കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1977

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1977 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കൊടിയേറ്റം ആയിരുന്നു 1977ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. അടൂർ ഗോപാലകൃഷ്ണൻ തന്നെ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടതും. കൊടിയേറ്റത്തിലെ അഭിനയമികവിന് അടൂർ ഗോപാലകൃഷ്ണൻ മികച്ച നടനായും ചുവന്ന വിത്തുകൾ എന്ന ചിത്രത്തിലെ അഭിനയത്തിനു ശാന്തകുമാരി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

പുരസ്കാരങ്ങളും ജേതാക്കളും[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1977
വിഭാഗം അവാർഡ് ജേതാവ് വിവരണം
മികച്ച ചിത്രം കൊടിയേറ്റം സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ
മികച്ച രണ്ടാമത്തെ ചിത്രം ചുവന്ന വിത്തുകൾ സംവിധാനം: പി.എ. ബക്കർ
മികച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചിത്രം: കൊടിയേറ്റം
മികച്ച നടൻ ഗോപി ചിത്രം: കൊടിയേറ്റം
മികച്ച നടി ശാന്തകുമാരി ചിത്രം: ചുവന്ന വിത്തുകൾ.
മികച്ച രണ്ടാമത്തെ നടൻ എസ്.പി. പിള്ള ചിത്രം : ടാക്സി ഡ്രൈവർ
മികച്ച രണ്ടാമത്തെ നടി ശോഭ ചിത്രം: ഓർമകൾ മരിക്കുമോ?
മികച്ച ബാലനടി ബേബി സുമതി ചിത്രം: ശംഖുപുഷ്പം
മികച്ച ഛായാഗ്രാഹകർ അശോക് കുമാർ,
ഷാജി എൻ. കരുൺ
ചിത്രം:ടാക്സി ഡ്രൈവർ,
ചിത്രം:കാഞ്ചനസീത
മികച്ച തിരക്കഥാകൃത്ത് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം: കൊടിയേറ്റം
മികച്ച ഗാനരചയിതാവ് ഒ. എൻ. വി. കുറുപ്പ് ചിത്രം: മദനോത്സവം
മികച്ച സംഗീതസംവിധായകൻ കെ. രാഘവൻ ചിത്രം:പൂജയ്ക്കെടുക്കാത്ത പൂക്കൾ
മികച്ച ഗായകൻ യേശുദാസ് ചിത്രം: ജഗദ്ഗുരു ആദിശങ്കരൻ
മികച്ച ഗായിക എസ്. ജാനകി ചിത്രം: മദനോത്സവം
മികച്ച ചിത്രസംയോജകൻ രവി ചിത്രം: ചുവന്ന വിത്തുകൾ
മികച്ച കലാസംവിധായകൻ എൻ ശിവൻ ചിത്രം:
ജനപ്രീതി നേടിയ ചിത്രം ഗുരുവായൂർ കേശവൻ സംവിധാനം: ഭരതൻ
മികച്ച ഡോക്കുമെൻററി ആയുർവേദ ചികിത്സ കേരളത്തിൽ സംവിധാനം: അസീസ്
പ്രത്യേക അവാർഡ് അരവിന്ദൻ
കേരളത്തിൽ നിർമിച്ച
ചിത്രത്തിനുള്ള അവാർഡ്
പൂജയ്ക്കെടുക്കാത്ത പൂക്കൾ സംവിധാനം:എൻ. ശങ്കരൻ നായർ

അവലംബങ്ങൾ[തിരുത്തുക]