കേരള കാനേഷുമാരി 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2011 സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,33,87,677 ആണുള്ളത്. ഇതിൽ 16,021,290 പുരുഷൻമാരും 17,366,387 സ്ത്രീകളുമാണ്. ഇന്ത്യയുടെ 1.3 ശതമാനമാണ് കേരളത്തിന്റെ വിസ്തൃതിയെങ്കിൽ ഇന്ത്യൻ ജനസംഖ്യയുടെ 3.1 ശതമാനത്തോളമാണ് കേരളത്തിലുള്ളത്. ഒരു കിലോമീറ്റർ പരിധിയിൽ 859 ജനങ്ങളെന്ന കേരളത്തിന്റെ ശരാശരി ദേശീയ ശരാശരിയേക്കാൾ ഏകദേശം 3 ഇരട്ടിയാണ്. ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായ കേരളം ജനസംഖ്യാ വളർച്ചാ നിരക്ക് 4.86 ശതമാനം കൂടുതലാണ്. (1,546,303 പേർ). കേരളജനസംഖ്യയിൽ 52.28 ശതമാനം (1,74,55,506)ഗ്രാമീണരും 47.72 ശതമാനം(1,59,32,171) പട്ടണവാസികളുമാണ്.[1]

ജനസംഖ്യ ജില്ലാടിസ്ഥാനത്തിൽ[തിരുത്തുക]

ജില്ല 2011 ജനസംഖ്യ
തിരുവനന്തപുരം 3,307,284
കൊല്ലം 2,629,703
പത്തനംതിട്ട 1,195,537
ആലപ്പുഴ 2,121,943
കോട്ടയം 1,979,384
ഇടുക്കി 1,107,453
എറണാകുളം 3,279,860
തൃശൂർ 3,110,327
പാലക്കാട് 2,810,892
മലപ്പുറം 4,110,956
കോഴിക്കോട് 3,089,543
വയനാട് 816,558
കണ്ണൂർ 2,525,637
കാസർഗോഡ് 1,302,600

കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം[തിരുത്തുക]

ലിംഗശരാശരി കേരളത്തിലിപ്പോൾ ആയിരം പുരുഷന്മാർക്ക് 1084 സ്ത്രീകളാണ്. ഇന്ത്യയിൽ ഇപ്രകാരം സ്ത്രീകൾ പുരുഷന്മാരേക്കാൾ മുന്നിട്ടു നിൽക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയെക്കാൾ 144 സ്ത്രീകളാണ് കേരളത്തിൽ കൂടുതലുള്ളത്. 2001 ൽ ആയിരം പുരുഷൻമാർക്ക് 1058 സ്ത്രീകളായിരുന്നു. സ്ത്രീ-പുരുഷാനുപാതം വർദ്ധിക്കുന്നത് സാമൂഹികവികസനത്തിന്റെ സൂചികയായി പരിഗണിക്കപ്പെടുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ- പുരുഷാനുപാതം കണ്ണൂർ ജില്ലയിലാണ്. 1000 ന് 1133 സ്ത്രീകൾ. ഇടുക്കിയിലാണ് ഏറ്റവും കുറവ് - 1006.

2011ലെ

സ്ഥാനക്രമം

ജില്ല സ്ത്രീപുരുഷ അനുപാതം

(സ്ത്രീകൾ/1000പുരുഷന്മാർ)

2001ലെ

സ്ഥാനക്രമം

1 കണ്ണൂർ 1133 3
2 പത്തനംതിട്ട 1129 1
3 കൊല്ലം 1113 5
4 തൃശൂർ 1109 2
5 ആലപ്പുഴ 1100 4
6 കോഴിക്കോട് 1097 8
7 മലപ്പുറം 1096 6
8 തിരുവന്തപരം 1088 7
9 കാസർഗോഡ് 1079 9
10 പാലക്കാട് 1066 6
11 കോട്ടയം 1040 10
12 വയനാട് 1035 12
13 എറണാകുളം 1028 11
14 ഇടുക്കി 1006 13

