കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യുതി നിയമം 2003, വകുപ്പ് 50ഉം, 181ഉം അടിസ്ഥാനപ്പെടുത്തി കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ 2014 ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരുത്തിയ ചട്ടങ്ങളാണ് കേരള ഇലക്ട്രിസിറ്റി സപ്ളെ കോഡ് 2014. [1]

വകുപ്പുകൾ[തിരുത്തുക]

പതിനൊന്ന് അധ്യായങ്ങളിലായി 180 വകുപ്പുകളും, തുടർന്ന് 22 അനുബന്ധങ്ങളും,2 പട്ടികകളും ഉൾക്കൊള്ളുന്നതാണ് കേരള ഇലക്ട്രിസിറ്റി സപ്ളെ കോഡ് 2014. വകുപ്പുകളുടെ നമ്പറും ചെറുവിവരണവും കൊടുത്തിരിക്കുന്നു.

അധ്യായം ഒന്ന് - പ്രാരംഭം[തിരുത്തുക]

1. പേര്, ആർക്കെല്ലാം ബാധകം, എന്നുമുതൽ തുടങ്ങുന്നു എന്നിവ വിവരിക്കുന്നു.
2. സപ്ളെ കോഡ് 2014 ൽ ഉപയോഗിച്ചിട്ടുള്ള പദങ്ങളുടേയും പ്രയോഗങ്ങളുടേയും നിർവചനങ്ങൾ ഈ വകുപ്പിൽ കൊടുത്തിരിക്കുന്നു. "ആക്റ്റ്" മുതൽ "ഉപയോക്താവ്" വരെ എൺപത്തൊന്ന് നിർവചനങ്ങൾ.
3. സപ്ളെ കോഡ് 2014 ൽ കൊടുത്തിട്ടുള്ള പദങ്ങളുടേയും പ്രയോഗങ്ങളുടേയും വ്യാഖ്യാനങ്ങൾ ഈ വകുപ്പിൽ കൊടുത്തിരിക്കുന്നു.

അധ്യായം രണ്ട് - വിതരണ ശൃംഖല, സുരക്ഷയും മാനദണ്ഡങ്ങളും[തിരുത്തുക]

