കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര
കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര
കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര തൃശ്ശുരിൽ, കേരള പ്രൈഡ് 2018 ന്റെ ഭാഗമായി ഒക്ടോബർ 7നു നടന്നു.
സ്ഥിതി/പദവിactive
തരംഘോഷയാത്ര
ആവർത്തനംവാർഷികം
സ്ഥലം (കൾ)കേരളം
രാജ്യംഇന്ത്യ

ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങളുടെയും അവരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെയും കേരളത്തിലെ മറ്റു സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-പരിസ്ഥിതി രംഗങ്ങളിൽ സജീവസാനിദ്ധ്യമായ ഇതരസംഘടനകളുടെയും സഹകരണത്തോട് കൂടി 2010 മുതൽ കേരളത്തിൽ ക്വിയർ പ്രൈഡ് മാർച്ചും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു പോരുന്നു[1][2] . സ്വവർഗ്ഗ ലൈംഗികത കുറ്റ കരമല്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് 2009 ജൂലൈ മാസം ഇന്ത്യൻ ശിക്ഷാനിയമം 377ആം വകുപ്പിനു ഡൽഹി ഹൈക്കോടതി നടത്തിയ പുനർവായനയുടെ[3] ഓർമ്മപുതുക്കാനും, ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും അവരെ പിന്തുണയ്ക്കുന്ന പൊതുസമൂഹത്തിനും ഒന്നിച്ചുവരാനും വേണ്ടി 2010 ജൂലൈ 2ആം തിയതി കേരളത്തിലെ ആദ്യത്തെ[4] ലൈംഗികസ്വാഭിമാന ഘോഷയാത്ര നടക്കുകയും തുടർന്നുള്ള വർഷങ്ങളിൽ എല്ലാ ജൂലൈ മാസവും ഈ ഒത്തുചേരൽ നടന്നുകൊണ്ടുമിരുന്നു. എന്നാൽ ഡൽഹി ഹൈക്കോടതിയുടെ ആ വിധി അസാധുവാക്കികൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം അവസാനം(2013 ഡിസംബർ 11-ന്) വിധി കല്പ്പിച്ചു.[5]

ഒമ്പതാമത് പ്രൈഡ് പരിപാടിയിൽ നിന്നും

സുപ്രീംകോടതി വിധിയ്ക്കു ശേഷം, ലൈംഗികന്യൂനപക്ഷങ്ങളിൽ പെടുന്നവരുടെ പ്രശ്നങ്ങളും മറ്റും മാധ്യമങ്ങളിൽ സജീവചർച്ചയായ സാഹചര്യത്തിൽ അഞ്ചാമത് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര 2014 ജൂലൈ 26-ന് കൊച്ചി നഗരത്തിൽ വെച്ച് നടത്തപെട്ടുകയും അതിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുക്കുകയും ചെയ്തു.[6] പരിപാടിയോട് അനുബന്ധിച്ച് നടന്നു സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ ഉള്ളവർ സംബന്ധിച്ചു. ഘോഷയാത്രയിലും സമ്മേളനത്തിലും ന്യൂനപക്ഷലൈംഗികാവകാശ പ്രവർത്തക ശ്രീ കൽക്കി സുബ്രഹ്മണ്യം(സഹോദരി ഫൌണ്ടേഷൻ),[7] അഭിഭാഷകൻ ശ്രീ അരവിന്ദ് നരൈൻ[8](ഓൾറ്റെർനെറ്റ് ലോ ഫോറം, ബംഗ്ലൂർ)[9] എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

ഈ കൂട്ടായ്മ വ്യത്യസ്തങ്ങളായ ലൈംഗികതകളെയും ജീവിതങ്ങളെയും സമൂഹം ഉത്തരവാദിത്ത്വത്തോട് കൂടി സമീപിയ്ക്കുന്നതിനുമുള്ള അനുബന്ധ പ്രവർത്തനങ്ങളും വിവിധ സംഘടനകളുമായി സഹകരിച്ചു നടത്തി വരുന്നു.

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]