെയർമാൻ
- രഞ്ജൻ പ്രമോദ്- സംവിധായകൻ
- ജിബു ജേക്കബ്
- മധു ഇറവങ്കര
- ഭാഗ്യലക്ഷ്മി
- ഗായത്രി അശോകൻ
- നിതിൻ ലൂക്കോസ്
- സന്തോഷ് ഏച്ചിക്കാനം
- സി. അജോയ് - മെമ്പർ സെക്രട്ടറി
പ്രാഥമിക വിധിനിർണയ സമിതി
[തിരുത്തുക]- ഒന്നാം സബ് കമ്മിറ്റി
- ശ്രീ.രഞ്ജൻ പ്രമോദ് - ചെയർപേഴ്സൺ
- ശ്രീ.എം.സി.രാജനാരായണൻ - അംഗം
- ശ്രീ.സുനിൽ കെ.ആർ - അംഗം
- ശ്രീമതി.വിജയരാജ്മല്ലിക - അംഗം
- ശ്രീ.സി.എസ്.അജോയ് - മെമ്പർ സെക്രട്ടറി
- രണ്ടാം സബ് കമ്മിറ്റി
- ശ്രീ.ജിഞ്ചു ജേക്കബ് - ചെയർപേഴ്സൺ
- ശ്രീ.വി.വി.അനിലായ് - അംഗം
- ശ്രീ.രാജേഷ് കെ. - അംഗം
- ഡോ.ഷാഹുൽ ഹമീദ് - അംഗം
- ശ്രീ.സി.എസ്.അജോയ് - മെമ്പർ സെക്രട്ടറി
പുരസ്കാരങ്ങൾ
[തിരുത്തുക]എല്ലാ വിജയികൾക്കും ശില്പവും പ്രശസ്തിപത്രവും ലഭിക്കും[2].
| പുരസ്കാരം | രചന | ജേതാവ് | ക്യാഷ് പ്രൈസ് |
|---|---|---|---|
| സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം | പെൺപാട്ടു താരകൾ - മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങൾ. | സി.എസ്. മീനാക്ഷി | ₹30,000 |
| സിനിമയെക്കുറിച്ചുള്ള മികച്ച ലേഖനം |
|
വത്സലൻ വാതുശ്ശേരി | ₹20,000 |
| പ്രത്യേക പരാമർശം |
|
നൗഫൽ മറിയം ബ്ലാത്തൂര് |
മധു ഇറവങ്കര ചെയർപേഴ്സണും എ. ചന്ദ്രശേഖർ, ഡോ. വിനീത വിജയൻ എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയായിരുന്നു രചനാ വിഭാഗം ജൂറി.
ചലച്ചിത്ര വിഭാഗം
[തിരുത്തുക]ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ ആണു മികച്ച രണ്ടാമത്തെ ചിത്രം. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനു സൗബിൻ താഹിറും, ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനു സിദ്ധാർത്ഥ് ഭരതനും മികച്ച സ്വഭാവനടന്മാരായും, നടന്ന സംഭവം എന്ന ചിത്രത്തിലെ അഭിനയത്തിന് ലിജോമോൾ ജോസ് മികച്ച സ്വഭാവനടിയായും തെരഞ്ഞെടുക്കപ്പെട്ടു. എ.ആർ.എം. എന്ന ചിത്രത്തിലെ അഭിനയത്തിനു ടൊവിനോ തോമസും, കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിലെ അഭിനയത്തിനു ആസിഫ് അലിയും, ബോഗൻ വില്ല എന്ന ചിത്രത്തിലെ അഭിനയത്തിനു ജ്യോതിർമയിയും, പാരഡൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനു ദർശന രാജേന്ദ്രനും പ്രത്യേക ജൂറി അവാർഡിന് അർഹരായി. പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത പാരഡൈസ് എന്ന ചിത്രം പ്രത്യേക ജൂറി അവാർഡിന് അർഹമായി.