4. വിതരണ ശൃംഖല ഉണ്ടാക്കാനും, നിലനിർത്താനും, വലുതാക്കാനുമുള്ള ലൈസൻസിയുടെ ചുമതല സംബന്ധിച്ച്.
5. വൈദ്യുതിയുടെ ആവൃത്തി സംബന്ധിച്ച്.
6. ലോടെൻഷൻ, ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ വോൾട്ടേജുകളുടെ മാനദണ്ഡം സംബന്ധിച്ച്.
7. വിതരണ വോൾട്ടേജിന്റെ കൃത്യത നിലനിർത്താൻ ലൈസൻസിയുടെ ബാദ്ധ്യത സംബന്ധിച്ച്.
8. കണക്റ്റഡ് ലോഡ് അഥവാ കോൺട്രാക്റ്റ് ഡിമാന്റ് അനുസരിച്ച് സപ്ളെ വോൾട്ടേജ് തീരുമാനിക്കുന്നത് സംബന്ധിച്ച്.
9. കുറഞ്ഞ വോൾട്ടേജിൽ സപ്ളെ എടുത്താലുള്ള സർചാർജ്ജ് സംബന്ധിച്ച്.
10. കൂടിയ വോൾട്ടേജിൽ സപ്ളെ എടുത്താലുള്ള ഇളവുകൾ സംബന്ധിച്ച്.
11. പുതിയ ലോടെൻഷൻ കണക്ഷനുകളുടെ ലോഡ് പരിധി സംബന്ധിച്ച്.
12. പവർ ഇന്റൻസീവ് യൂണിറ്റുകൾക്കുള്ള സമർപ്പിത ഫീഡർ സംബന്ധിച്ച്.
13. ഉപഭോക്താവിന്റെ ആവശ്യപ്രകാരമുള്ള സമർപ്പിത ഫീഡർ സംബന്ധിച്ച്.
14. ത്രീഫെയ്സ് ഉപഭോക്താക്കൾ ലോഡ് ബാലൻസ് ചെയ്യേണ്ടതു സംബന്ധിച്ച്.
15. ഉപഭോക്താവിന്റെ വളപ്പിലെ വയറിംഗ് ചെയ്യേണ്ട രീതി സംബന്ധിച്ച്.
16. ലോടെൻഷൻ വ്യവസ്ഥയിൽ മോട്ടോറുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച്.
17. ജലസേചനപമ്പുകളുടെ സ്ഥാപനം സംബന്ധിച്ച്.
18. ലൈസൻസിയുടെ സപ്ളെയുമായി ഉപഭോക്താവ് ജനറേറ്റർ സമാന്തരമായി പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ച്.
19. മീറ്ററും മെയിൻസ്വിച്ചും മറ്റും ഘടിപ്പിക്കേണ്ട രീതി സംബന്ധിച്ച്.
20. ഉപഭോക്താവ് സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറുകളുടെ വെക്റ്റർ ഗ്രൂപ്പും കപ്പാസിറ്റിയും സംബന്ധിച്ച്.
21. മീറ്ററും അനുബന്ധ ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉപഭോക്താവിന്റെ ഉത്തരവാദിത്തം സംബന്ധിച്ച്.
22. മീറ്ററും അനുബന്ധ ഉപകരണങ്ങളും നശിപ്പിക്കുകയോ അനാവശ്യ കൈകടത്തൽ നടത്തുകയോ ചെയ്യുന്നത് സംബന്ധിച്ച്.
23. വിതരണവ്യവസ്ഥയിൽ ഹാർമോണിക്സ് കടത്തിവിടാതിരിക്കാൻ ഉപഭോക്താവിന്റെ കടമ സംബന്ധിച്ച്.
24. സർവ്വീസ് ലയിനും മീറ്ററും അനുബന്ധ ഉപകരണങ്ങളും ലൈസൻസിയുടെ സ്വത്ത് ആയിരിക്കുമെന്നതു സംബന്ധിച്ച്.
25. ലോഡ് ഷെഡ്ഡിങ്ങിനും പവർ കട്ടിനുമുള്ള അധികാരം സംബന്ധിച്ച്.
26. പ്രതിഷ്ഠാപനങ്ങളിലെ സുരക്ഷ സംബന്ധിച്ച്.

അധ്യായം മൂന്ന് - വൈദ്യുതിവിതരണത്തിലെ പൊതുവ്യവസ്ഥകൾ[തിരുത്തുക]

