ഉള്ളടക്കത്തിലേക്ക് പോവുക

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1975

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1975 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെ ജി ജോർജ് സംവിധാനം ചെയ്ത സ്വപ്നാടനം ആയിരുന്നു 1975 ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. കബനീനദി ചുവന്നപ്പോൾ എന്ന ചിത്രം സംവിധാനം ചെയ്ത പി എ ബക്കർ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. സത്യത്തിന്റെ നിഴൽ എന്ന ചിത്രത്തിലെ മികവിന് സുധീർ മികച്ച നടനായും സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിനു റാണി ചന്ദ്ര മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു[2].

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1975
വിഭാഗംഅവാർഡ് ജേതാവ്വിവരണം
മികച്ച ചിത്രംസ്വപ്നാടനംസംവിധാനം: കെ.ജി. ജോർജ്ജ്
മികച്ച രണ്ടാമത്തെ ചിത്രംകബനീനദി ചുവന്നപ്പോൾസംവിധാനം: പി.എ. ബക്കർ
മികച്ച സംവിധായകൻപി.എ. ബക്കർചിത്രം: കബനീനദി ചുവന്നപ്പോൾ
മികച്ച നടൻസുധീർ ചിത്രം: സത്യത്തിന്റെ നിഴൽ
മികച്ച നടിറാണി ചന്ദ്രചിത്രം:സ്വപ്നാടനം
മികച്ച രണ്ടാമത്തെ നടൻഎം ജി സോമൻചിത്രം : സ്വപ്നാടനം
മികച്ച രണ്ടാമത്തെ നടികെപിഎസി ലളിത, മല്ലികചിത്രങ്ങൾ:
സൃഷ്ടി, നീലപ്പൊന്മാൻ (കെപിഎസി ലളിത)
സ്വപ്നാടനം (മല്ലിക)
മികച്ച ബാലനടൻമാസ്റ്റർ രഘുചിത്രം: പ്രയാണം
മികച്ച ഛായാഗ്രാഹകർബാലു മഹേന്ദ്ര, മസ്താൻചിത്രങ്ങൾ: ചുവന്ന സന്ധ്യകൾ (ബാലു മഹേന്ദ്ര)
സ്വാമി അയ്യപ്പൻ (മസ്താൻ)
മികച്ച കഥാകൃത്ത്കെ ബി ശ്രീദേവിചിത്രം: നിറമാല (സംവിധാനം)- പി. രാമദാസ്
മികച്ച തിരക്കഥാകൃത്ത്പമ്മൻ, കെ ജി ജോർജ്ജ്ചിത്രം: സ്വപ്നാടനം
മികച്ച ഗാനരചയിതാവ്വയലാർചിത്രം: ചുവന്ന സന്ധ്യകൾ
മികച്ച സംഗീതസംവിധായകൻഭാസ്ക്കർ ചന്ദ്രവർക്കർചിത്രം: സ്വപ്നാടനം
മികച്ച ഗായകൻയേശുദാസ്ചിത്രം: ചുവന്ന സന്ധ്യകൾ
മികച്ച ഗായികപി. സുശീലചിത്രം: ചുവന്ന സന്ധ്യകൾ
മികച്ച ചിത്രസംയോജകൻസുരേഷ്ബാബുചിത്രം: ഏകാകിനി
മികച്ച കലാസംവിധായകൻഭരതൻചിത്രം: പ്രയാണം
ജനപ്രീതി നേടിയ ചിത്രംസ്വാമി അയ്യപ്പൻനിർമ്മാണം: പി. സുബ്രഹ്മണ്യം
കേരളത്തിൽ നിർമിച്ച
ചിത്രത്തിനുള്ള അവാർഡ്
ഏകാകിനിസംവിധാനം:ജി. എസ്. പണിക്കർ

അവലംബം

[തിരുത്തുക]
  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-03.
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-03.