കേരള വനിത കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവർക്കെതിരായി ഉണ്ടാകുന്ന നീതിരഹിതവും വിവേചനപരവുമായ നടപടികളിൽ അന്വേഷണം നടത്തി അവയ്ക്ക് പരിഹാരം കാണുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾക്കും സർക്കാറിനും ആവശ്യമായ ശുപാർശകൾ നൽകുവാനും, നിലവിലുള്ള നിയമങ്ങളിലെ പോരായ്മകൾ പരിശോധിച്ച് നടപടികൾ ശുപാർശ ചെയ്യുക തുടങ്ങീ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുവാനും അതോടപ്പമുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുവാനും അവരുടെ ഏതു പ്രശ്നങ്ങളിൽ ഇടപെടുവാനും വേണ്ടി കേരള സർക്കാർ രൂപീകരിച്ച സ്ഥാപനമാണ് കേരള സംസ്ഥാന വനിത കമ്മീഷൻ. ഇതിന്റെ ആസ്ഥാനം തിരുവനതപുരമാണ്.[1]. 19-9-1995-ൽ കേരള വനിതാ കമ്മീഷൻ ആക്ട് പാസ്സാവുകയും 14-6-1996-ൽ ആദ്യത്തെ വനിത കമ്മീഷൻ നിലവിൽ വരികയും ചെയ്തു. സുപ്രസിദ്ധ കവയിത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയായിരുന്നു പ്രഥമ കമ്മീഷന്റെ അദ്ധ്യക്ഷ. എം.സി. ജോസഫൈൻ ഇപ്പോഴത്തെ അദ്ധ്യക്ഷ. കമ്മീഷൻ മാസം തോറും മീറ്റിംഗുകൾ നടത്തുകയും മീറ്റിംഗിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. കമ്മീഷനു ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നതിനു ജില്ലകൾ തോറും അദാലത്തുകളും മെഗാ അദാലത്തുകളും സംഘടിപ്പിച്ചു വരുന്നു.[2] [3]

കമ്മീഷന്റെ ഘടന[തിരുത്തുക]

കമ്മീഷനിൽ ഒരു ചെയർ പെർസൺ, നാലിൽ കൂടാത്ത അംഗങ്ങൾ, ഒരു സിക്രട്ടറി എന്നിവർ ഉണ്ടായിരിക്കും. ചെയർ പേർസൺ, അംഗങ്ങൾ എന്നിവർ സ്ത്രീകളായിരിക്കണം. സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തുള്ള അറിവും പരിചയവുമുള്ള ആളായിരിക്കണം ചെയർ പേർസൺ. ഒരു അംഗം പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ നിന്നുള്ള ആളുമായിരിക്കണം.[4].

കമ്മീഷന്റെ കർത്തവ്യങ്ങൾ[തിരുത്തുക]

കമ്മീഷന്റെ ചില കർത്തവ്യങ്ങൾ ചുവടെ ചേർക്കുന്നു.

 • സ്ത്രീകൾക്കെതിരായ നീതിരഹിതമായ ഏതൊരു നടപടിയേയും കുറിച്ച് അന്യോഷിച്ച് അതിന്മേൽ തീരുമാനമെടുക്കുകയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിൽ റിപ്പോർട്ട് കൊടുക്കുക.
 • നിലവിലുള്ള നിയമത്തിൽ സ്ത്രീകൾക്കെതിരെയുള്ള പഴുതുകൾ, കുറവുകൾ തുടങ്ങിയവ നേരിടുവാനായി നിയമ നിർമ്മാണ നടപടികളെ സംബന്ധിച്ച വാർഷിക രിപ്പോർട്ട് സമർപ്പിക്കുക.
 • സ്ത്രീകളെ സംബന്ധിച്ച് നിലവിലുള്ള നിയമത്തിലെ പോരായ്മകൾ പരിശോധിച്ച് [5]സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിനു ശുപാർശ ചെയ്യുക.
 • സ്ത്രീകൾക്കെതിരെയുള്ള നീതിരഹിത പരാതികളിൽ അന്യോഷണത്തിനായി ജയിൽ, പോലീസ് സ്റ്റേഷൻ, ലോക്കപ്പ്, റസ്ക്യൂ ഹോം, ഹോസ്റ്റൽ തുടങ്ങിയവ സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരെ നീതി നിഷേധിക്കപ്പെട്ടുവെന്ന് പരാതി കിട്ടിയ മറ്റു സ്ഥലങ്ങളിലും പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും[6] നിവാരണ നടപടി സ്വീകരിക്കുന്നതിന് റിപ്പോർട്ട് ചെയ്യുക.

ജാഗ്രതാ സമിതി[തിരുത്തുക]

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വനിത കമ്മീഷനിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും പരാതി ഉണ്ടാവാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിന്നും പ്രാദേശിക തലത്തിൽ വനിത കമ്മീഷന്റെ മേൽനോട്ടത്തിൽ ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും പ്രവർത്തിക്കുന്ന സമിതിയാണ് ജാഗ്രതാ സമിതികൾ. [7] [8]

മുൻ കാല അദ്ധ്യക്ഷർ[തിരുത്തുക]

14-3-1996 മുതൽ 13-3-2001 വരെ സുഗതകുമാരിയും, 21-3-2001 മുതൽ 12-5-2002 വരെ ഡി.ശ്രീദേവിയും, 14-5-2002 മുതൽ 24-1-2007 വരെ എം.കമലവും, 2-3-2007 മുതൽ 1-3-2012 വരെ ഡി ശ്രീദേവിയും അദ്ധ്യക്ഷ പദവി അലങ്കരിച്ചവരാണ്.[9]

അവലംബം[തിരുത്തുക]

 1. http://keralawomenscommission.gov.in/vanithaweb/ml/ കേരള വനിത കമ്മീഷൻ ഔദ്യോഗിക വെബ്‍സൈറ്റ്
 2. http://www.janmabhumidaily.com/jnb/News/26593 ജന്മ ഭൂമി വാർത്ത 1-3-2014
 3. http://ncw.nic.in/frmliststatecommission.aspx#Kerala National Commission for Women-wesite
 4. http://keralawomenscommission.gov.in/vanithaweb/en/images/pdf/kwcactnew.pdf സെക്ഷൻ 5 ആക്ട്
 5. http://www.janmabhumidaily.com/jnb/News/59387 സൈബർ ക്രൈം വർദ്ധിക്കുന്നതായി വനിതാ കമ്മീഷൻ, ജന്മ ഭൂമി-1-3-2014-
 6. സ്വകാര്യ സ്ഥാപനങ്ങളിൽ അന്യോഷണം നടത്തുമെന്നു വനിത കമ്മീഷൻ ജന്മഭൂമി 1-3-2014
 7. http://keralawomenscommission.gov.in/vanithaweb/ml/images/pdf/go_jagrathasamithi.pdf കേരള സർക്കാർ, സാമൂഹ്യ സേവന വകുപ്പിന്റെ ഉത്തരവ്
 8. http://www.maxnewsonline.com/2012/01/24/63324/ ജാഗ്രതാ സമിതി അവലോകനവും പരിശീലനവും സംഘടിപ്പിച്ചു, മാക്സ് ന്യൂസ്
 9. http://keralawomenscommission.gov.in/vanithaweb/en/index.php?option=com_content&view=article&id=110&Itemid=57 Former commissions, വനിതാ കമ്മീഷൻ

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരള_വനിത_കമ്മീഷൻ&oldid=2591893" എന്ന താളിൽനിന്നു ശേഖരിച്ചത്