27. ആവശ്യപ്പെടുന്നവർക്ക് വൈദ്യുതി കൊടുക്കാനുള്ള ലൈസൻസിയുടെ ബാദ്ധ്യത സംബന്ധിച്ച്.
28. വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളിലും കുടിലുകളിലും വൈദ്യുതി എത്തിക്കേണ്ടതു സംബന്ധിച്ച്.
29. സപ്ളെ കോഡ് 2014 പ്രകാരം വൈദ്യുതി വിതരണം ചെയ്യുന്നത് സംബന്ധിച്ച്.
30. ഉപഭോക്താക്കളുടെ തരംതിരിവും നിരക്കും സംബന്ധിച്ച്.
31. വൈദ്യുതി വിതരണത്തിനുള്ള ചെലവ് ഈടാക്കുന്നത് സംബന്ധിച്ച്.
32. വൈദ്യുതി കണക്ഷനുള്ള ചെലവ് ഈടാക്കുന്നത് സംബന്ധിച്ച്.
33. വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങളുടെയും ജോലികളുടെയും നിരക്ക് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുന്നതു സംബന്ധിച്ച്.
34. മീറ്റർ ലൈസൻസി വെക്കണമെന്നതു സംബന്ധിച്ച്.
35. വൈദ്യുതിവിതരണശൃംഗല വലുതാക്കുന്നതും മറ്റും ലൈസൻസിയുടെ ചെലവിൽ നടത്തുന്നതു സംബന്ധിച്ച്.
36. വൈദ്യുതിവിതരണശൃംഗല വലുതാക്കുന്നതും മറ്റും ഉപഭോക്താവിന്റെ ചെലവിൽ നടത്തുന്നതു സംബന്ധിച്ച്.
37. സർവീസ്ലയിനും മറ്റുമുള്ള ചെലവ് ഉപഭോക്താവ് വഹിക്കുന്നതു സംബന്ധിച്ച്.
38. വൈദ്യുതി കണക്ഷനുള്ള നടപടികൾ പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച്.
39. നിരോധിക്കപ്പെട്ടിട്ടുള്ള സ്ഥാപനത്തിനൊ സ്ഥലത്തൊ വൈദ്യുതി കണക്ഷൻ നൽകുന്നതു സംബന്ധിച്ച്.
40. മുമ്പത്തെ ഉപഭോക്താവിന്റെ കുടിശ്ശിക ഈടാക്കുന്നതു സംബന്ധിച്ച്.
41. കുടിശ്ശികയുള്ള സ്ഥാപനത്തിലെ വൈദ്യുതി കണക്ഷൻ തുടരുന്നതും, കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച്.
42. ഭാഗം ചെയ്യപ്പെട്ട സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതു സംബന്ധിച്ച്.
43. സ്ഥാപനം പൊളിച്ചുമാറ്റുമ്പോഴും പുനർനിർമ്മിക്കുമ്പോഴും വൈദ്യുതി കണക്ഷൻ സംബന്ധിച്ച്.
44. അപേക്ഷകന്റെ വ്യക്തിത്വം തെളിയിക്കാനുള്ള രേഖകൾ.
45. ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ.
46. നിലവിലെ മേൽവിലാസം തെളിയിക്കാനുള്ള രേഖകൾ.
47. ലയിൻ വലിക്കാനും സബ്സ്റ്റേഷൻ നിർമ്മിക്കാൻ സ്ഥലമെടുക്കാനും തടസ്സങ്ങൾ മാറ്റിക്കിട്ടുന്നതിന്.
48. സംരക്ഷിതലോഡ് പദവി സംബന്ധിച്ച്.
49. ബഹുനിലക്കെട്ടിടങ്ങൾ, കോളണികൾ, വാണിജ്യ വ്യവസായ സമുച്ചയങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതു സംബന്ധിച്ച്.
50. ബഹുനിലക്കെട്ടിടങ്ങൾ, കോളണികൾ, വാണിജ്യ വ്യവസായ സമുച്ചയങ്ങൾ തുടങ്ങിയവയുടെ കണക്റ്റഡ് ലോഡ് നിശ്ചയിക്കൽ.
51. പുതിയ കണക്ഷനുകളുടെയും ഡിസ്കണക്ഷൻ, റീകണക്ഷൻ, വൈദ്യുതി മോഷണം തുടങ്ങിയവയുടെ പ്രതിമാസ കണക്കുകൾ റെഗുലേറ്ററി കമ്മീഷന് നൽകുന്നതു സംബന്ധിച്ച്.
52. ഒരു സ്ഥാപനത്തിന് ഒരേ വോൾട്ടേജിലുള്ള കണക്ഷൻ ഒരിടത്ത് മാത്രം നൽകിയാൽ മതി എന്നുള്ളത്.
53 ഹൈ വോൾട്ടേജ്, എക്സ്ട്രാ ഹൈ വോൾട്ടേജ് കണക്ഷനുകൾക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടരുടെ അനുമതി സംബന്ധിച്ച്.
54. സർവീസ് വയർ, മീറ്റർ തുടങ്ങിയവ സ്ഥാപിക്കാൻ ഉപഭോക്താവ് സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച്.
55. വൈദ്യുതിയുടെ പുനർവില്പന സംബന്ധിച്ച്.
56. ബഹുനിലക്കെട്ടിടങ്ങൾ, കോളണികൾ, വാണിജ്യ വ്യവസായ സമുച്ചയങ്ങൾ തുടങ്ങിയവയുടെ ഒറ്റ കണക്ഷനും വൈദ്യുതി ചാർജ്ജ് പങ്കുവെക്കലും
57. ഫ്രാഞ്ചൈസികൾ മുഖാന്തരമുള്ള വൈദ്യുതി വിതരണം.
58. വൈദ്യുതി കണക്ഷനുള്ള അപേക്ഷ പിൻ വലിക്കൽ.
59. ഉപഭോക്താവ് വൈദ്യുതി കണക്ഷൻ എടുക്കാൻ താമസിച്ചാൽ.
60. തന്റേതല്ലാത്ത കാരണത്താൽ ഉപഭോക്താവിന് വൈദ്യുതി കണക്ഷൻ എടുക്കാൻ കഴിയാതിരുന്നാൽ.
61. ഊർജ്ജസംരക്ഷണത്തിനുള്ള ഉപഭോക്താവിന്റെ ബാദ്ധ്യത.
62. പദ്ധതിനിർവഹണത്തിനുള്ള മാനദണ്ഡങ്ങൾ.
63. നിർവഹണമാനദണ്ഡങ്ങളുടെ സമയപരിധിയിൽനിന്നുള്ള ഒഴിവുകൾ
64. പ്രതിഷ്ഠാപനങ്ങളുടെ നീട്ടലും, മാറ്റലും,പുതുക്കലും സംബന്ധിച്ച്.
65. ഉപഭോക്താവിന്റെ വളപ്പിലെ വൈദ്യുതി അപകടങ്ങൾ സംബന്ധിച്ച്.
66. ഉപഭോക്താവിന്റെ വളപ്പിൽ ലൈസൻസിയുടെ പ്രതിഷ്ഠാപനങ്ങൾക്ക് കേടുവന്നാൽ.