മറ്റു പുരസ്‌കാരങ്ങൾ
[തിരുത്തുക]- മികച്ച ബാലതാരം(ആൺ)- ഈ വിഭാഗത്തിൽ അവാർഡ് നൽകിയിട്ടില്ല
- മികച്ച ബാലതാരം(പെൺ)- ഈ വിഭാഗത്തിൽ അവാർഡ് നൽകിയിട്ടില്ല
- മികച്ച കഥാകൃത്ത് - പ്രസന്ന വിതാനഗെ (ചിത്രം -പാരഡൈസ്)
- മികച്ച ഛായാഗ്രാഹകൻ-ഷൈജു ഖാലിദ് (ചിത്രം-മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച തിരക്കഥാകൃത്ത് - ചിദംബരം (ചിത്രം-മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ലാജോ ജോസ്, അമൽ നീരദ് (ചിത്രം-ബോഗൻ വില്ല)
- മികച്ച ഗാനരചയിതാവ്-വേടൻ(ഗാനം: കുതന്ത്രം - വിയർപ്പു തുന്നിയിട്ട കുപ്പായം-ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച സംഗീത സംവിധായകൻ(ഗാനങ്ങൾ) - സുഷിൻ ശ്യാം (മറവികളേ പറയൂ.. ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി(ചിത്രം- ബോഗൻ വില്ല)
- മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം)- ക്രിസ്റ്റോ സേവ്യർ (ചിത്രം - ഭ്രമയുഗം)
- മികച്ച പിന്നണി ഗായകൻ - കെ.എസ്. ഹരിശങ്കർ(ഗാനം - കിളിയേ...(പൂവേ പൂവേ താഴമ്പൂവേ) (ചിത്രം: എ.ആർ.എം)
- മികച്ച പിന്നണി ഗായിക -സെബ ടോമി (ഗാനം - ആരോരും കേറിരാടൊത്തൊരു ചില്ലയിൽ) (ചിത്രം: അം അഃ)
- മികച്ച ചിത്ര സംയോജകൻ - സൂരജ് ഇ.എസ്. (ചിത്രം - കിഷ്കിന്ധാകാണ്ഡം)
- മികച്ച കലാ സംവിധായകൻ - അജയൻ ചാലിശ്ശേരി (ചിത്രം - മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച സിങ്ക് സൗണ്ട് - അജയൻ അടാട്ട് (ചിത്രം - പണി)
- മികച്ച ശബ്ദമിശ്രണം - ഫസൽ എ.ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ (ചിത്രം - മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച ശബ്ദരൂപകൽപ്പന - ഷിജിൽ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ (ചിത്രം - മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച പ്രോസസിങ് ലാബ് / കളറിസ്റ്റ് - ശ്രീക് വാര്യർ/ പോയറ്റിക് ഹോം ഓഫ് സിനിമ (ചിത്രം -മഞ്ഞുമ്മൽ ബോയ്സ്, ബോഗൻ വില്ല)
- മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - റോണക്സ് സേവ്യർ (ചിത്രം - ബോഗൻ വില്ല, ഭ്രമയുഗം)
- മികച്ച വസ്ത്രാലങ്കാരം - സമീറ സനീഷ് (ചിത്രം - രേഖാചിത്രം, ബോഗൻ വില്ല)
- മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - ഭാസി വൈക്കം(രാജേഷ് ഒ.വി.) (ബറോസ് എന്ന ചിത്രത്തിലെ വൂഡൂ എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയതിന്)
- മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - സയനോര ഫിലിപ്പ് (ബറോസ് എന്ന ചിത്രത്തിലെ മുവൈസി മരിയ എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയതിന്)
- മികച്ച നൃത്ത സംവിധാനം - സുമേഷ് സുന്ദർ, ജിഷ്ണുദാസ് എം.വി. (ചിത്രം - ബോഗൻ വില്ല)
- ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് - പ്രേമലു (നിർമാതാവ് - ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, സംവിധായകൻ - ഗിരീഷ് എ.ഡി.)
