കേരള വിദ്യാർത്ഥി സംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നക്സൽബാരി പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരും അതിൽ പ്രവർത്തിക്കുന്നവരും രൂപംനൽകിയ വിദ്യാർത്ഥി പ്രസ്ഥാനമാണ് കേരള വിദ്യാർത്ഥി സംഘടന (കെ.വി.എസ്). അഭിനവ സി.പി.ഐ(എം.എൽ)ൻറെ വിദ്യർത്ഥി സംഘടനയായ കെ.വി.എസ് അടിയന്തരാവസ്ഥ കാലത്ത് കേരളത്തിലെ കലാലയങ്ങളിൽ ശക്തമായി പ്രവർത്തിച്ചിരുന്നു.[1]. മാതൃസംഘടനയുടെ വിഭജനത്തിന് ശേഷം പി.സി.ഉണ്ണിചെക്കൻ നേതൃത്വം നൽക്കുന്ന സി.പി.ഐ(എം.എൽ) റെഡ് ഫ്ലാഗ് തങ്ങളുടെ വിദ്യർത്ഥി പ്രസ്ഥാനത്തിന് ഈ പേര് സ്വീകരിച്ചു.[2] തീവ്രഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ സംഘടന "വിദ്യാർത്ഥി" എന്ന പേരിൽ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. [3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-26. Retrieved 2021-08-12.
  2. http://www.thehindu.com/2004/09/11/stories/2004091107700400.htm
  3. https://vidyarthimasika.wordpress.com/2012/06/20/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0/
"https://ml.wikipedia.org/w/index.php?title=കേരള_വിദ്യാർത്ഥി_സംഘടന&oldid=3629302" എന്ന താളിൽനിന്ന് ശേഖരിച്ചത്