അധ്യായം നാല് - മീറ്ററിനും വൈദ്യുതിചാർജ്ജിനുമുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ്[തിരുത്തുക]

67. വൈദ്യുതി കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ്
68. മീറ്ററിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റും മീറ്റർ വാടകയും
69. സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുന്നത് സംബന്ധിച്ച്.
70. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടവാക്കുന്നത് സംബന്ധിച്ച്.
71. സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ കൊടുക്കുന്നത് സംബന്ധിച്ച്.
72. സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പലിശ കൊടുക്കുന്നത് സംബന്ധിച്ച്.
73. സെക്യൂരിറ്റി ഡെപ്പോസിറ്റ് പുനരവലോകനം ചെയ്യുന്നത് സംബന്ധിച്ച്.
74. സെക്യൂരിറ്റി ഡെപ്പോസിറ്റ് ബില്ലിൽ കാണിക്കുന്നത് സംബന്ധിച്ച്.

അധ്യായം അഞ്ച് - സമ്പ്രദായങ്ങളും നടപടിക്രമങ്ങളും[തിരുത്തുക]

75. പുതിയ കണക്ഷന് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച്.
76. കണക്ഷനുള്ള അപേക്ഷ കൈകാര്യം ചെയ്യൽ.
77. അപേക്ഷന്റെ വളപ്പ് ലൈസൻസി പരിശോധിക്കുന്നത് സംബന്ധിച്ച്.
78. പരിശോധനയിൽ കണ്ട ന്യൂനതകൾ പരിഹരിക്കുന്നത് സംബന്ധിച്ച്.
79. ന്യൂനതകൾ പരിഹരിച്ച ശേഷമുള്ള പുനപരിശോധന.
80. പരിശോധനാറിപ്പോർട്ടിന്മേലുള്ള പരാതിപരിഹാരം.
81. ലോഡ് അനുമതിയും ഡിമാന്റ് നോട്ട് നൽകലും.
82. ഡിമാന്റ് നോട്ട് തയ്യാറാക്കുന്ന രീതി.
83. ഡിമാന്റ് നോട്ട് പ്രകാരമുള്ള പണമടക്കൽ.
84. കണക്ഷൻ നൽകാൻ ലൈസൻസിക്കുള്ള ബാദ്ധ്യത.
85. പുതിയ കണക്ഷനുള്ള സമയക്രമം.
86. സമയക്രമം പാലിക്കാതിരുന്നാൽ.
87. അപേക്ഷകരുടെ മുൻഗണനാക്രമം.
88. താൽകാലിക കണക്ഷനുള്ള നടപടിക്രമം.
89. കാർഷികാവശ്യത്തിനുള്ള സീസണൽ കണക്ഷൻ.
90. നിലവിലെ കണക്ഷനിലെ പേര്, താരിഫ്, ലോഡ് മാറ്റത്തിനുള്ള ഫോറങ്ങൾ.
91. കണക്ഷൻ മറ്റൊരു പേരിലേക്ക് മാറ്റാനുള്ള നടപടികൾ.
92. ഉടമസ്ഥാവകാശം മാറ്റുമ്പോൾ ലോഡ് മാറ്റം പരിശോധിക്കുന്നത്.
93. കണക്ഷന്റെ തരം മാറ്റുന്നതിനുള്ള നടപടികൾ.
94. മീറ്റർ സ്ഥാനം മാറ്റുന്നതിനുള്ള നടപടികൾ.
95. നിലവിലെ ലൈൻ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ.
96. ഉപയോഗത്തിലില്ലാത്ത ലൈനുകൾ അഴിച്ചുമാറ്റുന്നതിന്.
97. ഉപഭോക്താക്കളുടെ തരംതിരിവിന് ലൈസൻസിക്കുള്ള സ്വയസിദ്ധമായ അധികാരം.
98. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള തരംതിരിവ്.
99. കണക്റ്റഡ് ലോഡ്/കോണ്ട്രാക്റ്റ് ഡിമാന്റ് കൂട്ടുന്നതിന്.
100. കണക്റ്റഡ് ലോഡ്/കോണ്ട്രാക്റ്റ് ഡിമാന്റ് കുറക്കുന്നതിന്.
101. കോണ്ട്രാക്റ്റ് ഡിമാന്റിന്റെ വാർഷിക പുനരവലോകനം.
102. വഴിവിളക്കുകൾക്കുള്ള കണക്ഷൻ.
103. ലൈസൻസിയുമായി ഉപഭോക്താവിന്റെ കരാർ.

