കേരള മണ്ണാൻ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആമുഖം[തിരുത്തുക]

ഭാരതത്തിലെ ആദിമനിവാസികളും അധികാരികളുമായിരുന്ന ഒരു ജനവിഭാഗം പിൽക്കാലത്ത് അടിമകൾ ആക്കപ്പെടുകയും ജാതിപരമായ അടിമത്വത്തിന് വിധേയരായി ജീവിക്കുവാൻ നിർബന്ധിതരാക്കപ്പെടുകയുമുായി.കേവലം ശുദ്ധാശുദ്ധി ബന്ധത്തിൻറെ അടിസ്ഥാനത്തിൽ അസമത്വത്തിനും അനാചാരങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരായി മണ്ണും മാനവും നഷ്ടപ്പെട്ട് സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കംനിൽക്കുന്ന ജാതിവിഭാഗമായി പരിഗണിക്കപ്പെട്ട മണ്ണാൻ, വണ്ണാൻ, വേലൻ, ഭരതർ, തണ്ടാൻ, പെരുമണ്ണാൻ എന്നീ വിളിപ്പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തിനും മോചനത്തിനും, പുരോഗതിക്കും വേണ്ടി രൂപംകൊണ്ട സംഘടനയാണ് കേരള മണ്ണാൻ സഭ.

ചരിത്രം[തിരുത്തുക]

മണ്ണാൻ എന്ന വാക്കിൻറെ അർത്ഥം മണ്ണുള്ളവൻ, ഭൂമിയുള്ളവൻ,ഭൂമിയുടെ ഉടമസ്ഥൻ എന്നാണ്. പ്രകൃതിയും- മണ്ണുമായും ബന്ധപ്പെട്ട് വിശ്വാസധാരകളിലൂടെ ജീവിച്ചിരിന്നവരാണിവർ.ഗോത്രസംസ്കാരത്തിൻറെ പിൻതുടർച്ചക്കാരായ ഈ വിഭാഗത്തിൻറെ കുലത്തൊഴിൽ അലക്ക്, വൈദ്യം എന്നിവയാണ്. കൂടാതെ തന്നെ തുന്നൽക്കാരും,വെളിച്ചപ്പാടും, മന്ത്രവാദികളും ഇവരിൽ ഉണ്ട്, .ഇക്കൂട്ടർ കേരളത്തിൽ മലബാർ ഒഴികെയുള്ള ഭാഗങ്ങളിൽ അലക്കും,പാരമ്പര്യ ചികിത്സ നടത്തുന്നവരുമാണ്‌.മലബാർ ഭാഗത്ത് തെയ്യം കെട്ടുന്നവരും കൽപ്പണിക്കാരുമായിരുന്നു.

മണ്ണാൻവംശം ദേശീയപ്രാധാന്യമുള്ള ഒരു സമുദായ വിഭാഗമാണ്.പ്രാചീന ചരിത്ര കഥകളിലും, ഇതിഹാസങ്ങളിലും ഇവർ ഇടംനേടിയിരിക്കുന്നു.സംഘകാല കൃതികളിൽ മണ്ണാന്മാരെയും വേലന്മാരെയുംകുറിച്ച് പരാമർശമുണ്ട്, ലോഗൻറെ മലബാർ മാന്വലിൽ മണ്ണാൻ അഥവാ വണ്ണാൻ വിഭാഗത്തെ അധമവർഗ്ഗമായി രേഖപ്പെടുത്തിയിട്ടു്.തമിഴ് നാട്ടിൽ ഇക്കൂട്ടർ പുതിരൈവണ്ണാൻ എന്നും മറ്റ്ചില സംസ്ഥാനങ്ങളിൽ ദോബി എന്നും അറിയപ്പെടുന്നു. സംസ്കൃതഭാഷയുടെ ആവിർഭാവത്തോടുകൂടി രജകൻ എന്ന പൊതുപേരും ഇവർക്കുണ്ടായി. വിക്രമാദിത്യ കഥകളിൽ രജകനെക്കുറിച്ച് പരാമർശമുണ്ട്. കാദംബരി രാജകുമാരി അലക്കുകാരനെ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്തതായി സൂചിപ്പിച്ചിട്ടു്.വാത്മീകിരാമായണത്തിലും രജകനെപ്പറ്റി പരാമർശമുണ്ട് .രാമ-രാവണ യുദ്ധാനന്തരം രാജ്യത്തെ ജനങ്ങളുടെ ഹിതമറിയാൻ ശ്രീരാമൻ രാജ്യത്തിൻറെ പലഭാഗങ്ങളിലേയ്ക്ക് ചാ രന്മാരെ അയച്ചു.അങ്ങനെ ചാരനായി നിയോഗിക്കപ്പെട്ട ദുർമുഖൻ.ഒരു രജക കുടുംബത്തിലെ ദമ്പതികളുടെ സംഭാഷണം കേൾക്കാനിടയായി. ڇഅനേക കാലം രാവണൻറെ നിയന്ത്രണത്തിൽ കഴിഞ്ഞിരുന്ന സീതാദേവി തമ്പുരാട്ടിയെ ശ്രീരാമൻ പൊന്നുപോലെ നോക്കുന്നു.ڈരജകസ്ത്രീയുടെ ഈ പരാമർശം ദുർമുഖൻ ശ്രീരാമനെ അറിയിക്കുന്നതായി രാമായണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

