കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1987

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1987 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1987ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം, കെ. ആർ. മോഹൻ സംവിധാനം ചെയ്ത പുരുഷാർത്ഥം എന്ന ചിത്രത്തിനാണ് ലഭിച്ചതു.[1]. അനന്തരം എന്ന ചിത്രം സംവിധാനം ചെയ്ത അടൂർ ഗോപാലകൃഷ്ണൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ അഭിനയമികവിന് നെടുമുടി വേണു മികച്ച നടനായും എഴുതാപ്പുറങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിനു സുഹാസിനി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബങ്ങൾ[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-06.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]