അദ്ധ്യായം ആറ് - മീറ്ററിങ്ങ്[തിരുത്തുക]

104. മീറ്ററിന്റെ ആവശ്യകത.
105. മീറ്റർ വാങ്ങിവെക്കാനുള്ള ഉപഭോക്താവിന്റെ അവകാശം.
106. സാങ്കേതികവിദ്യ മാറുന്നതനുസരിച്ച് മീറ്റർ മാറ്റാനുള്ള ലൈസൻസിയുടെ അധികാരം.
107. മീറ്ററുകൾ കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടെ സുവ്യക്തനിർദ്ദേശം അനുസരിച്ചായിരിക്കണം.
108. സമർപ്പിത ഫീഡറുകൾ ഉള്ള ഹൈവോൾട്ടേജ്/ എക്സ്ട്രാ ഹൈവോൾട്ടേജ് ഉപഭോക്താക്കളുടെ മീറ്ററിങ് ക്രമീകരണം.
109. മീറ്ററുകളും സർകീട്ട് ബ്രേക്കറുകളും സ്ഥാപിക്കുന്ന രീതി സംബന്ധിച്ച്.
110. മീറ്റർ റീഡിങ്ങ് എടുക്കുന്നതു സംബന്ധിച്ച്.
111. മീറ്റർ റീഡിങ്ങ് എടുക്കാൻ സൗകര്യം ഒരുക്കാതിരുന്നാൽ.
112. സവിശേഷമായ മീറ്റർ റീഡിങ്ങ്.
113. മീറ്റർ ടെസ്റ്റ് ചെയ്യുന്നതിന്.
114. പൊതുപ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ മീറ്ററിന്റെ ടെസ്റ്റിങ്ങ്.
115. മീറ്റർ ടെസ്റ്റിങ്ങിന്റെ നടപടിക്രമം.
116. കേടുവന്ന മീറ്റർ മാറ്റിവക്കൽ.
117. കേടായ മീറ്റർ മാറ്റാനുള്ള ചെലവ്.
118. കേടുവരുത്തിയ മീറ്റർ മാറ്റൽ.
119. നഷ്ടപ്പെട്ട മീറ്റർ പുനസ്ഥാപിക്കൽ.
120. മീറ്റർ കേടായ വിവരം ലൈസൻസിയെ അറിയിക്കൽ ഉപഭോക്താവിന്റെ ഉത്തരവാദിത്തം.
121. മീറ്ററിങ്ങിൽ പുതിയ സങ്കേതികവിദ്യ ഉപയോഗിക്കൽ.