മണ്ണാന്മാർ സമൂഹത്തിൻറെ മുഖ്യധാരയിൽ കഴിഞ്ഞിരുന്നവരാണെന്നതിൻറെ തെളിവുകൾ വടക്കൻപാട്ടുകളിൽ കാണാം. അമ്മാവൻറെ ഭൗതികാവശിഷ്ടമായ അസ്ഥിപെറുക്കുന്നതിനുള്ള അവകാശത്തെച്ചൊല്ലി ഉണിച്ചന്ത്രേങരും,ഉണിക്കോനാരും തമ്മിലുായ തർക്കത്തിൽ മണ്ണാത്തിയുടെ വിധി അന്തിമതീർപ്പായി ജനം സ്വീകരിക്കുന്നു. ജനനം, മരണം മുതലായ സംഭവങ്ങൾ ഉണ്ടായാൽ മണ്ണാത്തിയെ കൃത്യമായി അറിയിച്ചിരിക്കണം എന്നകീഴ്വഴക്കം പ്രാചീനകാലത്ത് ഉണ്ടായിരുന്നു.

മണ്ണാൻ അഥവാ വേലന്മാർ നായന്മാർക്ക് ആയുധവിദ്യയിൽ ഗുരുക്കളായിരുന്നുവെന്ന് കെ.പി.പദ്മനാഭമേനോൻ ڇകൊച്ചിരാജ്യചരിത്രംڈ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഊരാളിമാരുടെ(ഊരിനെ ഭരിക്കുന്നവൻ) അവാന്തര

വിഭാഗമായി മണ്ണാനെ കുറിച്ച് പറയുന്നുണ്ട്. കേരളത്തിലെ ആചാരങ്ങളെപ്പറ്റി (എ.ഡി.500-1516) പഠനംനടത്തിയ ചരിത്രകാരൻ ശ്രീധരമേനോൻ Survey of Kerala History എന്ന ഗ്രന്ഥത്തിൽ "മണ്ണാപ്പേടി"യെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.

എ.ഡി.1764 മുതൽ 1865 വരെ കൊച്ചിഭരിച്ചിരുന്ന ശക്തൻ തമ്പുരാന് നട്ടെല്ലിന് ക്ഷതം സംഭവിച്ചപ്പോൾ മർമ്മചികിത്സയ്ക്ക് പേരെടുത്ത മണ്ണാൻപറമ്പിൽ കുട്ടൻവൈദ്യനെ വരുത്തി ചികിത്സ നടത്തി ഭേദപ്പെട്ടതായും, കുട്ടൻവൈദ്യന് പെരിയമണ്ണാൻ എന്നസ്ഥാനപ്പേര് നൽകി ആദരിച്ചതായും കൊച്ചിരാജ്യചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പെരിയമണ്ണാൻ പിന്നീട് പെരുമണ്ണാൻ എന്ന ജാതിപ്പേരായി മാറി.

