Jump to content

കേരള ഭുവൻ പോർട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ വികസനത്തിന് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി, ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയ ആപ്ളിക്കേഷനാണ് കേരള ഭുവൻ പോർട്ടൽ.[1] കുടിവെള്ള പദ്ധതി, ദുരന്തനിവാരണം, വികേന്ദ്രീകൃതാസൂത്രണം, നഗര–ഗ്രാമ വികസനം, കൃഷിവികസനം തുടങ്ങിയവയ്ക്കെല്ലാം കേരളഭുവൻ സഹായകമാകും. 70 ശതമാനത്തിലേറെ തദ്ദേശസ്ഥാപനങ്ങളുടെ ജിയോ മാപ്പിങും കഡസ്ട്രൽ മാപ്പിങും പൂർത്തിയാക്കിയിട്ടുണ്ട്. ഭൂജല ലഭ്യത, വനം, കാർഷികമേഖല, തണ്ണീർതടങ്ങൾ, ജലാശയങ്ങൾ, തരിശുഭൂമി, റെയിൽ–റെയിൽ ഗതാഗത ശൃംഖല തുടങ്ങി എല്ലാ വിവരങ്ങളും ഇതിൽപെടും.[2]

ലക്ഷ്യം

[തിരുത്തുക]
  • ഉപഗ്രഹചിത്രങ്ങളും മറ്റു വിവരങ്ങളും ഉപയോഗിച്ച് സംസ്ഥാനത്തിന്റെ സമ്പൂർണ വിവരശേഖരണം നടത്തി വഴി വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുക.
  • അഞ്ചു മുതൽ പത്തു മീറ്റർ വരെയുള്ള സൂക്ഷ്മതല വിവരങ്ങൾ ശേഖരിക്കുക.

കേരള റിമോട്ട് സെൻസിംഗ് ആൻഡ് എവിറോൺമെന്റ് സെന്റർ

[തിരുത്തുക]

ഐ. എസ്. ആർ.ഒയുമായി ചേർന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി കേരള റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോൺമെന്റ് സെന്റർ എന്ന സ്ഥാപനം രൂപീകരിച്ചാണ് [3]സംസ്ഥാനത്തെ 128 ഓളം സർക്കാർ വകുപ്പുകളേയും സ്ഥാപനങ്ങളേയും ബഹിരാകാശ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭരണ നവീകരണവും വികസനവും സാധ്യമാക്കാനുള്ള ശ്രമം നടത്തുന്നത്

അവലംബം

[തിരുത്തുക]
  1. http://www.prd.kerala.gov.in/news/a2015.php?tnd=15&dat=08/11/2016&tnn=293239&count=10&Line=Directorate,%20Thiruvananthapuram[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.deshabhimani.com/news/kerala/news-kerala-09-11-2016/601828
  3. http://news.keralakaumudi.com/beta/news.php?NewsId=TlRWTTAzODA3MTY=&xP=RExZ&xDT=MjAxNi0xMS0wNyAyMzozNDowMA==&xD=MQ==&cID=Mw==
"https://ml.wikipedia.org/w/index.php?title=കേരള_ഭുവൻ_പോർട്ടൽ&oldid=3629287" എന്ന താളിൽനിന്ന് ശേഖരിച്ചത്