അദ്ധ്യായം ഏഴ് - ബില്ലിങ്ങും പണമടക്കലും[തിരുത്തുക]

122. ബില്ലിങ് സംബന്ധമായ പൊതുവ്യവസ്ഥകൾ.
123. ബില്ലിൽ കാണിക്കേണ്ട വിവരങ്ങൾ.
124. മീറ്റർ റീഡിങ്ങ് കിട്ടാത്തപ്പോൾ ബിൽ ചെയ്യുന്ന രീതി.
125. കേടായ/നശിപ്പിച്ച മീറ്ററിന്റെ കാര്യത്തിൽ ബിൽ ചെയ്യുന്ന രീതി.
126. നഷ്ടപ്പെട്ട മീറ്ററിന്റെ കാര്യത്തിൽ ബിൽ ചെയ്യുന്ന രീതി.
127. ഉടമസ്ഥാവകാശം മാറുമ്പോഴും താമസം മാറുമ്പോഴും സവിശേഷറീഡിങ്ങ് എടുത്ത് ബിൽ ചെയ്യുന്ന രീതി.
128. ഉപഭോക്താവ് സ്വയം നിർണ്ണയിച്ച് ബില്ലടക്കൽ.
129. മുൻകൂർ പണമടക്കൽ.
130. തർക്കമുള്ള ബില്ലുകൾ.
131. പണമടക്കലും വൈകുന്നതിന് പിഴപ്പലിശ ഈടാക്കലും.
132. പണമടക്കുന്നതിന് രശീതി നൽകൽ.
133. ബിൽതുക ഏതെല്ലാം ഇനത്തിൽ വകയിരുത്തണമെന്ന്.
134. ബില്ലിൽ കുറവ്/ കൂടുതൽ വന്നാൽ.
135. തവണകളായി പണമടക്കലും, മുൻകൂറായി അടക്കുന്നതിന് പ്രോൽസാഹനം നൽകലും.
136. കുടിശ്ശിക പിരിക്കലും അതിന്റെ പരിധിയും.
137. പണമടവ് രീതി.

അദ്ധ്യായം എട്ട് - ഡിസ്കണക്ഷൻ, ഡിസ്മാന്റ്ലിങ്ങ്, റീകണക്ഷൻ[തിരുത്തുക]

138. ഡിസ്കണക്ഷൻ ചെയ്യാനുള്ള കാരണങ്ങൾ.
139. ഡിസ്കണക്ഷൻ ചെയ്യാനുള്ള നടപടിക്രമങ്ങൾ.
140. ഉപഭോക്താവിന്റെ ആവശ്യപ്രകാരം വൈദ്യുതിവിഛേദിക്കൽ.
141. വൈദ്യുതി വിഛേദിക്കപ്പെട്ട കാലയളവിലെ ചാർജ്ജുകൾ.
142. അനധികൃത റീകണക്ഷൻ.
143. വൈദ്യുതികണക്ഷനുള്ള കരാർ അവസാനിപ്പിക്കുന്നത്.
144. വൈദ്യുതികണക്ഷൻ ഒഴിവാക്കാനുള്ള കാരണങ്ങൾ.
145. ഉപഭോക്താവിന്റെ ആവശ്യാർത്ഥം വൈദ്യുതികണക്ഷൻ ഒഴിവാക്കൽ.
146. നിയമപരമായ താമസക്കാരന് വൈദ്യുതിബന്ധം തുടരാനുള്ള അവകാശം.
147. റീ കണക്ഷൻ.

അദ്ധ്യായം ഒമ്പത് - മോഷണം, അനധികൃത ഉപയോഗം, മറ്റ് ക്രമക്കേടുകളും[തിരുത്തുക]