- മികച്ച നവാഗത സംവിധായകൻ - ഫാസിൽ മുഹമ്മദ് (ചിത്രം - ഫെമിനിച്ചി ഫാത്തിമ)
- മികച്ച വിഷ്വൽ ഇഫക്റ്റ്സ് - ജിതിൻ ലാൽ, ആൽബർട്ട് തോമസ്, അനിരുദ്ധ മുഖർജി, സാലിം ലാഹിർ (ചിത്രം - എ.ആർ.എം.)
- സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് - പായൽ കപാഡിയ (ചിത്രം - പ്രഭയായ് നിനച്ചതെല്ലാം)
- മികച്ച കുട്ടികളുടെ ചിത്രം - ഈ വിഭാഗത്തിൽ അവാർഡ് നൽകിയിട്ടില്ല
128 ചിത്രങ്ങളാണ് അവാർഡിന്റെ പരിഗണനക്ക് സമർപ്പിക്കപ്പെട്ടത്. ഇതിൽ 6 എണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. പ്രാഥമിക പരിശോധനക്ക് ശേഷം 37 സിനിമകളാണ് അന്തിമജൂറി അവാർഡ് നിർണയത്തിനായി വിലയിരുത്തിയത്. കുട്ടികളുടെ ചിത്രങ്ങൾ അവാർഡിന് പരിഗണിക്കാൻ തക്ക നിലവാരമുള്ളവയായിരുന്നില്ല. മികച്ച കുട്ടികളുടെ സിനിമ, മികച്ച ബാലതാരം (ആൺ), മികച്ച ബാലതാരം (പെൺ) എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ല. അടിയന്തിര സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കപ്പെടുന്നുമില്ലെന്ന് ജൂറി വിലയിരുത്തി. അന്തിമ ജൂറിയുടെ മുമ്പാകെ വന്ന ചിത്രങ്ങളിൽ ചെറിയൊരു ശതമാനം ചിത്രങ്ങൾ മാത്രമേ മികവ് പുലർത്തിയിട്ടുള്ളൂവെന്നത് ആശങ്കാജനകമായ കാര്യമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
രണ്ടു പ്രാഥമിക വിധി നിർണ്ണയ കമ്മറ്റികൾ 64 വീതം സിനിമകൾ കാണുകയും അതിൽ നിന്നും പ്രാഥമിക വിധി നിർണയ ശേഷമാണ് ചിത്രങ്ങൾ അന്തിമവിധിനിർണയ സമിതിക്ക് മുന്നിലെത്തിയത്.
2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള രചനാവിഭാഗത്തിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിനായി 23 പുസ്തകങ്ങളും മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരത്തിനായി 33 ലേഖനങ്ങളും ലഭിച്ചു. പുസ്തകങ്ങളിൽ വേറിട്ടും ഗൗരവകരമായും ഉന്നത നിലവാരം പുലർത്തുന്നതുമായ ചലച്ചിത്ര പഠനങ്ങൾ തുലോം കുറവായിരുന്നു എന്ന് ജൂറി വിലയിരുത്തി. ചലച്ചിത്ര സംബന്ധിയായ ഗവേഷണ പ്രബന്ധങ്ങൾ പുസ്തക രൂപത്തിലാക്കുവാനുള്ള ശ്രമത്തിൽ കടന്നു കൂടുന്ന ഭാഷാക്ലിഷ്ടതയും സൈദ്ധാന്തിക ഭാരങ്ങളും കൂടുതൽ പുസ്തകങ്ങളുടെയും പാരായണക്ഷമത ഇല്ലാതാക്കുന്നതായും ജൂറി വിലയിരുത്തി.
അവലംബം
[തിരുത്തുക]- ↑ [മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ; അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്, വേടനും പുരസ്കാരം https://www.manoramaonline.com/movies/movie-news/2025/11/03/kerala-state-film-awards-2024-winners-list.html]
- ↑ അക്കാദമി പ്രഖ്യാപനരേഖ