ഭേളസംഹിത എന്ന ആയുർവ്വേദ ഗ്രന്ഥം പ്രമാണീകരിച്ചുകൊണ്ട് നാട്ടുചികിത്സ നടത്തിയിരുന്നവരാണ് വേലന്മാർ. കൊടുങ്ങല്ലൂർ ക്ഷേത്രത്താലെ അശ്വനി കാവുതീൽ ചടങ്ങ് വേലനുമായി ബന്ധപ്പെട്ടതാണ്. കാവുതീൽ ചടങ്ങിനുള്ള അവകാശം വേലന് കിട്ടിയതിനെക്കുറിച്ച് ഒരു ഐതിഹ്യമു്.കാളിയും ദാരികനുമായുായ ഏറ്റുമുട്ടലിൽ രക്തം വാർന്ന് ദേവി പരിക്ഷീണയായപ്പോൾ വേലൻവൈദ്യൻറെ ചികിത്സകൊാണ് കാളിയമ്മയുടെ ശരീരത്തിലെ മുറിവുകൾ ഉണങ്ങി ആരോഗ്യം വീടെുത്തു എന്നാണ് ഐതിഹ്യം.

കൊല്ലവർഷം 24 ാം ആിലെ തരിസാപ്പള്ളി ശാസനത്തിൽ ഒരുകുടി മണ്ണാന്മാരെയും രണ്ടു കുടി ഈഴവരെയും ഒഴിപ്പിച്ചാണ് പള്ളി പണിതതെന്ന് ചൂിക്കാട്ടുന്നു. ക്രിസ്തുവിന് മുമ്പ് 176-163 കാലഘട്ടത്തിൽ പവയ കലിംഗരാജ്യം ഭരിച്ചിരുന്ന പ്രജാക്ഷേമതൽപ്പരനായ ഖരവേലൻറെ ഭരണത്തെപ്പറ്റി കുടകിന് സമീപമുള്ള ഉദയഗിരിയിൽനിന്നും കടെുത്ത കുംഭശിലാരേഖയിൽ കാണുന്നു, څമുരچഎന്ന അലക്കുകാരിയുടെ മകനിൽനിന്നാണ് മൗര്യ സാമ്രാജ്യം രൂപംകൊത്. വിശ്വവിഖ്യാതനായ അശോകചക്രവർത്തിയെ ലോകചരിത്രത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞത് ഈ കുലത്തിൻറെ മഹിമയായി \കാണാം.

കടപ്പാട് : കേരള മണ്ണാൻ സഭ ഭരണഘടനയുടെ ആമുഖം.

KMS നാൾ വഴി[തിരുത്തുക]

നിയമ നിർമ്മാണ സമിതികളിൽ സമ്മുദായ പ്രവർത്തകരെ നാമനിർദേശം ചെയ്യുകയും സർക്കാരിന്റെ ഭാഗമാകുവാൻ കഴിയുകയും ചെയ്ത പോൾ പല വിളിപ്പേരുകളിൽ ആയി ജീവിത രീതിയിലും തൊഴിലിലും ആചാരങ്ങളിലും സമൂഹ്യപദവിയിലും സമാനമായ സ്വന്തം ജനങ്ങളെ ഒരു സംഘടനയുടെ കീഴിൽ അണിനിരത്തണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് മനസിലാക്കി ഒരു കൂട്ടം സമുദായ പ്രവർത്തകർ നടത്തിയ പ്രയത്നങ്ങളുടെ ഭലമാണ് ബ്രിട്ടീഷ് കമ്പനി ആക്റ്റ് പ്രകാരം രൂപീകൃതമായ സമസ്ത തിരുവിതാംകൂർ വർണ്ണവ സമാജം എന്ന സംഘടന

മണ്ണാൻ,പതിയാൻ, വണ്ണാൻ, വേലൻ, പെരുമണ്ണാൻ, ചായക്കാരൻ,പുറത്തോൻ,നേര്യൻ,ഏറ്റാളി എന്നീ വിളിപ്പേരുകളിലും ജാതിപ്പേരുകളിലുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞിരുന്ന ജനതയുടെ പ്രതിനിധികളുടെ ഒരു യോഗം 1929 ൽ ചങ്ങനാശ്ശേരി എൻ എസ് എസ് സ്കൂളിൽ വച്ച് ശ്രീ മന്നത്ത് പത്മനാഭൻ, മുല്ലൂർ എസ് പത്മനാഭ പണിക്കർ, കലൂർ നാരായണ പിള്ള, കൊച്ചപ്പൻതമ്പുരാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തപെടുകയും സാമൂഹിക ആയിരങ്ങളിലും തൊഴിലിലും ജീവിത രീതിയിലും ഒന്നു പോലെ കഴിയുന്നവരും പരസ്പര വിവാഹ ബന്ധങ്ങളിൽ പങ്കാളികളാക്കുന്നവരുംഅംസഘിടിതരായി കഴിയുന്നവർക്കുമായി ഒരു പൊതുനാമത്തിൽ സംഘടിപിക്കുന്നതിനായി ഏക കണ്ഠമായി തീരുമാനിക്കുകയും ചെയ്തു