148. മോഷണത്തിനും, അനധികൃത ഉപയോഗത്തിനും, ക്രമക്കേടുകൾക്കും എതിരായ നടപടിക്രമങ്ങൾ.
149. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 126,135 പ്രകാരം പരിശോധന നടത്താനും, മോഷണത്തിനും അനധികൃത ഉപയോഗത്തിനും മറ്റ് ക്രമക്കേടുകൾക്കുമെതിരെ നടപടിയെടുക്കാനുള്ള അധികാരം.
150. ഉപഭോക്താവിന്റെ വളപ്പും വൈദ്യുത ഉപകരണങ്ങളും പരിശോധന നടത്തുന്നത് സംബന്ധിച്ച്.
151. മഹസ്സർ തയ്യാറാക്കൽ.
152. പരിശോധനയിൽ ലൈസൻസിയുടെ ഭാഗത്തുനിന്ന് ക്രമരാഹിത്യം കണ്ടാൽ.
153. അനധികൃത ലോഡ് നിർണ്ണയിക്കലും ക്രമപ്പെടുത്തലും.
154. അനധികൃത വിപുലീകരണം.
155. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 126 പ്രകാരമുള്ള സോപാധിക നിർണ്ണയം.
156. ഉപഭോക്താവിനെ/ അധികാരപ്പെടുത്തിയ പ്രതിനിധിയെ കേൾക്കൽ.
157. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 126 പ്രകാരമുള്ള അന്തിമ ഉത്തരവ്.
158. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 127 പ്രകാരമുള്ള അപ്പീൽ.
159. വൈദ്യുതിമോഷണത്തിനുള്ള വ്യവഹാരം.
160. വൈദ്യുതിമോഷണം കണ്ടാൽ വൈദ്യുതി വിഛേദിക്കുന്നത്.
161. വൈദ്യുതിമോഷണം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നത്.
162. സംശയാസ്പദമായ മോഷണത്തിന്റെ കാര്യത്തിലെ നടപടി.
163. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 152 പ്രകാരമുള്ള കോമ്പൗണ്ടിങ്ങ്.
164. മീറ്റർ കേടുവരുത്തിയത് സ്വയം വെളിപ്പെടുത്തൽ.

അധ്യായം പത്ത് - സപ്ളെ കോഡിന്റെ പുനരവലോകനവും കൂട്ടിച്ചേർക്കലും[തിരുത്തുക]

165. സപ്ളെ കോഡ് ഭേദഗതി വരുത്താനുള്ള റെഗുലേറ്ററി കമ്മീഷന്റെ അധികാരം.
166. ഇലക്ട്രിസിറ്റി സപ്ളെ കോഡ് പുനരവലോകനസമിതിയുടെ ഘടന.
167. ഇലക്ട്രിസിറ്റി സപ്ളെ കോഡ് പുനരവലോകനസമിതിയുടെ മീറ്റിങ്ങുകളും കോറവും.
168. ഇലക്ട്രിസിറ്റി സപ്ളെ കോഡ് പുനരവലോകനസമിതിയുടെ കാര്യനിർവഹണത്തിന്റെ ചട്ടങ്ങൾ.
169. ഇലക്ട്രിസിറ്റി സപ്ളെ കോഡ് പുനരവലോകനസമിതിയുടെ പ്രവർത്തികൾ.
170. സപ്ളെ കോഡ് പുനരവലോകനത്തിന്റെ നടപടിക്രമങ്ങൾ.
171. സപ്ളെ കോഡ് ഭേദഗതിയുടെ നടപടിക്രമങ്ങൾ.

അദ്ധ്യായം പതിനൊന്ന് - പൊതുവ്യവസ്ഥകൾ[തിരുത്തുക]

172. പരിശോധനക്കും, മീറ്റർ റീഡിങ്ങിനും ടെസ്റ്റിങ്ങിനും മറ്റും ഉപഭോക്താവിന്റെ വളപ്പിൽ പ്രവേശിക്കാൻ ലൈസൻസിക്കുള്ള അധികാരം.
173. പരിശോധനാസംബന്ധമായ പൊതുവ്യവസ്ഥകൾ.
174. ഉപഭോക്താവിനുള്ള അറിയിപ്പ്.
175. അറിയിപ്പ് കൊടുക്കൽ.
176. ലൈസൻസി പൊതുവിവരങ്ങൾ പരസ്യപ്പെടുത്തലും വെബ് സൈറ്റ് നിലനിർത്തലും സംബന്ധിച്ച്.
177. ലോക്കൽ അഥോറിറ്റി, പഞ്ചായത്ത് സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവ വൈദ്യുതിവിതരണം നടത്തുന്നത്.
178. കേരള ഇലക്ട്രിസിറ്റി സപ്ളെ കോഡ് 2005 ഉം, കേരള ഇലക്ട്രിസിറ്റി റെഗുലേഷൻ 2005 ഉം പിൻവലിക്കൽ.
179. സപ്ളെ കോഡിലെ വകുപ്പുകൾക്കിളവും ബുദ്ധിമുട്ടുകൾക്ക് പരിഹാരവും ചെയ്യാൻ റെഗുലേറ്ററി കമ്മീഷനുള്ള അധികാരം.
180. സപ്ളെ കോഡിലെ പട്ടികകളും അനുബന്ധങ്ങളും പുതുക്കാൻ റെഗുലേറ്ററി കമ്മീഷനുള്ള അധികാരം.