വളർച്ചാനിരക്ക്[തിരുത്തുക]

ആഗോള ജനസംഖ്യാ വളർച്ചാനിരക്കായ 12.97 ശതമാനത്തിലും ദേശീയ ജനസംഖ്യാവളർച്ചാനിരക്കായ 17.64 ശതമാനത്തിലും കുറവാണ് കേരളത്തിന്റെ വളർച്ചാനിരക്ക് (4.86). ഏറ്റവും കുറവ് വളർച്ചാനിരക്ക് രേഖപ്പെടുത്തപ്പെട്ട ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ നാഗാലാന്റും രണ്ടാം സ്ഥാനത്ത് കേരളവുമാണ്.

ദശവർഷ ജനസംഖ്യാവളർച്ചാനിരക്ക്[തിരുത്തുക]

1951-68 കാലഘട്ടത്തിൽ ദേശീയശരാശരി 21.64 ആയിരുന്നു എങ്കിൽ അന്ന് കേരളത്തിലേത് 24.76 ആയിരുന്നു. 2001- 2011 എത്തുമ്പോഴേയ്ക്കും ദേശീയശരാശരിയായ 17.64 നെക്കാൾ കേരളത്തിന്റെ വളർച്ചാനിരക്ക് 4.86 ആയി കുറഞ്ഞു.

ജനസാന്ദ്രതയും വളർച്ചാനിരക്കും[2][തിരുത്തുക]

ജില്ല ദശവർഷ വളർച്ചാ നിരക്ക് ജനസാന്ദ്രത
കാസർകോട് 8.18 656
കണ്ണൂർ 4.84 851
വയനാട് 4.60 384
കോഴിക്കോട് 7.31 1317
മലപ്പുറം 13.39 1159
പാലക്കാട് 7.39 627
തൃശൂർ 4.58 1029
എറണാകുളം 5.60 1070
ഇടുക്കി (-)1.93 254
കോട്ടയം 1.32 894
ആലപ്പുഴ 0.61 1505
പത്തനംതിട്ട (-)3.12 454
കൊല്ലം 1.72 1058
തിരുവനന്തപുരം 2.25 1506
കേരളം 4.92 860

ജനസാന്ദ്രത[തിരുത്തുക]

ചതുരശ്ര കിലോ മീറ്ററിന് 859 ആളുകളാണ് കേരളത്തിൽ ജനസാന്ദ്രത. തിരുവനന്തപുരത്താണ് ജനസാന്ദ്രത ഏറ്റവും കൂടുതൽ- 1509. ഏറ്റവും കുറവ് ഇടുക്കിയിൽ- 254.

സാക്ഷരതാനിരക്ക്[തിരുത്തുക]

2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ വിവിധമേഖലകളിലെ സാക്ഷരതാനിരക്ക് താഴെച്ചേർത്തിരിക്കുന്നു.

  • ആകെ സാക്ഷരതാനിരക്ക്- 93.91%
  • പുരുഷസാക്ഷരതാനിരക്ക്- 96.02%
  • സ്ത്രീ സാക്ഷരതാനിരക്ക്- 91.98%

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഇയർബുക്ക്, 2013, പേജ് 163
  2. മാതൃഭൂമി ഇയർബുക്ക്, മാതൃഭൂമി ഇയർബുക്ക് (2018). മാതൃഭൂമി ഇയർബുക്ക് 2019. കോഴിക്കോട്: മാതൃഭൂമി എം എം പ്രസ്, കോഴിക്കോട്. p. 334.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

* http://censusindia.gov.in/

* Census 2011

"https://ml.wikipedia.org/w/index.php?title=കേരള_കാനേഷുമാരി_2011&oldid=2932817" എന്ന താളിൽനിന്ന് ശേഖരിച്ചത്