ശ്രീ മുലൂർ എസ് പത്മനാഭ പണിക്കർ വസ്ത്രം അലക്കി വർണ്ണം നൽകുന്നവർ എന്ന അർത്ഥം വരുന്ന വർണ്ണവർ എന്ന നാമം നിർദേശിക്കുകയും അത് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു

ശ്രീമൂലം പ്രജാസഭ അംഗമായിരുന്ന ശ്രീ കവിയൂർ കെ.കെ. കൊച്ചുകുഞ്ഞിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ശ്രീ വേലായുധൻ വൈദ്യൻ , അമ്പലപ്പുഴ അയ്യപ്പൻ, കറുത്ത കുഞ്ഞ്, ചങ്ങങ്കരി അയ്യപ്പൻ, കൃഷ്ണൻ തിരുവല്ല, കൊച്ചുകുഞ്ഞ് നാരായണൻ തിരുവല്ല കണ്ടൻ കാളി കൊല്ലം നാരായണൻ, നാണു ആശ്രാമം, കൊച്ചുകുഞ്ഞ് നീലകണ്ഠൻ തിരുവനന്തപുരം, മനകാലൻ മാടസ്വാമി തിരുവനന്തപുരം, പെരുമാൾ മുത്തൻ തിരുവനന്തപുരം, പുലമാടൻ ഷൺമുഖം, തിരുവനന്തപുരം ആരുമുഖം,വളളംകുളം കടുത്ത കങ്കാളി, മിത്ര കരി പാപ്പൻ രാമൻ എന്നിവർ ചേർന്ന് തയ്യാർ ചെയ്തു നൽകിയ മെമ്മോറാണ്ടം 7/4/1937 ൽ കമ്പനി റെഗുലേഷൻ ആക്റ്റ് 1092 പ്രകാരം 603/371112 എന്ന ലൈസൻസായി സമസ്ത തിരുവിതാംകൂര വർണ്ണവ സമാജം രജിസ്റ്റർ ചെയ്യപ്പെട്ടു 15 അംഗങ്ങളുടെ ഡയറക്ടർ ബോർഡും കെ.കെ. കൊച്ചുകുഞ്ഞ് ജനറൽ സെക്കട്ടറി വി.സി. വേലായുധൻ സംസ്ഥാന പ്രസിഡന്റ് എന്നിവരായി തെരഞ്ഞെടുക്കപെട്ടു

ഈ കാലഘട്ടത്തിൽ 180 ൽ പരം ശാഖകൾ ഉണ്ടായിരുന്നു. സർക്കാർ രേഖകളിൽ വർണ്ണവർ എന്ന പൊതു നാമം അംഗീകരിക്കുന്നതിനായി കെ.കെ. കൊച്ചുകുഞ്ഞ് ശ്രീമൂലം പ്രജാസഭയിൽ വർണ്ണവ ബില്ല് അവതരിപ്പിച്ചു എങ്കിലും സഭയിൽ സമകാലീനനായിരുന്ന അഖില തിരുവിതാംകൂർ വേലൻ മഹാസഭയുടെ രക്ഷാധികാരി ആയിരുന്ന ടി.കെ.ഗോവിന്ദൻ ബില്ലിനെ എതിർക്കുകയും അവാന്തരവിഭാഗങ്ങളുടെ അസ്തിത്വം നഷ്ടപ്പെടുമെന്ന് വാദിക്കുകയും ചെയ്തു വർണ്ണവ ബില്ല് പാസായില്ല എങ്കിലും സർക്കാർ രേഖകളിൽ വർണ്ണവർ എന്ന പേര് രേഖപ്പെടുത്താമെന്ന് ഉറപ്പ് ലഭിച്ചു

ഇതേ തുടർന്ന് വർണ്ണവസമാജം അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂൾ രജിസ്റ്ററുകളിൽ വർണ്ണവ എന്ന ജാതിനാമം ചേർക്കുവാൻ ഇടയായി