അനുബന്ധങ്ങൾ[തിരുത്തുക]

1. പരിശോധന/ പൂർത്തീകരണ റിപ്പോർട്ട് - മാതൃകാഫോറം.
2. കണക്ഷൻ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള ഫോറം.
3. സെക്യൂരിറ്റി നിക്ഷേപം കണക്കാക്കുന്ന രീതി.
4. എൽ ടി കണക്ഷനുള്ള മാതൃകാ അപേക്ഷാഫോറം.
5. എച്ച് ടി/ ഇ എച്ച് ടി കണക്ഷനുള്ള മാതൃകാ അപേക്ഷാഫോറം.
6. മാതൃകാ പരിശോധനാ റിപ്പോർട്ട് - ലൈസൻസി തയ്യാറാക്കേണ്ടത്.
7. കണക്റ്റഡ് ലോഡ് നിശ്ചയിക്കാനുള്ള നടപടിക്രമം.
8. പേരുമാറ്റത്തിനുള്ള അപേക്ഷാഫോറം.
9. നിയമാനുസൃത അവകാശിക്ക് ഉടമസ്ഥാവകാശം മാറ്റം ചെയ്യുന്നതിനുള്ള അപേക്ഷാഫോറം.
10. ഫേസ് മാറ്റം, തരം മാറ്റം, താരിഫ് മാറ്റം, മീറ്റർ/ ലൈൻ മാറ്റം എന്നിവക്കുള്ള അപേക്ഷാഫോറം.
11. കണക്റ്റഡ് ലോഡ് കുറക്കാനും കൂട്ടാനുമുള്ള അപേക്ഷാഫോറം.
12. എൽ ടി സപ്ളെ കരാർ.
13. എച്ച് ടി/ ഇ എച്ച് ടി സപ്ളെ കരാർ.
14. മീറ്റർ പരിശോധനാ റിപ്പോർട്ട് മാതൃക.
15. മീറ്റർ സംബന്ധമായ പരാതികൾക്കുള്ള ഫോറം.
16. സ്വയം നിർണ്ണയിച്ച ബിൽ അടക്കാനുള്ള അപേക്ഷ.
17. മുൻകൂർ പണമടക്കാനുള്ള അപേക്ഷ.
18. താൽകാലിക വിഛേദനം ഉപഭോക്താവിനെ അറിയിക്കാനുള്ള ഫോറം.
19. കരാർ അവസാനിപ്പിക്കുന്ന വിവരത്തിനുള്ള അറിയിപ്പ്.
20. വൈദ്യുതികണക്ഷൻ ഒഴിവാക്കാനുള്ള അപേക്ഷ.
21. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 127 പ്രകാരമുള്ള അപ്പീൽ ഫോറം.
22. വൈദ്യുതി മോഷണകേസുകളിൽ ഊർജ്ജനഷ്ടം കണക്കാക്കുന്ന രീതി.

പട്ടികകൾ[തിരുത്തുക]

1. വിവിധ ചാർജ്ജുകൾ.
2. വൈദ്യുതിവിതരണജോലികളുടെ എസ്റ്റിമേറ്റ് നിരക്കുകൾ.

അവസാനിച്ചു.

അവലംബം[തിരുത്തുക]

  1. "KERALA ELECTRICITY SUPPLY CODE, 2014". http://www.erckerala.org. Archived from the original on 2014-01-02. Retrieved 11 ഏപ്രിൽ 2014. {{cite web}}: External link in |publisher= (help)