ശ്രീമൂലം പ്രജാ സഭയുടെ പ്രവർത്തനങ്ങൾ ഇൻഡ്യ സ്വതന്ത്രമായതോടെ ഇല്ലാതാവുകയും വർണ്ണവ ബില്ല് അസാധു ആകുകയും ചെയ്തു

1950 ൽ സ്വതന്ത്ര റിപ്പബ്ളിക്ക് ആകുകയും പുതിയ ഭരണഘടന നിലവിൽ വരുകയും ചെയ്തു പാർലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റി ജാതി ലിസ്റ്റുകൾ കൃമീകരികുന്നതിന്റെ ഭാഗമായി പട്ടികജാതി ലിസ്റ്റ് ലഘൂകരിക്കുന്നതിനുള്ള തീരുമാനം ക്കൈകൊളുകയും അവാന്തരവിഭാഗ ലിസ്റ്റുകളിൽ ജാതിനാമം നിലവിലുണ്ട് എന്ന കാരണത്താൽ വർണ്ണവർ എന്ന ജാതിനാമം പട്ടികജാതി ലിസ്റ്റിൽ നിന്നും ഒഴിവാകുകയും ചെയ്തു

പുനക്രമീകരണ കമ്മിറ്റിയായി 1964-65 വർഷങ്ങളിൽ ലോക്കൂർ കമ്മീഷൻ കേരളത്തിൽ വന്നപ്പോഴും വർണ്ണവർ എന്ന ഏകജാതിനാമം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു എങ്കിലും അംഗീകാരം നേടുവാൻ കഴിഞ്ഞില്ല. ഉദ്ദേശ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ വരുകയും വർണ്ണവർ എന്ന് അവകാശപ്പെട്ടവർ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സംഘടന ദുർബലപ്പെടുകയും പ്രവർത്തന രഹിതമാകുകയും ചെയ്തു

എന്നാൽ 1960 ൽ കൊല്ലത്ത് വച്ച് പ്രധമ കേരള ഗവർണ്ണർ ഉത്ഘാടനം നിർവ്വഹിച്ച മഹാസമ്മേളനത്തിൽ വർണ്ണവ സമാജം

ആൾ കേരള വർണ്ണവ സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തു. സാമ്പത്തിക പരാധീനതമൂലം  സംഘടനാ പ്രവർത്തനങ്ങൾ നടക്കാതെ പോകുകയും സംഘടന നിർജീവമാവുകയും ചെയ്തു. അവാന്തരവിഭാഗങ്ങളിലെ അംഗങ്ങൾ പുതിയ സമുദായ സംഘടനയെ കുറിച്ച് ചിന്തിക്കുകയും

അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. പൂനാ പാക്റ്റിലൂടെ സമുദായ സംഘടകളുടെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു.ആചാര കാര്യങ്ങൾ മാത്രം അനുഷ്ടിക്കുന്ന സമുദായ കൂട്ടായ്മകൾ മാത്രമായി പട്ടികജാതി സംഘടനകൾ മാറി. 1970 ൽ ആൾ കേരള മണ്ണാൻ മഹാസഭയും 1978 ൽ ആൾ കേരള വണ്ണാർ മഹാസഭയും രൂപികരിക്കപ്പെട്ടു. ഇതേ കാലഘട്ടത്തിൽ അവാന്തരവിഭാഗങ്ങളുടെ ധാരാളം സംഘടനകൾ രൂപപ്പെട്ടിട്ടുണ്ട്

ഒരു കൂട്ടം വിദ്യസമ്പന്നരും ഊർജ്ജസ്വലരും ആയ ആളുകളുടെ നേതൃത്വത്തിൽ 2005 ൽ ആൾ കേരള മണ്ണാൻ മഹാസഭയും ആൾ കേരള വണ്ണാർ മഹാസഭയും തമ്മിൽ ഒന്ന് ചേരുകയും കേരള മണ്ണാൻ സഭ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു.

തിരുവല്ല ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന കെ എം.എസ്. ഇടക്കാലത്ത് ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നു എങ്കിലും ഊർജ്ജസ്വലരും വിദ്യാസസന്നരുമായവരുടെ നേതൃപാടവത്താൽ സമുദായ സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുതു വരുന്നു

കടപ്പാട് : വർണ്ണവ സൊസൈറ്റി സുവനീർ

"https://ml.wikipedia.org/w/index.php?title=കേരള_മണ്ണാൻ_സഭ&oldid=4075735" എന്ന താളിൽനിന്ന് ശേഖരിച്ചത്